1. Health & Herbs

അകാലനര തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

അകാലനര പല ചെറുപ്പക്കാരേയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. പല കാരണങ്ങൾ കൊണ്ടും അകാലനര ഉണ്ടാകുന്നുണ്ട്. പ്രധാന കാരണങ്ങൾ സമ്മർദ്ദവും ജീവിതശൈലിയുമാണ്. പല വിറ്റാമിനുകളുടേയും കുറവ് കൊണ്ടും അകാലനര ഉണ്ടാകാം. അതിനാൽ പോഷകാഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നത് അകാലനരയെ ഒരു പരിധി വരെ തടയാം.

Meera Sandeep
Eat this food to prevent premature graying
Eat this food to prevent premature graying

അകാലനര പല ചെറുപ്പക്കാരേയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ്.  പല കാരണങ്ങൾ കൊണ്ടും അകാലനര ഉണ്ടാകുന്നുണ്ട്.  പ്രധാന കാരണങ്ങൾ സമ്മർദ്ദവും ജീവിതശൈലിയുമാണ്.  പല വിറ്റാമിനുകളുടേയും കുറവ് കൊണ്ടും അകാലനര ഉണ്ടാകാം.  പോഷകാഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നത് അകാലനരയെ ഒരു പരിധി വരെ തടയാം.   അതിനാൽ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അകാലനര അകറ്റുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.​

-  അകാലനര കുറയ്ക്കുന്നതിന് ഫോളിക് ആസിഡ് സഹായിക്കുന്നുണ്ട്.  ഫോളേറ്റിന്റെ കുറവുണ്ടെങ്കിൽ, സപ്ലിമെന്റുകൾ കഴിക്കുന്നത് പുതിയ മുടി വളരാൻ സഹായിക്കും. ഫോളിക് ആസിഡ് ഭക്ഷണത്തിന് ശരിയായ പോഷകാഹാരം നൽകാൻ സഹായിക്കും. ചീര, ഉലുവ, കടുക്, പയർ, ചെറുപയർ, ബീൻസ്, കടല, ഓറഞ്ച്, മുന്തിരി, നാരങ്ങ, ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ഫോളിക് ആസിഡ് കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: പോഷകഗുണമുള്ള പാലക് ചീര വീട്ടിൽ തന്നെ കൃഷി ചെയ്യാ൦

- മുടിയുടെ ആരോഗ്യത്തിനും നര തടയാനും മുട്ടയുടെ മഞ്ഞക്കരു, പാലുൽപ്പന്നങ്ങൾ, കൂൺ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.

- സിങ്ക് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ്. സിങ്കിന്റെ കുറവ്  മുടികൊഴിച്ചിലിനും കേടുപാടുകൾക്കും ഇടയാക്കും. മത്തങ്ങ, സൂര്യകാന്തി, തണ്ണിമത്തൻ, പിസ്ത, ബദാം, എള്ള് എന്നിവയെല്ലാം സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്.

- സാൽമൺ ഫിഷ് പോലെയുള്ള മത്സ്യങ്ങളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും.

മറ്റൊന്ന്, ഉയർന്ന സമ്മർദ്ദം, പൊണ്ണത്തടി, വിറ്റിലിഗോ അല്ലെങ്കിൽ അലോപ്പീസിയ ഏരിയറ്റ പോലുള്ള രോഗങ്ങൾ, തൈറോയ്ഡ് രോഗം, ജനിതക ഘടകങ്ങൾ എന്നിവ പോലുള്ള മറ്റ് ജീവിതശൈലി ഘടകങ്ങളും അകാലനരയ്ക്ക് കാരണമാകും. സമ്മർദ്ദത്തെ മറികടക്കാനുള്ള വഴികൾ കണ്ടെത്തുന്നത് അകാലനര തടയാൻ സഹായിക്കും.

English Summary: Eat this food to prevent premature graying

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds