-
-
Health & Herbs
ഇന്ന് ലോക അൽഷിമേഴ്സ് ദിനം : ഓർമ്മശക്തിക്ക് ബ്രഹ്മി വളര്‍ത്താം
കുട്ടികള്‍ക്ക് ബുദ്ധിവികാസത്തിനും യുവാക്കള്‍ക്ക് തീക്ഷ്ണ ബുദ്ധിക്കും പ്രായമായവര്‍ക്ക് ഓര്‍മ്മക്കുറവു പരിഹരിക്കാനും പ്രകൃതി നല്‍കിയ സിദ്ധൗഷധിയാണ് ബ്രഹ്മി. നിലത്ത് പടര്‍ന്നു വരുന്ന സ്വഭാവമുളള ഈ ചെടി ചതുപ്പു നിലങ്ങളിലാണ് കൂടുതല്‍ കാണപ്പെടുന്നത്.
കുട്ടികള്‍ക്ക് ബുദ്ധിവികാസത്തിനും യുവാക്കള്‍ക്ക് തീക്ഷ്ണ ബുദ്ധിക്കും പ്രായമായവര്‍ക്ക് ഓര്‍മ്മക്കുറവു പരിഹരിക്കാനും പ്രകൃതി നല്‍കിയ സിദ്ധൗഷധിയാണ് ബ്രഹ്മി. നിലത്ത് പടര്‍ന്നു വരുന്ന സ്വഭാവമുളള ഈ ചെടി ചതുപ്പു നിലങ്ങളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. തലച്ചോറിലെ കോശങ്ങളില്‍ ക്രമാനുഗതമായി പ്രവര്‍ത്തിച്ച് ഓര്‍മശക്തിയും ബുദ്ധിശക്തിയും ഉത്തേജിപ്പിക്കാനും പര്യാപ്തമായ 2 ആല്‍ക്കലോയ്ഡുകള്‍ ബ്രഹ്മിയിലടങ്ങിയിട്ടുണ്ട് - ബ്രഹ്മിന്‍, ബാക്കോപ്പിന്‍ എന്നിവയാണ്.
ഇന്ത്യയുടെ തെക്കു കിഴക്കന്‍ ഭാഗങ്ങളിലുളള ചതുപ്പു പ്രദേശങ്ങള്‍, ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തണ്ണീര്‍ത്തടങ്ങളൊക്കെയാണ് ബ്രഹ്മിയുടെ ജന്മദേശം. സെന്റല്ല എന്നാണ് ഇതിന്റെ സസ്യനാമം. മലയാളത്തില്‍ ബ്രഹ്മിക്ക് മുത്തിള്‍, കൊടകന്‍ എന്നും പേരുണ്ട്. ബുദ്ധിവികാസത്തിനും മാനസികമായ പോരായ്മകള്‍ പരിഹരിക്കാനും ബ്രഹ്മി പണ്ടേക്കു പണ്ടേ ഉപയോഗിച്ചിരുന്നതായി ചരകസംഹിത, അധര്‍വവേദം, ശുശ്രുത സംഹിത എന്നീ പുരാതന ഗ്രന്ഥങ്ങളില്‍ സൂചനയുണ്ട്.
ബ്രഹ്മി വളര്‍ത്താം

പാടങ്ങളിലും നനവുകളുളള പ്രദേശങ്ങളിലും ഇവ വളര്‍ത്താം. വേരുകളോടുകൂടിയ ചെറു തണ്ടുകളാണ് നടേണ്ടത്. വീട്ടാവശ്യത്തിനാകുമ്പോള്‍ ചട്ടിയിലോ, ഗ്രോബാഗുകളിലോ നടാം. 3:3:1 എന്ന അനുപാതത്തില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ കലര്‍ത്തി എടുക്കുന്നതാണ് പോട്ടിംഗ് മിശ്രിതം. മിശ്രിതം നിറച്ച ചട്ടിയില്‍ വേരോടു കൂടിയ രണ്ടോ മൂന്നോ തണ്ട് നടുക. പടര്‍ന്നു വളരാന്‍ തുടങ്ങുന്നതിനനുസരിച്ച് തണ്ട് മുറിച്ചെടുത്ത് ഉപയോഗിക്കാം.
ഔഷധനിര്‍മാണ ശാലകള്‍ക്ക് നിരന്തരം വേണ്ടിവരുന്ന ഒരൗഷധസസ്യമെന്ന നിലയ്ക്ക് ബ്രഹ്മിയുടെ വാണിജ്യകൃഷിക്കും കേരളത്തിന് നല്ല സാദ്ധ്യതയുണ്ട്.
ഔഷധഗുണങ്ങള്‍ ഏറെ
ബ്രഹ്മി എണ്ണ മുടികൊഴിച്ചില്‍ ഇല്ലാതാക്കാനും മുടി സമൃദ്ധമായി വളരാനും സഹായിക്കുന്നു. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചിയെടുക്കണം. ബുദ്ധിശക്തി ഓര്‍മശക്തി എന്നുവയ്ക്ക് നല്ലതാണ് ബ്രഹ്മി നീരില്‍ വയമ്പു പൊടിച്ചിട്ട് ദിവസം രണ്ടു നേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മിനീര് പാലില്‍ ചേര്‍ത്തും കഴിക്കാം. ഓര്‍മശക്തി വര്‍ദ്ധിക്കും. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിനു മുമ്പ് സേവിച്ചാല്‍ കുട്ടികള്‍ക്ക് ബുദ്ധിവികാസമുണ്ടാകും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുത്താല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കും. ദിവസവും കുറച്ചു ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘായുസ്സോടെ ജീവിക്കാം.
English Summary: World Alzheimer's Day
Share your comments