ആരോഗ്യകരമായ ഭക്ഷണക്രമം പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, പ്രമേഹത്തെ ഭയന്ന് ദിവസേന കഴിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. കാപ്പിയും അതിലൊന്നാണ്. അടുത്തിടെ നടന്ന പഠനങ്ങൾ തെളിയിക്കുന്നത്, കാപ്പി കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു എന്നാണ്, എന്നാൽ ഇതിനകം പ്രമേഹവുമായി ഇടപെടുന്ന ആളുകൾക്ക് ഇത് അത്ര സുരക്ഷിതമല്ല, കൂടുതൽ അറിയാം.
ഭൂരിഭാഗം പേർക്കും ഒരു കപ്പ് കാപ്പി ഇല്ലാതെ അവരുടെ ദിവസം ആരംഭിക്കാൻ കഴിയില്ല. എന്നാൽ പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാൽ, കഫീൻ ഉപേക്ഷിക്കണോ എന്നത് എല്ലാരുടെ മനസിൽ വരുന്ന ഒരു ചോദ്യമാണ്? കാപ്പിയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമോ?
ഇത് എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്ന് നോക്കാം...
കാപ്പി കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത്, വ്യക്തികളിൽ പ്രമേഹം വരാനുള്ള സാധ്യത 4% വരെയായി കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ശരീരത്തിലെ വീക്കം കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
പ്രമേഹമുള്ളവർ കാപ്പി ഒഴിവാക്കണമോ?
കഫീൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു, എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കഫീന്റെ സ്വാധീനം വ്യക്തമാക്കുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പി കഴിക്കുന്നത് വലിയ ആഘാതം ഉണ്ടാക്കില്ല. കൂടാതെ, കാപ്പിയിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കണം. എന്നിരുന്നാലും, പ്രമേഹരോഗികൾ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്, പകരം മോരുവെള്ളം, ഗ്രീൻ ടീ അല്ലെങ്കിൽ ലെമൺ ടീ എന്നിവ ഉപയോഗിക്കാം. ഈ പാനീയങ്ങൾക്ക് മറ്റ് ആരോഗ്യ ആനുകൂല്യങ്ങളും നൽകാൻ കഴിയുന്നു. കാപ്പിയിൽ കഫീൻ, പോളിഫെനോൾ, മഗ്നീഷ്യം, ക്രോമിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കഫീൻ ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുന്നു, കാരണം കഫീൻ ഒരു തടസ്സപ്പെടുത്തുന്ന ഘടകമാണ്. ഇത് അഡിനോസിൻ എന്ന പ്രോട്ടീനിനെ തടയുന്നു.
ശരീരം എത്ര ഇൻസുലിൻ ഉണ്ടാക്കുന്നു എന്നതിൽ അഡിനോസിൻ ഒരു വലിയ പങ്ക് വഹിക്കുന്നു. 200 മില്ലിഗ്രാം കഫീൻ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രമേഹമുണ്ടെങ്കിൽ കാപ്പി കുടിക്കുന്നത് സുരക്ഷിതമാണ്. കാരണം കാപ്പിക്ക് സമ്മിശ്ര ഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള തന്മാത്രകളാണ് പോളിഫെനോൾ. ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ എന്നിവ തടയാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ പരിമിതമായ അളവിൽ മാത്രമേ കഴിക്കാവൂ. കഫീൻ അടങ്ങിയതോ, കഫീൻ ഇല്ലാത്തതോ ആയ കാപ്പിയാണെങ്കിലും പഞ്ചസാരയില്ലാതെ ദിവസവും രണ്ട് കപ്പ് കഴിക്കുന്നത് സുരക്ഷിതമാണെന്ന് ഡയറ്റീഷ്യൻ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങൾ, ഉപ്പോ മസാലയോ ചേർത്തു കഴിക്കുമ്പോൾ എന്ത് സംഭവിക്കും?
Share your comments