<
  1. Health & Herbs

ആരോഗ്യ സംരക്ഷണത്തിന് ഗോതമ്പു പുൽ  ജ്യൂസ് 

ക്യാൻസറിനെ തടയാൻ കഴിവുള്ളത് എന്നാണു ഗോതമ്പു പുൽജ്യൂസിനെക്കുറിച്ചു പറയപെടുന്നത്. മൈക്രോ ഗ്രീൻ ആഹാര ശ്രേണിയിൽ പെടുന്നതുമൂലമാണ് ഇതിന് ഇത്രയും ഗുണം ഉണ്ടാകാൻ കാരണം. വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് വീറ്റ് ഗ്രാസ്. കൂടാതെ ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും ഇതിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനും ഒരുവിധത്തിലുള്ള എല്ലാ രോഗങ്ങളും തടയാനും വീറ്റ് ഗ്രാസ് വരെ നല്ലതാണ് .സ്വന്തമായി ഒരുതരി മണ്ണോ സ്ഥലമോ ഇല്ലാത്തവർക്കു പോലും കുറച്ചു ഗോതമ്പു മുളപ്പിക്കാൻ എളുപ്പമാണ് .ഏതു നാട്ടിലും ഏതു കാലാവസ്ഥയിലും വീട്ടിനുള്ളിലോ ബാൽക്കണിയിലോ വളർത്തി എടുക്കാവുന്ന ഒന്നാണ് ഇത് .

Asha Sadasiv
ef
 ക്യാൻസറിനെ തടയാൻ കഴിവുള്ളത് എന്നാണു ഗോതമ്പു പുൽജ്യൂസിനെക്കുറിച്ചു പറയപെടുന്നത്. മൈക്രോ ഗ്രീൻ ആഹാര ശ്രേണിയിൽ പെടുന്നതുമൂലമാണ് ഇതിന് ഇത്രയും ഗുണം ഉണ്ടാകാൻ കാരണം. വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് വീറ്റ് ഗ്രാസ്. കൂടാതെ ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനും ഒരുവിധത്തിലുള്ള എല്ലാ രോഗങ്ങളും  തടയാനും വീറ്റ് ഗ്രാസ് വരെ നല്ലതാണ് .സ്വന്തമായി ഒരുതരി മണ്ണോ സ്ഥലമോ ഇല്ലാത്തവർക്കു പോലും കുറച്ചു ഗോതമ്പു മുളപ്പിക്കാൻ എളുപ്പമാണ് .ഏതു  നാട്ടിലും ഏതു കാലാവസ്ഥയിലും വീട്ടിനുള്ളിലോ ബാൽക്കണിയിലോ വളർത്തി എടുക്കാവുന്ന  ഒന്നാണ് ഇത് . 
 

ഗോതമ്പു പുൽ പരിചരണ രീതി 

ഇതിനായി 12 മണിക്കൂർ കുതിർത്തുവച്ച ഗോതമ്പ് ഒരു ട്രെയിൽ നിരത്തിയ ചകിരിച്ചോറിലേക്ക് വിതറിക്കൊടുക്കുക ഇതിനുമുകളിൽ കുറച്ചുക്കൂടി ചകിരിച്ചോർ ഇട്ടു ദിവസവും നനച്ചു കൊടുക്കുക 7 ,8 ദിവസം കഴിയുമ്പോളേക്കും ഗോതമ്പു വളർന്ന് 6 ഇഞ്ച്‌ ഉയരം വച്ചിരിയ്ക്കും ഇത് അരിഞ്ഞെടുത്തു ജ്യൂസ് ആക്കി കുടിക്കാം . ബാക്കിയുള്ള ഭാഗം രണ്ടു തവണകൂടി വളർന്നാൽ വിളവെടുക്കാം. ഗോതമ്പു പുല്ലു ജ്യൂസിന് അൽപ്പം അരുചിയാണുള്ളത്. ഇതിന്റെ അരുചി മാറ്റാൻ എതെങ്കിലും  പഴങ്ങളോ, ചെറുനാരങ്ങയോ, ചേർത്ത് ജ്യൂസ് ആക്കാം
 
.ദിവസവും വെറും വയറ്റിൽ വീറ്റ് ​ഗ്രാസ് ജ്യൂസ് കുടിച്ചാൽ ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കും.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്. പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ​വീറ്റ് ​ഗ്രാസ് ജ്യൂസ്.ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാൻ വീറ്റ് ​ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും.
 
English Summary: Wheat grass juice for health

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds