ചൈനീസ് വിശ്വാസമനുസരിച്ച് അരോണ ഭാഗ്യമത്സ്യമാണ്. മത്സ്യദേവതയായും അരോണയെ ആരാധിക്കുന്നു. ശുദ്ധജല മത്സ്യയിനമായ അരോണ ചൈനക്കാര്‍ക്ക് സമ്പല്‍സമൃദ്ധിയുടെ പര്യായം കൂടിയാണ്. ശാസ്ത്രീയനാമം സ്‌ക്‌ളീറോപേജസ് ഫോര്‍മോസസ്. ഏഷ്യന്‍ ബോണിടങ്, ഡ്രാഗണ്‍ ഫിഷ് എന്നിങ്ങനെ വിളിപ്പേരുകളുള്ള അരോണയുടെ ഉത്ഭവം തെക്കുകിഴക്കേ ഏഷ്യയാണ്. അക്രമികളും കുഴപ്പക്കാരും വീട്ടിലെത്തിയാല്‍ അരോണ ഉടന്‍ പ്രതികരണമറിയിക്കുമെന്നാണ് പറയുന്നത്. ഭൂകമ്പമുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും ഇവ മുന്‍കൂട്ടി അറിയിക്കുമത്രെ. ചൈനീസ് കഥകളിലെ വ്യാളിയുമായുള്ള സാദൃശ്യം ഇതിന് ഡ്രാഗണ്‍ ഫിഷ് എന്ന പേരും നേടിക്കൊടുത്തു. പ്രകോപനമുണ്ടായാല്‍ ശബ്ദമുണ്ടാക്കി ചാടുന്നതിനാല്‍ 'കള്ളനെ പിടിക്കുന്ന മത്സ്യ'മെന്ന വിളിപ്പേരും ഉണ്ട്.
ചൈനീസ് വിശ്വാസമനുസരിച്ച് അരോണ ഭാഗ്യമത്സ്യമാണ്. മത്സ്യദേവതയായും അരോണയെ ആരാധിക്കുന്നു. ശുദ്ധജല മത്സ്യയിനമായ അരോണ ചൈനക്കാര്‍ക്ക് സമ്പല്‍സമൃദ്ധിയുടെ പര്യായം കൂടിയാണ്. ശാസ്ത്രീയനാമം സ്‌ക്‌ളീറോപേജസ് ഫോര്‍മോസസ്. ഏഷ്യന്‍ ബോണിടങ്, ഡ്രാഗണ്‍ ഫിഷ് എന്നിങ്ങനെ വിളിപ്പേരുകളുള്ള അരോണയുടെ ഉത്ഭവം തെക്കുകിഴക്കേ ഏഷ്യയാണ്. അക്രമികളും കുഴപ്പക്കാരും വീട്ടിലെത്തിയാല്‍ അരോണ ഉടന്‍ പ്രതികരണമറിയിക്കുമെന്നാണ് പറയുന്നത്. ഭൂകമ്പമുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും ഇവ മുന്‍കൂട്ടി അറിയിക്കുമത്രെ.
ചൈനീസ് കഥകളിലെ വ്യാളിയുമായുള്ള സാദൃശ്യം ഇതിന് ഡ്രാഗണ്‍ ഫിഷ് എന്ന പേരും നേടിക്കൊടുത്തു. പ്രകോപനമുണ്ടായാല്‍ ശബ്ദമുണ്ടാക്കി ചാടുന്നതിനാല്‍ 'കള്ളനെ പിടിക്കുന്ന മത്സ്യ'മെന്ന വിളിപ്പേരും ഉണ്ട്. വംശനാശവക്കിലെത്തി നില്‍ക്കുന്ന അരോണ അക്വേറിയത്തിലെ വശ്യസൗന്ദര്യമാണ്.
90 മുതല്‍ 100 സെ.മീ. വരെയാണ് ഇവയുടെ സാധാരണ നീളം. സ്വര്‍ണ്ണനിറമോ ചുവപ്പുനിറമോ ഇവയ്ക്കുണ്ടാകാം. കട്ടിയുള്ള ചെകിളയും താരതമ്യേന നീളമുള്ള ചിറകുകളും ഇവയുടെ പ്രത്യേകതയാണ്. ഏഷ്യന്‍ അരോണയും കറുമ്പന്‍ അരോണയും സാധാരണഗതിയില്‍ 90-100 സെ.മീ. വരെയും സില്‍വര്‍ അരോണ 120 സെ. മീറ്റര്‍ വരെയും വളരും. 25 - 50 സെ.മീ. വലിപ്പമുള്ള മത്സ്യങ്ങള്‍ക്കാണ് കമ്പോളത്തില്‍ പ്രിയം. നീന്തിത്തുടിക്കാന്‍ ധാരാളം സ്ഥലമുള്ള വലിയ അക്വേറിയങ്ങളാണ് അരോണ മത്സ്യം വളര്‍ത്തുന്നതിന് തെരഞ്ഞെടുക്കേണ്ടത്. അല്‍പ്പം അമ്ലാംശമുള്ള മൃദുജലമാണ് വളര്‍ച്ചയ്ക്ക് അനുയോജ്യം. ചെറുമത്സ്യങ്ങള്‍, തവളകള്‍, പുഴുക്കള്‍, ഷഡ്പദങ്ങള്‍, മറ്റ് പ്രാണികള്‍ എന്നിവ ഇഷ്ടഭക്ഷണം.
അക്വേറിയങ്ങളില്‍ കൃത്രിമാഹാരം സ്വീകരിക്കും. മറ്റു മത്സ്യങ്ങളെ തിന്നുന്നതിനാല്‍ അരോണയെ ഒറ്റയ്ക്ക് വളര്‍ത്തുന്നതാണ് അഭികാമ്യം. അന്തരീക്ഷവായു ശ്വസിക്കാന്‍ ഉതകുന്നതരത്തില്‍ ഉപശ്വസനാവയവങ്ങള്‍ ഉള്ള ഈ മത്സ്യം പ്രാണവായു നന്നേ കുറഞ്ഞ ജലത്തിലും വളരും. ലൈംഗികപക്വത കൈവരിക്കുന്നതുവരെ ആണ്‍പെണ്‍ മത്സ്യങ്ങളെ തിരിച്ചറിയാന്‍ എളുപ്പമല്ല.
പെണ്‍മത്സ്യങ്ങളെ അപേക്ഷിച്ച് ആണ്‍മത്സ്യത്തിന് നീണ്ട ചിറകുകളും മെലിഞ്ഞ പ്രകൃതവുമാണ്. അരോണയുടെ പ്രജനന രീതി കൗതുകമുണര്‍ത്തുന്നതാണ്. പെണ്‍ അരോണ മുട്ടയിടുമ്പോള്‍ പുരുഷ അരോണ മുട്ടകള്‍ വിഴുങ്ങുകയും വായയില്‍ വച്ച് കുഞ്ഞുങ്ങളെ വിരിയിച്ച് പുറത്തേക്ക് വിടുകയും ചെയ്യും. കുഞ്ഞുങ്ങള്‍ ആണ്‍മത്സ്യങ്ങളുടെ വായില്‍നിന്നു പുറത്തുവരുന്നതിന് ഉദ്ദേശം രണ്ടുമാസം എടുക്കും. പെട്ടെന്ന് പ്രകോപനം ഉണ്ടാകുമ്പോഴും ഇഷ്ടാഹാരമായ ഷഡ്പദങ്ങള്‍ ജലത്തിനു മുകളിലൂടെ സഞ്ചരിക്കുമ്പോഴുമൊക്കെ അരോണ ടാങ്കിലെ വെള്ളത്തില്‍നിന്ന് പുറത്തുചാടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അരോണയെ വളര്‍ത്തുന്ന അക്വേറിയത്തിന് മൂടി ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സ്വര്‍ണനിറത്തിലും ചുവപ്പുനിറത്തിലുമുള്ള അരോണ മത്സ്യത്തിനാണ് കൂടുതല്‍ വില. 2000 മുതല്‍ അഞ്ചുലക്ഷം രൂപയ്ക്കിടയിലാണ് വലിപ്പത്തിന്റെയും ആകര്‍ഷണീയതയുടെയും അടിസ്ഥാനത്തില്‍ അരോണയുടെ വില. 12 ഇഞ്ചുള്ള അരോണയ്ക്ക് ഒന്നരലക്ഷം രൂപ വരെ വില വരും.
Share your comments