ശ്വാസകോശ ക്യാൻസറിൻറെ പ്രധാന കാരണം പുകവലി ആണെങ്കിലും, പുകവലിക്കാത്തവരിലും ഈ ക്യാൻസർ കണ്ടുവരുന്നുണ്ട്. മറ്റു കാരണങ്ങൾ കൊണ്ടും ശ്വാസകോശ കാൻസർ ഉണ്ടാകുന്നുണ്ട്. എതൊക്കെയാണ് ആ കാരണങ്ങൾ എന്ന് നോക്കാം.
- പവർ പ്ലാന്റുകൾ, വാഹനങ്ങൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും വർദ്ധിച്ചുവരുന്ന വായു മലിനീകരണം ശ്വാസകോശ ക്യാൻസറിൻറെ ഒരു പ്രധാന കാരണമാണ്. ഇത്തരത്തിലുള്ള വായുവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. PM 2.5 കണങ്ങളുടെ ഉയർന്ന സാന്ദ്രതയുള്ള പ്രദേശങ്ങളിൽ ആളുകളുടെ ആരോഗ്യം പ്രത്യേകിച്ച് അപകടത്തിലാണെന്ന് പഠനങ്ങൾ പറയുന്നു.
- ഉയർന്ന അളവിൽ റഡോൺ ശ്വസിക്കുന്നവർക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്. ഇത് പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള ഒരു പ്രധാന കാരണമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പുകവലി ശ്വാസകോശാര്‍ബുദത്തിന് വഴിയൊരുക്കുന്നതിൻറെ പിന്നിലെ കാരണങ്ങൾ
- പുകവലിക്കുന്നവർക്കൊപ്പം ദിവസേന ഇടപഴകുന്നവർക്ക് ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ഇക്കൂട്ടർക്ക് ഹൃദയാഘാതവും മറ്റ് രോഗങ്ങൾക്കും സാധ്യത കൂടുതലാണ്.
- ആസ്ബറ്റോസ്, ആർസെനിക്, സിലിക്ക, ഡീസൽ എക്‌സ്‌ഹോസ്റ്റ്, കീടനാശിനികൾ, പൊടി, പുക എന്നിവ കാൻസറിന് കാരണമാകുന്നു. ശ്വാസകോശ അർബുദം തടയുന്നതിനായി മരപ്പണിക്കാർ, റിഫൈനറി ജീവനക്കാർ എന്നിവർ ഇത്തരം അപകടകരമായ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി കുറയ്ക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു.
- ശ്വാസകോശ ക്യാൻസറിനുള്ള മറ്റൊരു കാരണം പാരമ്പര്യമാണ്. കുടുംബത്തിൽ പാരമ്പര്യമായി ഈ രോഗം ഉണ്ടെങ്കിൽ പുകവലിക്കാത്ത ഒരാൾക്ക് ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
Share your comments