1. Health & Herbs

ദിനംപ്രതി ക്യാൻസർ കേസുകള്‍ കൂടിവരുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെ?

ക്യാൻസർ മാരകരോഗമാണെങ്കിലും നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ അപകടം ഒഴിവാക്കാം. രോഗനിര്‍ണയം നടത്താന്‍ വൈകുംന്തോറും രോഗം നിയന്ത്രണാതീതമാകുന്നു. ഇന്ന് ക്യാൻസർ രോഗികളുടെ എണ്ണം കൂടി വരുകയാണ്. ഇങ്ങനെ വർദ്ധിച്ചുവരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.

Meera Sandeep
What are the reasons for increasing cancer cases daily?
What are the reasons for increasing cancer cases daily?

ക്യാൻസർ മാരകരോഗമാണെങ്കിലും നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ അപകടം ഒഴിവാക്കാം. രോഗനിര്‍ണയം നടത്താന്‍ വൈകുംന്തോറും രോഗം നിയന്ത്രണാതീതമാകുന്നു.  ഇന്ന് ക്യാൻസർ രോഗികളുടെ എണ്ണം കൂടി വരുകയാണ്. ഇങ്ങനെ വർദ്ധിച്ചുവരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. 

-  ഇന്നത്തെ ജീവിത ശൈലി തന്നെയാണ് ക്യാൻസർ വരാനുള്ള ഒരു പ്രധാന കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. മോശം ഭക്ഷണശീലം, ഉദാസീനമായ ജീവിതരീതി, വ്യായാമമില്ലായ്മ, സ്ട്രെസ് തുടങ്ങിയവയൊക്കെ ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം.

- രണ്ടാമതായി വരുന്നത് ഭക്ഷണശീലം. ചുവന്നതും സംസ്ക്കരിച്ചതുമായ മാംസത്തിന്‍റെ അമിത ഉപയോഗം ക്യാൻസർ സാധ്യത കൂട്ടും.  ജങ്ക് ഫുഡ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം,  ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിനായി ഉപയോഗിക്കുക, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം തുടങ്ങിയവയും ക്യാൻസറിന് കാരണമാകും.  പഴങ്ങളും പച്ചക്കറികളും, ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

- പുകവലിയും പുകയിലയുടെ ഉപയോഗവും. ലോകവ്യാപകമായി ഇതിനെതിരെ ബോധവത്കരണം നടക്കുന്നുവെങ്കിലും ഇക്കാരണങ്ങള്‍ കൊണ്ടുള്ള ക്യാൻസർ ബാധയും മരണവും വർധിക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ: പുകവലി മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങൾ മറികടക്കാൻ കൈതച്ചക്ക ഒരാൾ വിചാരിച്ചാൽ മാത്രം മതി

- അമിത മദ്യപാനം ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കും. പാൻക്രിയാസ്, ഉദരം, കരള്‍ എന്നിവിടങ്ങളിലെ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് മദ്യപാനം. ദീർഘകാലാടിസ്ഥാനത്തിൽ മദ്യപാനം കരൾ ക്യാൻസറിനു വഴിവെക്കും. വായ, തൊണ്ട, കുടൽ, മലാശയം എന്നിവിടങ്ങളിലെ ക്യാൻസറിനും മദ്യപാനം കാരണമാകാറുണ്ട്.

- അമിതവണ്ണമുള്ളവർ അതിൻറെ കാരണങ്ങൾ കണ്ടുപിടിച്ച്  പരിഹാരം തേടേണ്ടതാണ്. അമിതവണ്ണമുള്ള എല്ലാവരിലും ക്യാന്‍സര്‍ ഉണ്ടാകുമെന്നില്ല. അമിതവണ്ണം പലപ്പോഴും ഇതിന്‍റെ ഘടമാണ്.   മികച്ച ശാരീരിക ക്ഷമതയും ആരോഗ്യവും നിലനിർത്തുകയാണ് ക്യാൻസറിനെ ചെറുക്കാനുള്ള പോംവഴി.

- മെലനോമ എന്ന സ്കിൻ ക്യാൻസറിന് കാരണമാകുന്നത് സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ ഇടയാകുന്നതുകൊണ്ടാണ്.   അമിതമായി വെയിൽ കൊള്ളുന്നവരിൽ ഈ രോഗമുണ്ടാകാൻ സാധ്യതയുണ്ട്. അമിതമായി അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ത്വക്കിലെ ഡിഎൻഎയുടെ നാശത്തിന് കാരണമാവുകയും ഇത് കോശങ്ങളുടെ അമിതവളർച്ചക്ക് കാരണമായി ക്യാന്‍സറിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. അതിനാല്‍ വെയിൽകൊള്ളുന്നത് കുറയ്ക്കാന്‍ ശ്രമിക്കുക.

English Summary: What are the reasons for increasing cancer cases daily?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds