സ്‌പെയിനിലെ മുന്തിരിത്തോട്ടങ്ങളുടെ നാടാണ് റിയോജ (Rioja) .റിയോജ വൈനുകള്‍ക്ക് ലോകമാകെ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അവരുടെ രാത്രികാലങ്ങളെ മദിപ്പിക്കുന്ന ഈ ലഹരിവിരുന്ന് തയ്യാറാക്കുന്നത് സ്‌പെയിനിലെ എല്ലാവിധ നിയമങ്ങളും കൃത്യമായി പരിപാലിച്ചാണ്. അതുകൊണ്ടുതന്നെയാണ് വൈന്‍ പ്രൊഫഷണല്‍സിന് ഇവ പ്രിയതരമാകുന്നതും. റിയോജ റെഡ് വൈന്‍ തയ്യാറാക്കുന്നത് പ്രാദേശികമായി വളരുന്ന Tempranillo മുന്തിരിയില്‍ നിന്നാണ്. ചെറിയ അളവില്‍ Garnacha,Graciano,Mazuelo,Maturana,Tinta എന്നീ മുന്തിരി ഇനങ്ങളും ചേര്‍ക്കും. ഇവിടത്തെ വൈറ്റ് വൈനും പ്രസിദ്ധമാണ്. Viura മുന്തിരിയില്‍ നിന്നാണ് അതുണ്ടാക്കുന്നത്. Rose വൈനും Sparkling വൈനുമാണ് മറ്റ് രണ്ടിനങ്ങള്‍

2019 വരെ വൈനിന്റെ ഷെല്‍ഫ് ലൈഫിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രദേശത്തിന്റെ പ്രത്യേക കാലാവസ്ഥ, മുന്തിരി ഇനം, തോട്ടം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. Rioja Alta, Rioja Oriental, Rioja Alavesa എന്നിവയാണ് ഇവിടെ തയ്യാറാക്കുന്ന പ്രധാന വൈനുകള്‍. ഇപ്പോള്‍ വൈനിന്റെ ലേബലില്‍ അതുത്പ്പാദിപ്പിക്കുന്ന ഗ്രാമം അല്ലെങ്കില്‍ മുനിസിപ്പാലിറ്റി ഒക്കെ അടയാളപ്പെടുത്തുന്നു. 145 ഇനം വൈനുകള്‍ ഇത്തരത്തില്‍ തയ്യാറാക്കപ്പെടുന്നു. നാടന്‍ മുന്തിരിക്കൊപ്പം അടുത്ത പ്രദേശത്തെ 15 % മുന്തിരി വരെ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട് സ്പാനിഷ് വൈന്‍ കമ്മീഷന്‍. അവരാണ് വൈന്‍ നിര്‍മ്മാണത്തിന്റെ സൂപ്പര്‍വിഷനും അനുമതിയും നല്‍കുന്നത്. 35 വര്‍ഷം പ്രായമുള്ള വൈന്‍യാര്‍ഡുകള്‍ക്കാണ് അനുമതി നല്‍കുക. കൈകൊണ്ട് പറിച്ചതും 100 കിലോ മുന്തിരിയില്‍ നിന്നും 65% വൈന്‍ ലഭിക്കുന്നതുമാകണം തോട്ടം. Quality pre certification, Regulatory board approval എന്നിവയും ഇതിനാവശ്യമാണ്
വൈന്‍ അപ്രൂവലിന് പ്രധാനം aeging potentil ആണ്. Crianza, Reserva,Gran Reserva,Gran anada എന്നിവയാണ് പ്രധാന aeging ഇനങ്ങള്‍. 12 മാസം ഓക്ക്മരച്ചാടിയില്‍ സൂക്ഷിച്ചതും 6 മാസം കുപ്പിയില്‍ സൂക്ഷിച്ചതും ആകെ 3 വര്‍ഷം പ്രായമായതുമാകണം Reserva. Gran Reserva ആണെങ്കില്‍ 24 മാസം ഓക്ക് ചാടിയിലും 24 മാസം കുപ്പിയിലും സൂക്ഷിച്ച് ആകെ 5 വര്‍ഷം ആയുസുള്ളതാകണം. Viura ക്കു പുറമെ Chardonnay,Verdejo,Sauvignon Blanc, Garnscha Blanca,Malvasia, Maturana Blanca, Temperinillo Blanca, Turruntes എന്നീ മുന്തിരി ഇനങ്ങളില്‍ നിന്നാണ് വൈറ്റ് വൈന്‍ നിര്‍മ്മിക്കുന്നത്. Brut & Extra Brut Sparkling വൈനുകളും വലിയ ഡിമാന്‍ഡുള്ളവയാണ്. റോസ് വൈനിന് മുന്‍കാലങ്ങളില്‍ നിശ്ചയിച്ചിരുന്ന intensity ഇപ്പോള്‍ കുറച്ചിട്ടുണ്ട് വൈന്‍ കമ്മീഷന്‍. (Courtesy- www.foodswinesfromspain.com)
English Summary: Know about Spanish special wine from Rioja
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments