നമ്മുടെയെല്ലാം അടുക്കളയിൽ പാചകം ചെയ്യാനുപയോഗിക്കുന്ന സാധനങ്ങളിൽ മുഖ്യ ഘടകമാണ് എണ്ണ. പക്ഷേ, വിപണിയിൽ ലഭ്യമായ വിവിധതരം എണ്ണകൾക്കിടയിൽ നിന്ന് ആരോഗ്യകരമായ എണ്ണ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നോക്കാം.
ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ എണ്ണ ഏതാണ്?
ഏത് എണ്ണയിലാണ് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നത്?
ഏത് എണ്ണയിലാണ് കുറവ് കൊഴുപ്പ് അടങ്ങിയിരിക്കുന്നത്?
ഇതുപോലുള്ള നിരവധി ചോദ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്
കൊഴുപ്പിൻറെ അളവ്, പോഷകങ്ങളുടെ സാന്നിധ്യം, അസംസ്കൃത ഘടകങ്ങളുടെ ഗുണനിലവാരം എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ എണ്ണകളെ തരം തിരിച്ചിരിക്കുന്നു.
വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം ഒലിവ് ഓയിലാണ് ആരോഗ്യത്തിന് ഏറ്റവും നല്ല എണ്ണയായി കണക്കാക്കപ്പെട്ടിരിക്കുന്നത്.
എല്ലാ പാചക എണ്ണകളിലും 3 വ്യത്യസ്‌ത തരത്തിലുള്ള കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. Monounsaturated fats, polyunsaturated fats, saturated fats, എന്നിവയാണ് അവ. ഏതു കൊഴുപ്പാണ് കൂടിതൽ അടങ്ങിയിരിക്കുന്നത് എന്നതിൻറെ അടിസ്ഥാനത്തിൽ എണ്ണകളെ വീണ്ടും തരം തിരിച്ചിരിക്കുന്നു.
പോഷകാഹാര, പാചക വിദഗ്ദ്ധർ പറയുന്നത്, പാചകം ചെയ്യാനും കഴിക്കാനും ഏറ്റവും ആരോഗ്യകരവും വൈവിധ്യമാർന്നതുമായ എണ്ണ ഒലിവ് ഓയിലാണ് എന്നാണ്. അമിതമായി സംസ്കരിച്ചതും ശുദ്ധീകരിച്ചതുമായ എണ്ണകൾ കഴിക്കുന്നത് ആരോഗ്യകരമല്ല. അതുകൊണ്ടാണ് ഒലിവ് ഓയിൽ പാചകത്തിന് ഏറ്റവും നല്ലതെന്നു പറയുന്നത്. ഒലിവ് ഓയിലിൽ പ്രധാനമായും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ചില പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍
#Oil#Olive#Farmer#Agriculture#Krishijagran
Share your comments