
എല്ലാ പോഷകങ്ങളും ആവശ്യമായ തോതിൽ ശരീരത്തിന് ലഭിച്ചെങ്കിൽ മാത്രമേ ആരോഗ്യപരമായ ജീവിതം നയിക്കാനാവൂ. ശരീരത്തിനാവശ്യമായ പോഷകങ്ങളിൽ ഒന്നായ ബി 12 ൻറെ കാര്യവും മറിച്ചല്ല. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കാനും സഹായിക്കുക, ഉപാപചയ പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 ൻറെ പ്രധാന ധർമ്മങ്ങളാണ്. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്.
ബി12 കുറവുകൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങളിൽ, ക്ഷീണം, തളര്‍ച്ച, വിളറിയ ചര്‍മ്മം, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ചര്‍മ്മത്തിലെ മഞ്ഞനിറം, മറവി, മലബന്ധം എന്നിവയെല്ലാം ഉൾപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉറങ്ങുമ്പോൾ കാലിൽ കഠിനമായ വേദന അനുഭവപ്പെടാറില്ലേ? ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ…
ഇതിൻറെ അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ എന്നിവ ചിലരില്‍ ഉണ്ടാകാം. അതുപോലെ എല്ലുകളുടെ ആരോഗ്യം മോശമാകാനും മാനസികാരോഗ്യത്തെ ഇത് മോശമായി ബാധിക്കുകയും ചെയ്യാം. ഭക്ഷണത്തില്‍ നിന്ന് തന്നെയാണ് നമ്മുക്ക് വിറ്റാമിന്‍ ബി12 ലഭിക്കുന്നത്.
വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങൾ
പാല്‍, തൈര്, ചീസ്, മുട്ട, മത്സ്യം, ബീഫ്, സാൽമൺ ഫിഷ്, ചൂര, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്, അവക്കാഡോ, മഷ്റൂം എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
Share your comments