ആരോഗ്യകരമായ ജീവിതം നയിക്കാൻ പോഷകങ്ങളേറിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. പോഷകങ്ങളേറെയുള്ള ഗോതമ്പ് റവയെ കുറിച്ചാണ് വിശദമാക്കുന്നത്. ഉപ്പുമാവ്, ഇഡ്ഢലി എന്നിവ പോലുള്ള പ്രഭാതഭക്ഷണങ്ങൾ ഉണ്ടാക്കാൻ പറ്റിയ ഒരു ഭക്ഷണപദാർത്ഥമാണിത്. ഗോതമ്പ് പൊടിയ്ക്കുമ്പോഴാണ് ഈ റവ ലഭിക്കുന്നത്. ഇതിൽ കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, പ്രോട്ടീന്‍ എന്നിവ കൂടാതെ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്. അതായത് ശരീരത്തിന് ആവശ്യമുള്ള പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്.
- ഗോതമ്പിന്റെ ഉപോല്‍പന്നമായ റവ കലോറി കുറഞ്ഞതായതുകൊണ്ട് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറെ നല്ലതാണിത്. ഇത് ദഹിയ്ക്കാൻ സമയമെടുക്കുന്നതുകൊണ്ട് എളുപ്പം വിശക്കില്ല. അങ്ങനെ അമിത ഭക്ഷണം തടയാന്‍ സഹായിക്കുന്നു. ഇത് പ്രാതലിന് കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു.
- ഇതില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളമുണ്ട്. ഇതിലടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ ഇ, ബി എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായിക്കും. ഇതിലെ പൊട്ടാസ്യം കിഡ്‌നി ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് പ്രതിരോധം നല്‍കുന്ന ഒന്നു കൂടിയാണ് ഇത്. ഇതിലെ സെലേനിയമാണ് ഈ ഗുണം നല്‍കുന്നത്. അയേണ്‍ സമ്പുഷ്ടമായതിനാല്‍ തന്നെ വിളര്‍ച്ച പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ല മരുന്നുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ മാവ് ഏതാണ്?
- ഗോതമ്പ് റവയിൽ കൊളസ്‌ട്രോള്‍ തീരെ കുറവാണ് കൂടാതെ ഇതില്‍ നാരുകള്‍, വൈറ്റമിനുകള്‍, ആരോഗ്യകരമായ ഫാറ്റുകള്‍ എന്നിവ അടങ്ങിയതുകൊണ്ട് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഷുഗര്‍ അളവും അരി പോലുള്ള ധാന്യങ്ങളെ അപേക്ഷിച്ച് കുറവാണ്. അതേ സമയം ഏറെ ഊര്‍ജം നല്‍കുന്നു. പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഒരു ഭക്ഷണം കൂടിയാണിത്.
Share your comments