<
  1. Health & Herbs

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ‘സുക്കിനി’ മതി

സുക്കിനിയിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്, ഇത് മലവിസർജ്ജനം വളരെ സുഗമവും ആയാസ രഹിതവുമാക്കുന്നു. കുടലിന് സുപ്രധാനമായ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

Saranya Sasidharan
Zucchini will help to reduce blood sugar level
Zucchini will help to reduce blood sugar level

കുക്കുർബിറ്റേസി സസ്യ കുടുംബത്തിൽ പെടുന്ന ഒരു വേനൽക്കാല പച്ചക്കറിയാണ് സുക്കിനി. ഇത് ഒരു പച്ചക്കറിയായി ഉപയോഗിക്കുന്നുണ്ടെങ്കിലും, സസ്യശാസ്ത്രപരമായി ഇത് ഒരു പഴമായി കണക്കാക്കപ്പെടുന്നു. രുചിക്ക് പുറമേ, ഈ ഭക്ഷണ ഇനം ആരോഗ്യപരമായ ഗുണങ്ങളുടെ ഒരു കലവറയാണ്. ഇത് വാസ്തവത്തിൽ കക്കിരിക്കയുടെ രൂപത്തിൽ കടും പച്ച നിറത്തിൽ കാണപ്പെടുന്നു.

ജലദോഷവും വേദനയും ചികിത്സിക്കാൻ സഹായിക്കുന്ന ധാരാളം മരുന്നുകളിൽ ഇത് ഉപയോഗിക്കാറുണ്ട് എന്ന് പറയപ്പെടുന്നു.

എന്താണ് സുക്കിനിയുടെ ആരോഗ്യ ഗുണങ്ങൾ

ദഹനത്തെ സഹായിക്കുന്നു

സുക്കിനിയിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്, ഇത് മലവിസർജ്ജനം വളരെ സുഗമവും ആയാസ രഹിതവുമാക്കുന്നു. കുടലിന് സുപ്രധാനമായ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ലയിക്കാത്ത നാരുകൾ മലം കൂട്ടുകയും ദഹനനാളത്തിലൂടെ ഭക്ഷണം നീങ്ങാൻ സഹായിക്കുകയും ചെയ്യുമ്പോൾ, ലയിക്കുന്ന നാരുകൾ കുടലിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയ കുടൽ പ്രശ്നങ്ങൾ അകറ്റി നിർത്താൻ ഈ പച്ചക്കറി സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം

ഗവേഷണ പ്രകാരം, കാർബോഹൈഡ്രേറ്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഉള്ള ബദലാണ് സുക്കുനി പച്ചക്കറി. കുറഞ്ഞ കാർബ് ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് കുറയ്ക്കുന്നതിന് ഗുണം ചെയ്യും, അതുവഴി അതിനുള്ള മരുന്നുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു. സുക്കിനി നാരുകൾ രക്തത്തിലെ പഞ്ചസാരയെ സ്ഥിരമായി നില നിർത്താൻ സഹായിക്കുന്നു, ഭക്ഷണത്തിന് ശേഷം അവ ഉയരുന്നത് തടയുന്നു. ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താം

കൂടുതൽ നാരുകൾ കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് ഒന്നിലധികം പഠനങ്ങൾ സൂചിപ്പിക്കുന്നു. സുക്കിനി പച്ചക്കറി ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ അനുഗ്രഹീതമായതിനാൽ, ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് പല ഹൃദ്രോഗങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കും. ഇതുകൂടാതെ, പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകളെ വികസിപ്പിച്ച് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നു.

കണ്ണുകൾക്ക് നല്ലതാണ്

സുക്കിനിയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്, പ്രത്യേകിച്ച് ല്യൂട്ടിൻ, സിയാക്സാന്തിൻ. ഈ ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. വാസ്തവത്തിൽ, ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (എഎംഡി) ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു, കൂടാതെ, തിമിരം വരാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം

ആരോഗ്യകരവും സ്വാഭാവികവുമായ രീതിയിൽ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങൾ എങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ സുക്കിനി പച്ചക്കറി ചേർക്കുക വഴി നിങ്ങൾക്ക് ശരീര ഭാരം കുറയ്ക്കാവുന്നതാണ്. ഇതിൽ ധാരാളം ജലാംശം ഉണ്ട്, കുറഞ്ഞ കലോറി സാന്ദ്രതയുണ്ട്, ഇത് നിങ്ങളെ വളരെ സമയം ആരോഗ്യകരമായി നിലനിർത്തുകയും അനാരോഗ്യകരമായ ലഘുഭക്ഷണം തടയുകയും ചെയ്യുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ, ഈ പച്ച പച്ചക്കറി അധിക വിശപ്പ് അകറ്റുന്നതിന് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ:അറിയുമോ ഈ പച്ചക്കറി, പഴത്തെക്കുറിച്ച്? അറിയാം ആരോഗ്യ ഗുണങ്ങൾ

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Zucchini will help to reduce blood sugar level

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds