അരി 60% ഉഴുന്ന് 40% 4 മണിക്കുർ നേരം വെള്ളത്തിട്ട് വെച്ച ശേഷം വാരി പുറത്ത് എടുക്കുക. വെറ്റ്ഗ്രയിൻ്ററിൽ അരിയും ഉഴുന്നും അരച്ചു കഴിഞ്ഞാൽ ഉടൻ ബാക്റ്റിരിയയുടെ പ്രവർത്തനത്താൽ ഫെർമൻറ്റേഷൻ വഴി മാവ് പുളിച്ചു അസിഡിക്കായി തുടങ്ങൂകയായി. ദോശ / ഇഡ്ഡലി മാവ് 6 മുതൽ 10 മണിക്കുറിനുള്ളിൽ ഫെർമെൻ്റഷൻ പുർത്തിയാകും.
നിങ്ങൾക്ക് ദോശ / ഇഡ്ഡലി എന്നിവ ഉടൻ ഉണ്ടാക്കാം. മാവ് ബാക്കി ഉണ്ട് എങ്കിൽ ഫ്രീഡ്ജിൽ സുക്ഷിച്ചാൽ 24 മണിക്കുർ വരെ നിങ്ങൾക്ക് വലിയ പുളിയില്ലാതെ ആരോഗ്യത്തിന് ഹാനികരമില്ലാതെ ദോശ / ഇഡ്ഡലിയുണ്ടാക്കാം.
24 മണിക്കുറിൽ കുടുതൽ പുളിച്ച ഇഡ്ഡലി / ദോശ മാവ് ഉപയോഗിച്ചാൽ യൂറിക്ക് ആസിഡ് പോലുള്ള അസിഡിക്ക് രോഗങ്ങൾ വന്ന് ശരീര കോശങ്ങൾക്ക് ഇൻഫ്ലമേഷൻ വരുത്തും. 24 മണിക്കുർ കഴിഞ്ഞ ഇഡ്ഡലി / ദോശ മാവ് ഉപയോഗിക്കാതെ ഇരിക്കുകയാണ് നല്ലത്.
ദോശ / ഇഡ്ഡലി മാവ് കമ്പനികൾക്ക് 12 മണിക്കൂറിനുള്ളിൽ ജനത്തിന് എത്തിച്ചാൽ മാത്രമേ ജനത്തിന് രാവിലെ ഉപയോഗശൂന്യമല്ലാത്ത ഇഡ്ഡലി ദോശമാവ് ഉപയോഗിക്കാൻ കഴിയുകയുള്ളൂ.
അന്യസംസ്ഥാന ഇഡ്ഡലി / ദോശ കമ്പനികൾക്ക് 3-4 ദിവസം വരെ ഇരുന്നാൽ മാത്രമേ ജനങ്ങളിൽ ദോശ / ഇഡ്ഡലി മാവ് എത്തിക്കാൻ കഴിയൂകയൂള്ളൂ.
വെള്ളം ചേർത്ത് അരച്ച അരിയിലും ഉഴുന്നിലും പ്രകൃതിദത്തമായ ഫെർമൻ ൻ്റെഷനു വേണ്ടി പ്രകൃതിദത്തമായി ദോശ മാവിൽ ജനിക്കുന്ന ബാക്റ്റിരികളെ നശിപ്പിക്കുവാൻ പ്രിസർവേറ്റിവ് എന്ന പേരിൽ അൻ്റിബയോടിക്ക് ഉപയോഗിക്കാൻ കഴിയുന്നതാണു്.
Share your comments