ഏക വാർഷിക ഔഷധസസ്യമാണ് തക്കാളി. പഴമായും പച്ചക്കറിയായും ഉപയോഗപ്പെടുത്താം. ലോകത്താകമാനം ഇന്ന് തക്കാളി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ തക്കാളിയുടെ ജന്മദേശമായ തെക്കേഅമേരിക്ക തന്നെയാണ് ഇന്ന് തക്കാളി കൃഷി ചെയ്യുന്നതിൽ മുൻപന്തിയിൽ. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള തക്കാളിയുടെ ചില ഔഷധപ്രയോഗങ്ങൾ നോക്കാം. ദിവസവും ഓരോ കപ്പ് വീതം തക്കാളി സൂപ്പ് കഴിച്ചാൽ ഹൃദ്രോഗബാധ പ്രതിരോധിക്കാം.
അക്കികറുക പൊടിച്ച് തക്കാളി നീരിൽ ചേർത്ത് ലേപനമാക്കി പ്രായമായവർക്ക് 5 ഗ്രാം വീതം രാവിലെ കഴിച്ചു കൊണ്ടിരുന്നാൽ അപസ്മാരം ശമിക്കും. തക്കാളി ദഹനത്തെ ഉണ്ടാക്കുന്നതും, കരൾ, പ്ളീഹ മുതലായവയുടെ പ്രവർത്തനത്തിൽ സഹായിക്കുന്നതും, കഫത്തെ ഇളക്കി കളയുന്നതിനും നല്ലതാണ്. തക്കാളി കഴിച്ച് അതിനുമീതെ പാൽ കുടിക്കുന്നത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കുവാനും ശോധന ലഭ്യമാക്കുവാനും നല്ലതാണ്.
ഗർഭിണികൾ പതിവാക്കൽ തക്കാളി നീര് കഴിച്ചു കൊണ്ടിരുന്നാൽ അവർക്കുണ്ടാകുന്ന തലചുറ്റിൽ, വേദന, തളർച്ച, മലബന്ധം, വയറു വീർപ്പ് തുടങ്ങിയവ ഇല്ലാതാകും. ഒരു വയസ്സുള്ള കുട്ടിക്ക് പഴുത്ത തക്കാളിയുടെ നീര് ഒരു ടീസ്പൂൺ വീതം ദിവസം മൂന്ന് നേരം കൊടുക്കുവാൻ സാധിച്ചാൽ ശരീരത്തിന് നല്ല വളർച്ചയുണ്ടാകും. തക്കാളിനീരും മധുര നാരങ്ങ നീരും സമം ചേർത്ത് അരിപ്പൊടിയിൽ കുഴച്ച് മുഖത്ത് ലേപനം ചെയ്താൽ മുഖക്കുരു വരാതിരിക്കുകയും അഴകുള്ള മുഖം ആയിത്തീരുകയും ചെയ്യുന്നു.
Tomato is the only annual herb. Can be used as a fruit and vegetable. Tomatoes are grown all over the world today. Today, however, South America, the birthplace of the tomato, is the world's largest producer of tomatoes. Let's take a look at some of the medicinal properties of tomatoes that have many health benefits.
Eating one cup of tomato soup a day can help prevent heart disease. Eat 5 grams of powdered apricot kernel oil mixed with tomato juice in the morning for the elderly to cure epilepsy. Tomatoes are good for digestion, help with liver and spleen function, and are good for digesting caffeine. Eating tomatoes and drinking milk on top of that is good for getting a good night's sleep and getting tested. If pregnant women regularly consume tomato juice, they will get rid of dizziness, pain, fatigue, constipation and bloating.
30 ഗ്രാം ചിറ്റമൃത് ചെറുതായി അരിഞ്ഞ് ചതച്ച് കിഴികെട്ടി ഒരു ഗ്ലാസ് പാലും രണ്ട് ഗ്ലാസ് വെള്ളവും ചേർത്ത് കുറുക്കി എടുത്ത് മൂന്ന് ഔൺസ് തക്കാളി നീരും ചേർത്ത് കഴിച്ചാൽ രക്തവാതം ശമിക്കും.
Share your comments