കോഴികളിൽ ഈ രോഗം ബാധിച്ചാല്‍ പനിപിടിച്ച് തൂങ്ങിനില്‍ക്കുകയാണ് പ്രധാന ലക്ഷണം. അതിവേഗം ഇവ മരണപ്പെടും. H5 N1 എന്ന വൈറസാണ് ഇതിന് കാരണം എന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഹോങ്കോങ്ങില്‍ ഇതുമൂലം ലക്ഷക്കണക്കിന് കോഴികളെ കൊന്നൊടുക്കുകയുണ്ടായി. ഫലപ്രദമായ വാക്‌സിനേഷനോ മരുന്നുകളോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗം ബാധിച്ചവയെ കൊന്നുകളയുക.
The main symptom of this disease in chickens is fever and hangover. They will die quickly. H5N1 virus has been identified as the cause. Hundreds of thousands of chickens were killed in Hong Kong. No effective vaccination or medication has been found. Kill the infected.
രോഗം വന്നു ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത് വരാതിരിക്കാനുള്ള മാര്‍ഗ്ഗം നോക്കുകയാണ് എന്ന തത്ത്വം കോഴികള്‍ക്ക് എത്രയും പ്രായോഗികമാണ്. കോഴികള്‍ക്ക് രോഗങ്ങള്‍ വരാതിരിക്കാന്‍ എടുക്കേണ്ട പ്രതിരോധ നടപടികള്‍ താഴെ പറയുന്നവയാണ്:
1. കോഴികള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്‌പുകള്‍ നടത്തുക.
2. സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
3. പുതിയ കുഞ്ഞുങ്ങള്‍ വരുമ്പോള്‍ കോഴിക്കൂട് വൃത്തിയാക്കി അണുനശീകരണം ചെയ്യുക.
4. ഉപയോഗം കഴിഞ്ഞ ലിറ്റര്‍ മാറ്റിയശേഷം കൂട്ടില്‍നിന്ന് അകലെ കളയുക.
5. കോഴിക്കൂട്ടിലെ ഉപകരണങ്ങള്‍ ഇടയ്‌ക്കിടെ വൃത്തിയാക്കി അണുനശീകരണം ചെയ്യുക.
6. പുറമേനിന്ന് മറ്റു പക്ഷികള്‍ കൂട്ടിനകത്തു കയറാതിരിക്കാന്‍ ശ്രദ്ധിക്കുക.
7. ഈച്ച, കൊതുക്, പുഴു എന്നിവയെ നശിപ്പിക്കാന്‍ ഇടയ്‌ക്കിടയ്‌ക്ക് മരുന്ന് തളിക്കുക
8. എലി, ചുണ്ടെലി എന്നിവയെ നശിപ്പിക്കുക. അല്ലെങ്കില്‍ അവ തീറ്റ തിന്ന് വലിയ നഷ്‌ടം ഉണ്ടാക്കും.
9. ചത്ത കോഴികളെ വിദഗ്‌ധ പരിശോധനയ്‌ക്കുശേഷം കുഴിച്ചുമൂടുകയോ തീയിട്ടു നശിപ്പിക്കുകയോ ചെയ്യുക.
10. പുറമേനിന്ന് ആരെയും കൂടിനകത്ത് പ്രവേശിപ്പിക്കാതിരിക്കുക
11. അണുനാശിനി കലര്‍ത്തിയ വെള്ളം കോഴിക്കൂടിനു മുന്നില്‍ ഒരു ട്രേയില്‍ എപ്പോഴും കരുതിയിരിക്കണം. അതില്‍ കാലുമുക്കിയശേഷമേ അകത്തു പ്രവേശിക്കാവൂ. ഇത് ഒരു കൂട്ടില്‍നിന്ന് മറ്റൊരു കൂട്ടിലേക്ക് രോഗം പകരുന്നത് തടയുന്നതിന് സഹായിക്കും.
12. എല്ലായ്‌പോഴും സമീകൃതാഹാരം നല്‍കുകയും, നല്ല പരിചരണമുറകള്‍ സ്വീകരിക്കുകയും ചെയ്യുകയാണെങ്കില്‍ കോഴികള്‍ക്ക് തനതായ രോഗപ്രതിരോധശേഷി ഉണ്ടാകുന്നതാണ്.
13. ഏതെങ്കിലും അസുഖത്തിന്‍െറ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനേ വിദഗ്‌ധ സഹായം തേടണം.
Share your comments