കോട്ടുവള്ളി കൂഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് St. ജോസഫ് ബോയ്സ് ഹോമിൽ വളർത്തുന്ന നാടൻ പശുക്കളെ കാണാൻ കഴിഞ്ഞു. ഭാരതത്തിൻ്റെ തനതു പശുവായ ഗിർ ,ഗുജറാത്തിലെ ഗിർവനങ്ങളിൽ മാത്രം കണ്ടിരുന്ന ഒരിനമാണ്. രാജ്യത്തുടനീളം ഗിർ പശുവളർത്തൽ ഇന്ന് പുരോഗമിക്കുന്നു.
അതോടൊപ്പം ,വെച്ചൂർ പശുവും ഇവിടെ വളർത്തുന്നുണ്ട്. കോട്ടയം ജില്ലയിലെ വെച്ചൂരാണ്, വെച്ചൂർ പശുവിൻ്റെ ജന്മദേശം .കേരളത്തിൻ്റെ തനത് പശുവാണ് വെച്ചൂർ .
നാടൻ പശുവിൻ്റെ പാല് പോഷക സമ്പന്നവും ,ഔഷധ ഗുണവും ഉള്ളതാണ്. നാടൻ പശുവിൻ്റെ ചാണകവും ,ഗോമൂത്രവും ,കൃഷിക്ക് വളരെ പ്രയോജനകരമാണ്. നാടൻ പശുവിൻ്റെ ചാണകം ,സൂക്ഷ്മാണുക്കളുടെ കലവറയാണ്.
വൃക്ഷയുർവേദ പ്രകാരമുള്ള കുണപജലം ,ഹരിത കഷായം ,കൂടാതെ സൂക്ഷ്മജീവികളുടെ കലവറയായ ജീവാമൃതം ,പഞ്ചഗവ്യം ,ഘര ജീവാമൃതം ,ബീജാമൃതം തുടങ്ങി പ്രകൃതി കൃഷി ക്കനിവാര്യമായ ഉൽപ്പന്നങ്ങൾ തയാറാക്കാൻ നാടൻ പശുവിൻ്റെ ചാണകവും ,ഗോമൂത്രവും ഉപയോഗിക്കുന്നു.
കൂനമ്മാവ് St.ജോസഫ് ബോയ്സ് ഹോമിൻ്റെ ഡകറക്റ്റർ ഫാദർ.സംഗീതിൻ്റെ നേതൃത്വത്തിൽ വളരെ മാതൃകാപരമായ കാർഷിക പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
എസ് കെ ഷിനു
കോട്ടുവള്ളിയിൽ നിന്ന്
Share your comments