വാക്‌സിനേഷന്‍ എടുത്തിട്ടും പെരുകികൊണ്ടിരിക്കുന്ന കോഴി വസന്തയും കാലാവസ്ഥ മാറ്റം മൂലം പകര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന മറ്റു അനുബന്ധരോഗങ്ങളും കോഴിവാങ്ങുന്നവരുടെ വലിയ വെല്ലുവിളിയാണ്.
കോഴിക്കൊപ്പം മെഡിക്കല്‍ കിറ്റ് എന്ന ആശയം നടപ്പിലാകുന്നതിലൂടെ ഒരു പരിധിവരെ കോഴികളെ അസുഖങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കാനും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും സാധിക്കും എന്നതില്‍ സംശയമില്ല.
പ്രോബൈയോട്ടിക്കുകളും വൈറ്റമിനുകളും ചില പ്രതിരോധ മരുന്നുകളും അടങ്ങുന്ന കിറ്റാണ് സി.എഫ്.സി.സി.യില്‍ നിന്നും കോഴി വാങ്ങുമ്പോള്‍ ലഭിക്കുക. കോഴിക്കും കൂടിനും ഭീമമായ തുക മുടക്കി കോഴി വളര്‍ത്തല്‍ ആരംഭിക്കുമ്പോള്‍ കോഴി രോഗങ്ങള്‍ ഒന്നൊന്നായി പുറകെയെത്തും. ഈ അവസ്ഥ ഒഴിവാക്കാനും പ്രതിരോധിക്കാനും ഈ കിറ്റിലൂടെ സാധിക്കും.
മണ്ണൂത്തി യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത തനതു ജനസ്സായ യഥാര്‍ത്ഥയിനം ഗ്രാമപ്രിയ, ഗ്രാമശ്രീ കോഴികളും മദ്ധ്യപ്രദേശിലെ കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നും നേരിട്ടിറക്കിയ കടക്കനാഥ് (കരിങ്കോഴി) പാരന്റ് സ്റ്റോക്കിലെ യഥാര്‍ത്ഥയിനം കരിങ്കോഴി കുഞ്ഞുങ്ങളും ഇപ്പോള്‍ സി.എഫ്.സി.സിയില്‍ നിന്നും സ്വന്തമാക്കാം. തിരുവന്തപുരം മുതല്‍ മലപ്പുറം വരെ സൗജന്യമായ ഡെലിവറി ഉണ്ടായിരിക്കും.
200 രൂപ അഡ്വാന്‍സ് അടച്ച് കോഴികളെ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ സംവിധാനം വഴി അഡ്വാന്‍സ് തുക അടക്കാവുന്നതാണ്.
Share your comments