<
  1. Health & Herbs

തേങ്ങയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്

തേങ്ങ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു അത്ഭുതകരമായ ഭക്ഷണ വസ്തുവാണ് തേങ്ങ.

Saranya Sasidharan
What are the health benefits of coconut?
What are the health benefits of coconut?

തേങ്ങ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. എന്നാൽ എന്തൊക്കെ ഗുണങ്ങൾ ആണ് ഉള്ളതെന്ന് ആർക്കും അറിയില്ല. സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ് ഏറ്റവും കൂടുതൽ ആയി തേങ്ങാ കൊണ്ടുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ലേഖനത്തിൽ തേങ്ങയുടെ ഗുണങ്ങളാണ് എഴുതുന്നത്.

അങ്ങനെ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ കൂടുതലായി കാണപ്പെടുന്ന തേങ്ങയുടെ ഗുണങ്ങൾ അറിയാൻ കഴിയും. തേങ്ങ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു അത്ഭുതകരമായ ഭക്ഷണ വസ്തുവാണ് തേങ്ങ. ദിവസവും ഭക്ഷണത്തിൽ തേങ്ങ ചേർക്കുന്നത് ഗുണം ചെയ്യുമെന്നാണ് ശാസ്ത്രീയ പ്രസ്താവന.

ഇളനീർ ഉത്തമ ഔഷധമാണ് - വേനൽക്കാലത്ത് ദാഹിക്കുമ്പോൾ കുടിക്കാൻ ഉത്തമം

നിങ്ങൾ ഇത് എങ്ങനെ കഴിച്ചാലും, ഇത് ആരോഗ്യകരമാണ്, പച്ചത്തേങ്ങ, അതായത് ഇളനീർ, തേങ്ങാവെള്ളം എന്നിവയുടെ ആരോഗ്യം എണ്ണമറ്റതാണ്. തേങ്ങ കഴിക്കുന്നത് എല്ലാവർക്കും ഗുണകരമാണെങ്കിലും, പ്രത്യേകിച്ച് സ്ത്രീകൾക്ക് അതിൽ നിന്ന് ധാരാളം നേട്ടങ്ങൾ കൊയ്യാൻ കഴിയും.

തേങ്ങ കഴിക്കുന്നതിന്റെ ഗുണങ്ങൾ

1. തൈറോയ്ഡ്, ശരീരഭാരം കുറയ്ക്കൽ, ഹൃദ്രോഗം, അൽഷിമേഴ്സ് തുടങ്ങി വിവിധ രോഗങ്ങളുടെ ചികിത്സയിൽ വെളിച്ചെണ്ണയ്ക്ക് പ്രധാന പങ്കുണ്ട് എന്ന് പലർക്കും അറിയില്ല.

2. തേങ്ങ കഴിക്കുന്നത് ഹൃദ്രോഗം തടയും. കൂടാതെ, ഗർഭകാലത്ത് ഇത് കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. സ്ത്രീകളിലെ യുടിഐ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാൻ ഉണങ്ങിയ തേങ്ങ സഹായിക്കും.

3. തൈറോയ്ഡ് ബാധിതർക്ക് ഏറ്റവും നല്ല ഭക്ഷണമാണ് തേങ്ങ എന്നതിൽ സംശയമില്ല. തൈറോയ്ഡ് ഗ്രന്ഥി കൂടിയാലും കുറവായാലും ക്രമീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

4. തേങ്ങയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വളർച്ച തടയുന്നതിലൂടെ വിഷാദരോഗം തടയാൻ അവ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

English Summary: What are the health benefits of coconut?

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds