മഴക്കാലമാണ്, മഴക്കാലത്ത് ധാരാളം രോഗങ്ങൾ പകർന്നു പിടിക്കുന്നു. മഴക്കാലത്ത് ജലജന്യരോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. മൺസൂൺ കാലത്ത്, ജലത്തിനും ഈർപ്പത്തിനും കൂടുതൽ വിധേയരാകുന്നതിനാൽ ജലജന്യ രോഗം പിടിപെടാനുള്ള സാധ്യത വർഷത്തിലെ മറ്റേതൊരു സമയത്തേക്കാളും വളരെ കൂടുതലാണ്. ഇവയൊന്നും പിടിപ്പെടാതെ എങ്ങനെ
സുരക്ഷിതമായി ഇരിക്കാമെന്ന് അറിയാം...
ജലജന്യ രോഗങ്ങൾ എന്തൊക്കെയാണ്?
പേര് സൂചിപ്പിക്കുന്നത് പോലെ, ജലജന്യ രോഗങ്ങൾ പ്രധാനമായും മലിനമായ ജലത്തിലൂടെയും, ജലാശയങ്ങളിലൂടെ പകരുന്ന രോഗങ്ങളാണ്. മഴക്കാലത്ത് വൃത്തിഹീനമായ വെള്ളത്തിന്റെ ലഭ്യത കൂടുതലായതിനാൽ, അത് ജലജന്യ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ജലാശയങ്ങളിലെ വെള്ളം ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.
ടൈഫോയ്ഡ് (Typhoid):
ഇന്ത്യയിൽ മഴക്കാലത്ത്, ഏറ്റവും സാധാരണമായ കാണപ്പെടുന്ന മഴക്കാല രോഗങ്ങളിൽ ഒന്നാണ് ടൈഫോയ്ഡ്. മലിനമായ ഭക്ഷണമോ, മോശമായ വെള്ളമോ ഉപയോഗിച്ചു ഭക്ഷണമുണ്ടാക്കി കഴിക്കുന്നതിലൂടെ ഒരാൾക്ക് ടൈഫോയ്ഡ് പിടിപെടുന്നു.
കോളറ:
മൺസൂണിൽ ജലത്തിലൂടെ പകരുന്ന മറ്റൊരു രോഗമാണ് കോളറ. കോളറ വയറിളക്കം, നിർജ്ജലീകരണം, മറ്റ് വിവിധ ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ശുദ്ധമായ വെള്ളം കുടിക്കുന്നതും, ഭക്ഷണങ്ങൾ ചൂടോട് കൂടി ഉണ്ടാക്കി കഴിക്കുന്നത് കോളറ ഒഴിവാക്കാൻ സഹായിക്കുന്നു.
ഹെപ്പറ്റൈറ്റിസ്-എ:
നമ്മുടെ കരളിന്റെ ആരോഗ്യത്തെ ആക്രമിക്കുന്ന ജലത്തിലൂടെ പകരുന്ന ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ. ഇത് അഴുക്കുവെള്ളത്തിൽ നിന്നോ ഹെപ്പറ്റൈറ്റിസ്-എ ബാധിച്ച ഒരാളിൽ നിന്നോ പകരുന്നു. മഞ്ഞപ്പിത്തം, ഛർദ്ദി, പനി തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
മഴക്കാലത്ത് ഈ രോഗങ്ങൾ പടരുന്നത് എങ്ങനെ തടയാം?
1. ഇടയ്ക്കിടെ കൈ കഴുകുക:
ദിവസത്തിൽ പല തവണ കൈകൾ കഴുകുന്നത് ഈ അസുഖങ്ങളൊന്നും പിടിപെടാതിരിക്കാൻ നിങ്ങളെ സഹായിക്കും. ഇത് കൂടാതെ, നിങ്ങളുടെ മുഖത്ത് തൊടുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മുമ്പായി എല്ലായ്പ്പോഴും കൈ കഴുകണം.
2. വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക:
വീടുകളിൽ വൃത്തിഹീനമായി വെള്ളം കെട്ടിക്കിടക്കുന്നത് ഉണ്ടെങ്കിൽ അവിടെ കൊതുക് പരത്തുന്ന അസുഖം പിടിപെടാനുള്ള സാധ്യത വർദ്ധിക്കും. വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുക.
3. ഫിൽട്ടർ ചെയ്ത വെള്ളം മാത്രം കഴിക്കുക:
മഴക്കാലത്ത്, ജാഗ്രത പാലിക്കുക, ഫിൽട്ടർ ചെയ്ത് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. വിശ്വസനീയമല്ലാത്ത ജലാശയങ്ങളിൽ നിന്നും വൃത്തിഹീനമായ സ്രോതസ്സുകളിൽ നിന്നുമുള്ള കുടിവെള്ളം ഒഴിവാക്കണം.
4. എരിവുള്ള ഭക്ഷണം ഒഴിവാക്കുക:
മസാലകൾ നിറഞ്ഞ ഭക്ഷണം ദഹിക്കുന്നതിന് നമ്മുടെ ദഹനവ്യവസ്ഥകൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. എരിവുള്ള ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഇത് അധികമായി കഴിക്കുന്നത് ഒഴിവാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീണം തോന്നുന്നുണ്ടോ? ശരീരത്തിൽ പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം !
Pic Courtesy: Pexels.com
Share your comments