1. Health & Herbs

വിവിധ തരത്തിലുള്ള ഹെർണിയ ഏതൊക്കെ? രോഗ ലക്ഷണങ്ങൾ എന്തൊക്കെ?

ചെസ്റ്റിനും ഇടുപ്പിനും ഇടയിലുള്ള ഭാഗങ്ങളിലാണ് സാധാരണയായി ഹെർണിയ ഉണ്ടാകുന്നത്. വയറിലെ പേശികൾക്ക് ബലഹീനതയുണ്ടാകുന്നതു നിമിത്തം കുടലിന്റെ ഭാഗങ്ങൾ പുറത്തേയ്ക്ക് തള്ളുന്നതു മൂലമാണ് ഹെർണിയ ഉണ്ടാകുന്നത്. ഹെർണിയ പലതരത്തിലുമുണ്ട്.

Meera Sandeep
What are the different types of hernia and what are the symptoms?
What are the different types of hernia and what are the symptoms?

ചെസ്റ്റിനും ഇടുപ്പിനും ഇടയിലുള്ള ഭാഗങ്ങളിലാണ് സാധാരണയായി ഹെർണിയ ഉണ്ടാകുന്നത്. വയറിലെ പേശികൾക്ക് ബലഹീനതയുണ്ടാകുന്നതു നിമിത്തം കുടലിന്റെ ഭാഗങ്ങൾ പുറത്തേയ്ക്ക് തള്ളുന്നതു മൂലമാണ് ഹെർണിയ ഉണ്ടാകുന്നത്. 

ലക്ഷണങ്ങൾ

അസ്വസ്ഥത, വേദന, ഭാരകൂടുതൽ തോന്നുക, ചുമയ്ക്കുമ്പോഴും മറ്റും പ്രത്യക്ഷപ്പെടുന്ന മുഴ എന്നിവയാണ് ലക്ഷണങ്ങൾ.  ഹെർണിയയ്ക്ക് ലാപ്രോസ്‌കോപ്പിയാണ് സാധാരണ ചെയ്യാറുള്ളത്. അപകട സാധ്യത കുറഞ്ഞ ശസ്ത്രക്രിയയാണിത്.

വിവിധ തരം ഹെർണിയകൾ

- തുടയുടെ അകം ഭാഗങ്ങളിലാണ് ഫെമറൽ ഹെർണിയ കാണപ്പെടുന്നത്. സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.

- ഇൻഗ്വിനൽ ഹെർണിയ ബാധിക്കുന്നത് നാഭിയുടെ അടുത്തുള്ള സ്ഥലങ്ങളിലാണ്.  ഇതുമൂലം കുടലിന്റെ ഭാഗം തള്ളിവരുന്നു.  ഇത് ഒരു വശത്തോ അല്ലെങ്കിൽ ഇരുവശങ്ങളിലോ ഉണ്ടാകാം. വളരെ സാധാരണയായി കാണാറുള്ള ഹെർണിയയാണ് ഇത്. കൂടുതലും പുരുഷന്മാരെയാണ് ഇത് ബാധിക്കുന്നത്. എല്ലാ പ്രായത്തിലും ഇത് വരാനിടയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: സാധാരണക്കാർക്കുള്ള ഇൻഷുറൻസ് പോളിസിയുമായി കേന്ദ്രം

- പൊക്കിൾ ഭാഗത്തുണ്ടാകുന്ന ഹെർണിയയാണ് അംബിലിക്കൽ ഹെർണിയ. ഫാറ്റി ടിഷ്യൂകൾ അല്ലെങ്കിൽ നിങ്ങളുടെ കുടലിന്റെ ഒരു ഭാഗം പൊക്കിളിലേയ്ക്ക് തള്ളി വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ശിശുക്കളിൽ ജനനസമയത്ത് പൊക്കിൾക്കൊടി കടന്നുപോകുന്ന വയറിലെ ദ്വാരം ശരിയായി ഉണങ്ങിയില്ലെങ്കിൽ ഇതുണ്ടാകാൻ സാധ്യതയുണ്ട്. മുതിർന്നവരിൽ ആവർത്തിച്ചുള്ള വയറ് വേദന, ഗർഭം, അമിതവണ്ണം എന്നിവയെല്ലാം അംബിലിക്കൽ ഹെർണിയ ഉണ്ടാക്കിയേക്കാം.

- മുറിവുകൾ കാരണം ഉണ്ടാകുന്ന ഹെർണിയകളാണ് മറ്റൊരു തരം. മുമ്പ് നടത്തിയ ചില ശസ്ത്രക്രിയകളുടെ മുറിവിലൂടെയും ഹെർണിയ ഉണ്ടാകാം.

- പൊക്കിളിനും സ്തനത്തിന്റെ താഴത്തെ ഭാഗത്തിനും ഇടയിൽ കൊഴുപ്പ് കോശങ്ങൾ അടിയുന്നത് മൂലമുണ്ടാകുന്നതാണ് എപ്പിഗാസ്‌ട്രിക് ഹെർണിയ.

-  ഡയഫ്രത്തിലെ ദ്വാരത്തിലൂടെ കുടലിന്റെ ഭാഗങ്ങൾ നെഞ്ചിലേക്ക് തള്ളുന്നതാണ് ഡയഫ്രമാറ്റിക് ഹെർണിയ.

- മസിൽ ഹെർണിയ സാധാരണയായി കാലിലാണ് സംഭവിക്കുന്നത്. കായിക രംഗത്തുള്ളവർക്ക് ഉണ്ടാകാറുള്ള പരിക്കിന്റെ ഫലമായി ഇതുണ്ടാകാറുണ്ട്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: What are the different types of hernia and what are the symptoms?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds