ചായയിൽ ഒരു ദിവസം ആരംഭിക്കുന്നവരാണ് മിക്കവരും. ചായ ആയാലും കാപ്പി ആയാലും ദിവസവും രാവിലെ കുടിച്ചാൽ ആ ദിവസത്തേക്കുള്ള ഉന്മേഷവും ഊർജ്ജവുമായെന്ന് മിക്കവർക്കും അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുകയാണെങ്കിൽ ഈ നേട്ടങ്ങൾ ലഭ്യമാക്കാം
തിരക്കേറിയ ജീവിതത്തിന് ഇടയിൽ ചായ കുടി നഷ്ടമാകാതിരിക്കാൻ ചിലപ്പോൾ പാലിനെ എപ്പോഴും ആശ്രയിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യങ്ങളിൽ പാൽപ്പൊടിയാണ് (Milk powder) മിക്കവർക്കും ഉപയോഗപ്രദമാകുന്നത്.
പാൽപ്പൊടി ആരോഗ്യത്തിന് ഒരുവിധത്തിലും നല്ലതല്ലെന്ന് മിക്കവർക്കും അറിയാം. എങ്കിലും, കൂടുതൽ സൗകര്യത്തിന് പാൽപ്പൊടി ഉപയോഗിക്കാതെ വേറെ മാർഗവുമില്ല. അതിനാൽ ചായയും കോഫിയും ഇഷ്ടപ്പെടുന്നവർ പാൽപ്പൊടിയെ വലുതായി ആശ്രയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
എന്താണ് പാൽപ്പൊടി? (What Is Milk Powder?)
പാൽപ്പൊടിയുടെ ഗുണങ്ങളും ദോഷങ്ങളും അറിയുന്നതിന് മുമ്പ്, എന്താണ് പാൽപ്പൊടി എന്ന് അറിയേണ്ടത് പ്രധാനമാണ്. അസംസ്കൃത പാലിൽ ഏകദേശം 87.3% വെള്ളം, 3.9% പാൽ കൊഴുപ്പ്, 8.8% പ്രോട്ടീൻ, പാൽ പഞ്ചസാര, ധാതുക്കൾ മുതലായവ അടങ്ങിയിട്ടുണ്ട്. പാൽപ്പൊടി ഉണ്ടാക്കാൻ സാധാരണ പാലിന്റെ ഈർപ്പം നഷ്ടപ്പെടുന്നത് വരെ ബാഷ്പീകരിക്കപ്പെടുന്നു. ഇങ്ങനെ പാലിലെ ഖരപദാർഥങ്ങൾ നീക്കം ചെയ്യപ്പെടുന്നു.
പാൽപ്പൊടിയിട്ട ചായയോ കാപ്പിയോ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ (Side effects of drinking tea or coffee made with milk powder)
1. കൊളസ്ട്രോൾ പ്രശ്നങ്ങൾ (Cholesterol problems)
എന്തിലും കൊളസ്ട്രോൾ ഉള്ളത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് നിങ്ങളുടെ ധമനികളിൽ നിക്ഷേപിക്കുകയും രക്തപ്രവാഹം തടയുകയും ചെയ്യും.
2. പ്രമേഹ രോഗികൾക്ക് അപകടം (Risk for diabetics)
പ്രമേഹ പ്രശ്‌നങ്ങൾ ഉള്ളവർ പാൽപ്പൊടി ഉപയോഗിക്കരുത് എന്നാണ് പറയുന്നത്. പാൽപ്പൊടിയിൽ ഉയർന്ന അളവിൽ പഞ്ചസാരയുണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു.
3. ഡയറ്റ് ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക
പാൽപ്പൊടിയിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു. അതായത് ഇതിലുള്ള കൊഴുപ്പ് ശരീരത്തിന് നല്ലതല്ല. അതുകൊണ്ടാണ് പാൽപ്പൊടി നിങ്ങളുടെ ശരീരഭാരം വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നത്.
4. പാൽപ്പൊടിയിൽ കാൽസ്യത്തിന്റെ അഭാവമുണ്ട് (Calcium is Deficient in milk powder)
സാധാരണ പാലിനെ അപേക്ഷിച്ച് പാൽപ്പൊടിയിൽ കാൽസ്യം കുറവാണ്. പാൽപ്പൊടി ശരിയായി സൂക്ഷിച്ചില്ലെങ്കിൽ, അതിൽ ബാക്ടീരിയകൾ വളരും. പാൽപ്പൊടിയിൽ വിറ്റാമിൻ B5, B12 തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടില്ല. എന്നാൽ ഈ പോഷകങ്ങൾ ഫ്രഷ് പാലിൽ അടങ്ങിയിരിക്കുന്നു. പുതിയ പാലിലെ ഫോസ്ഫറസ്, സെലിനിയം എന്നിവയുടെ അളവും പാൽപ്പൊടിയേക്കാൾ കൂടുതലാണ്. അതിനാൽ തന്നെ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
Share your comments