ആലുവയിലെ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "വീട്ടു മുറ്റത്തെ കോഴി വളർത്തൽ" എന്ന വിഷയത്തിൽ 2020 ജൂലൈ മാസം 28നു ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നതാണ്. Farmers will be given online training on "Backyard Poultry" on July 28, 2020 under the auspices of the Animal Husbandry Training Center, Aluva.
ലോക്ക് ഡൌൺ സമയത്തു വീട്ടിൽ ഇരുന്നു തന്നെ നടത്താവുന്ന ഒരു വരുമാനവർധക സംരംഭമായി നിരവധി ആൾക്കാർ കോഴി വളർത്തലിൽ താല്പര്യം കാണിക്കുന്നത് പരിഗണിച്ചാണ് ആലുവ മൃഗസംരക്ഷണ കേന്ദ്രം കോഴി വളർത്തലിൽ ഒരു ഓൺലൈൻ പരിശീലനത്തിനുള്ള അവസരം ഒരുക്കുന്നത്. മുൻപും ഈ സ്ഥാപനം പരിശീലങ്ങൾ നിരവധി സംഘടിപ്പിച്ചിരുന്നു. എന്നാൽ അതെല്ലാം ക്ലാസ് റൂമിൽ വച്ചുള്ള പരിശീലനങ്ങളായിരുന്നു.
കോഴി വളർത്തലിന്റെ സംശയങ്ങൾ ചോദിക്കാനും അതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാനുമായി പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക
Application Link : https://forms.gle/wmqpmC4J8fq2RX2j7
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കോഴി ഫാം തുടങ്ങുന്നതിന് മുന്നേ ചിന്തിക്കേണ്ട കാര്യങ്ങൾ !
#Farmer#FTB#Agri#AW
Share your comments