പണ്ടുകാലം മുതൽ തന്നെ മൺചട്ടിയിൽ നിറച്ച വെള്ളം കുടിക്കുക എന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. വെള്ളം തണുത്തിരിക്കുമെന്നു മാത്രമല്ല ഇതിൻറെ പ്രത്യേകത. മൺചട്ടിയിൽ നിറച്ച വെള്ളം കുടിച്ചാൽ പല ആരോഗ്യഗുണങ്ങളുമുണ്ട്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.
പ്രകൃതിദത്തമായ തണുത്ത വെള്ളം ലഭ്യമാക്കാം
പ്രകൃതിദത്തമായി വെള്ളം തണുപ്പിച്ച് എടുക്കുന്ന ഈ വെള്ളം ശരീരത്തെ തണുപ്പിക്കുകയും ദാഹം അകറ്റുകയും ചെയ്യുന്നു. മണ്‍പാത്രങ്ങളില്‍ ചെറിയ ചെറിയ സുഷിരണങ്ങള്‍ ഉള്ളതിനാല്‍ തന്നെ, ഇതിലൂടെ വെള്ളത്തിലെ ചൂട് കുറയുന്നതിനും വെള്ളം വേഗത്തില്‍ തണുക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് വെള്ളത്തിന്റെ താപം വേഗത്തില്‍ കുറയ്ക്കുകയും അങ്ങിനെ വെള്ളം തണുപ്പിച്ച് എടുക്കുകയും ചെയ്യുന്നു.
അമ്ളത്വം കുറയ്ക്കുന്നു
മൺചട്ടിയിൽ ഒഴിച്ച് വെക്കുമ്പോള്‍ വെള്ളത്തിലെ അമ്ലത്വം കുറയ്ക്കുന്നതിനും ആല്‍ക്കലൈന്‍ നല്‍കുന്നതിനും സഹായിക്കുന്നു. കാരണം, കളിമണ്ണില്‍ ആല്‍ക്കലൈന്‍ കണ്ടന്റ് കൂടുതലാണ്. അതിനാല്‍ തന്നെ, ഇതില്‍ ഒഴിച്ച് വെക്കുന്ന വെള്ളത്തിനും ഇതേ ഗുണം ലഭിക്കുന്നു. ഇത് ശരീരത്തിലെ പിഎച്ച് ലെവല്‍ ബാലന്‍സ് ചെയ്യുന്നതിന് സഹായിക്കുന്നു.
സൂര്യാഘാതമേൽകാതിരിക്കാൻ
വേനല്‍ചൂട് കൂടുന്ന സന്ദർഭങ്ങളിൽ സൂര്യഘാതം ഏല്‍ക്കുന്നത് കുറയ്ക്കാന്‍ മൺചട്ടിയിൽ നിറച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. കാരണം, ഇത് നിര്‍മ്മിക്കുന്നത് കളിമണ്ണ് കൊണ്ടാണ്. ഇത് നമ്മള്‍ ഒഴിക്കുന്ന വെള്ളത്തിലെ പോഷകങ്ങള്‍ ശോഷണം സംഭവിക്കാതെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ, സൂര്യഘാതം ഏല്‍ക്കാനുള്ള സാധ്യതയും കുറയുന്നു.
വെള്ളം ശുദ്ധീകരിക്കാൻ
വെള്ളത്തെ നല്ല പ്രകൃതിദത്തമായ രീതിയില്‍ ശുദ്ധീകരിച്ചെടുക്കാന്‍ മൺചട്ടിയിൽ വെള്ളം ഒഴിച്ച് വെച്ചാല്‍ മതി.
മെറ്റബോളിസം കൂട്ടാൻ
ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിച്ചു ദഹനം കൃത്യമായി നടക്കുന്നതിനും തന്മൂലം ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
Share your comments