MFOI 2024 Road Show
  1. Health & Herbs

എന്താണ് എഡിഎച്ച്ഡി എന്ന രോഗം? ലക്ഷണങ്ങൾ എന്തൊക്കെ?

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് എഡിഎച്ച്ഡി (Attention Deficit Hyperactivity Disorder -ADHD) എന്നത്. എഡിഎച്ച്ഡി കുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്. അപൂർവമായി മുതിർന്നവരിൽ ഈ സ്ഥിതി തുടര്‍ന്നുവരാറുണ്ട്. ഈ രോഗം കുട്ടികളുടെ പഠനത്തെയടക്കം ബാധിക്കുന്നു. എഡിഎച്ച്ഡി എന്ന രോഗം തനിക്കുള്ളതായി നടൻ ഫഹദ് ഫാസിൽ ഈയിടെ വെളിപ്പെടുത്തിയിരുന്നു.

Meera Sandeep
What is ADHD? What are the symptoms?
What is ADHD? What are the symptoms?

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് എഡിഎച്ച്ഡി (Attention Deficit Hyperactivity Disorder -ADHD) എന്നത്. എഡിഎച്ച്ഡി കുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്. അപൂർവമായി മുതിർന്നവരിൽ കാണാറുണ്ട്.   ഈ രോഗം കുട്ടികളുടെ പഠനത്തെയടക്കം ബാധിക്കുന്നു. എഡിഎച്ച്ഡി എന്ന രോഗം തനിക്കുള്ളതായി നടൻ ഫഹദ് ഫാസിൽ ഈയിടെ വെളിപ്പെടുത്തിയിരുന്നു. 

വളരെ വേഗം അസ്വസ്ഥനാകുക, ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിനോ കഴിയാതെ വരിക, വളരെ പെട്ടെന്നു ബോറടിക്കുക, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, അടങ്ങിയിരിക്കാത്ത പ്രകൃതം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയാതെ വരിക, അലസത, വിഷാദം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

കാരണങ്ങൾ

ന്യൂറോളജിക്കൽ പ്രശ്നങ്ങൾ‌, മാസം തികയാതെയുള്ള ജനനവും കുറഞ്ഞ ഭാരവും, ജനിതക ഘടകങ്ങൾ, പാരമ്പര്യവും കുടുംബ ചരിത്രവും, മസ്തിഷ്ക പരിക്കും ആഘാതവും എന്നിവയാണ് മുഖ്യ കാരണങ്ങൾ.

മുതിർന്നവരിൽ കാണുന്ന ലക്ഷണങ്ങൾ

സമയം ക്രമീകരിക്കാൻ കഴിയാതെ വരിക,  ഇഷ്ടമുള്ള ചില കാര്യങ്ങളിൽ മാത്രം അമിതമായി മുഴുകി ഇരിക്കുകയും അപ്പോൾ ചെയ്യേണ്ട മറ്റു കാര്യങ്ങൾ മറക്കുകയും ചെയ്യുക. ഉദാ: ടി.വി കാണുമ്പോൾ.  കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയാതെ വരിക,  എന്തിനാണ് മുൻഗണന കൊടുക്കേണ്ടതെന്ന് തിരിച്ചറിയാത്ത അവസ്ഥ, എടുത്തു ചാടി തീരുമാനങ്ങൾ എടുക്കുക, ഒരു കാര്യത്തിലും സ്ഥിരത ഇല്ലാത്ത അവസ്ഥ, ഒരാൾ സംസാരിക്കുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക.

English Summary: What is ADHD? What are the symptoms?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds