
നിരന്തരമായ തൊണ്ടവേദന, കഴുത്തിലെ വീക്കം, വിഴുങ്ങാൻ ബുദ്ധിമുട്ട് എന്നിവ തൊണ്ടയിലെ ക്യാൻസറിന്റെ ചില ലക്ഷണങ്ങളാകാൻ സാധ്യതയുണ്ടെങ്കിലും ഭക്ഷണം കഴിക്കുക, ശ്വാസോച്ഛ്വാസം, സംസാരിക്കുക തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങളെ രോഗം തടസ്സപ്പെടുത്തുന്നത് വരെ രോഗത്തെ തിരിച്ചറിയാൻ സാധിക്കില്ല. മൂക്കിന് പിന്നില്‍ ആരംഭിച്ച് കഴുത്തില്‍ അവസാനിക്കുന്ന പേശികളുടെ ഒരു കുഴലാണ് തൊണ്ട. ഇവിടെ ഉണ്ടാകുന്ന കോശങ്ങളുടെ അമിത വളര്‍ച്ച ശ്വാസകോശ സംവിധാനത്തെ സാരമായി ബാധിക്കും. രോഗം വരാനുള്ള പ്രധാന കാരണം മദ്യപാനം പുകവലി ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയാണ്.
ത്രോട്ട് ക്യാന്‍സറിൻറെ പ്രധാന ലക്ഷണങ്ങള്‍
ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്ഥമാണെങ്കിലും കടുത്ത ചുമ തൊണ്ടയിലെ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷണമായി കണക്കാക്കുന്നു. ഒരാഴ്ചയായി നിര്‍ത്താതെയുള്ള ചുമയാണെങ്കില്‍ ഒരു ഡോക്ടറെ കാണുക. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും ശ്രദ്ധിക്കണം. പെട്ടെന്നുള്ള ശബ്ദമാറ്റവും ശ്രദ്ധിക്കേണ്ടതാണ്. ശബ്ദം പരുക്കനാകുക, ഭക്ഷണം ഇറക്കാൻ പ്രയാസം എന്നിവ ചിലപ്പോള്‍ തൊണ്ടയിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
അസാധാരണമായ ശ്വസന ശബ്ദം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെ നിസാരമായി കാണരുത്. തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക. അതുപോലെ കഴുത്തുവേദനയും ഉണ്ടാകാറുണ്ട്. തണുപ്പ് കാലമായാല്‍ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ സാധാരണമാണ്. എന്നാല്‍ മരുന്നുകള്‍ കഴിച്ച ശേഷവും തൊണ്ടവേദന കുറഞ്ഞില്ലെങ്കില്‍ ഡോക്ടറെ കാണുക. തൊണ്ടയില്‍ മാറാതെ നില്‍ക്കുന്ന മുറിവോ മുഴയോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.
മൂക്കില്‍ നിന്ന് രക്തസ്രാവം, വിട്ടു മാറാത്ത മൂക്കടപ്പ്, നിരന്തരമായ സൈനസ് അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, കാരണമില്ലാതെ ശരീരഭാരം കുറയുക ഇതെല്ലാം തൊണ്ടയിലെ അർബുദത്തിന്റെ ലക്ഷണങ്ങളാകാം. 15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.
Share your comments