<
  1. Livestock & Aqua

നല്ല പശുക്കളെയാണ് ലക്ഷ്യമെങ്കിൽ കിടാരി പരിപാലനം മുഖ്യം

കന്നുകാലി വളര്‍ത്തലില്‍ ഏറെ പ്രാധാന്യമുള്ള മേഖലയില്‍ ഒന്നാണ് കന്നുകുട്ടി പരിപാലനം. ജനനസമയത്ത് കന്നുകുട്ടിക്ക് 20-30 കി.ഗ്രാം തൂക്കമുണ്ടായിരിക്കും പിറന്നയുടനെ മൂക്കിലെ കൊഴുത്ത ദ്രാവകം, മറുപിള്ളയുടെ ഭാഗങ്ങള്‍ എന്നിവ തുടച്ചു വൃത്തിയാക്കണം. ശ്വാസോച്ഛ്വാസം ക്രമീകരിക്കാന്‍ നാസാരന്ധ്രത്തില്‍ പുല്‍ക്കൊടി കയറ്റി തിരിക്കുന്നതും തലകീഴായി 5-10 സെക്കന്റ് നേരം പിടിക്കുന്നതും നെഞ്ചിന്റെ വശങ്ങളില്‍ ഇടവിട്ട് അമര്‍ത്തുന്നതും നല്ലതാണ്. പൊക്കിള്‍ക്കൊടിയുടെ ഭാഗത്ത് ടിങ്ചര്‍ അയഡിന്‍/ബിറ്റാഡിന്‍ എന്നിവ പുരട്ടുന്നത് അണുബാധ നിയന്ത്രിക്കാന്‍ സഹായിക്കും.Calf rearing is one of the most important areas in animal husbandry. The calf weighs 20-30 kg at birth. To regulate breathing, it is best to hold the grass in the nostrils, hold it upside down for 5-10 seconds, and press intermittently on the sides of the chest. Apply tincture iodine / betadine on the umbilical cord

K B Bainda
The cow and the calf
The cow and the calf

പശു വളർത്തൽ കേരളത്തിൽ വളരെയേറെപ്പേർ ചെയ്യുന്ന ഒരു തൊഴിലാണ്. വീട്ടാവശ്യത്തിനും ഡയറികളിൽ പാൽ വിൽക്കുന്നതിനും വ്യാവസായികാടിസ്ഥാനത്തിൽ പാൽ വിൽക്കുന്നതിനുമായാണ് മിക്ക ക്ഷീര കർഷകരും പശു വളർത്തുന്നത്;ചിലർ അത്യുത്പാദന ശേഷിയുള്ള സങ്കരയിനം കറവപ്പശുക്കളെ വളര്‍ത്തുന്നു. ഇവർ മുഖ്യതൊഴിലായാണ് കറവപ്പശു വളര്‍ത്തുന്നത്. അത്യുത്പാദന ശേഷിയുള്ള സങ്കരയിനങ്ങളെ വളര്‍ത്തി പരമാവധി പാലുല്പാദിപ്പിച്ച് വില്‍പന നടത്തുന്നു.
ചിലരുടെ ഉപതൊഴിലാണ് പശുവളര്‍ത്തല്‍. ഇടത്തരം വലിപ്പമുള്ള സങ്കരയിനം പശുക്കളെ വളര്‍ത്തുന്ന ഈ വിഭാഗം വീട്ടാവശ്യം കഴിച്ചുള്ള പാല്‍ വില്‍പ്പന നടത്തുന്നു.
മറ്റൊരു കൂട്ടർ നാടൻ ഇങ്ങളെ വളർത്തുന്നു. ഉത്പാദനശേഷി കുറഞ്ഞ സങ്കരയിനങ്ങളെയാണ് ഇക്കൂട്ടർ വളർത്തുന്നത്. ഇവര്‍ പാല്‍ വില്‍പ്പന നടത്തുന്നില്ല. ഉത്പാദിപ്പിക്കപ്പെടുന്ന പാല്‍ വീട്ടാവശ്യത്തിനും ചാണകം കൃഷിയ്ക്കും ഉപയോഗിക്കുന്നു.എല്ലാ പശു വളർത്തൽ കർഷകരും ചാണകം വിറ്റ് അധികവരുമാനം നേടുന്നുണ്ട്. പ്രത്യേകിച്ച് നാടൻ പശുവിനെ വളർത്തുന്നവർ ചാണകം മുഖ്യമായും വിൽക്കുന്നു. നാടൻ പശുക്കളുടെ ചാണകത്തിനു നല്ല ഡിമാൻഡ് ആണ്.

The cow and the calf
The cow and the calf

കന്നുകുട്ടി പരിപാലനം


കന്നുകാലി വളര്‍ത്തലില്‍ ഏറെ പ്രാധാന്യമുള്ള മേഖലയില്‍ ഒന്നാണ് കന്നുകുട്ടി പരിപാലനം. ജനനസമയത്ത് കന്നുകുട്ടിക്ക് 20-30 കി.ഗ്രാം തൂക്കമുണ്ടായിരിക്കും പിറന്നയുടനെ മൂക്കിലെ കൊഴുത്ത ദ്രാവകം, മറുപിള്ളയുടെ ഭാഗങ്ങള്‍ എന്നിവ തുടച്ചു വൃത്തിയാക്കണം. ശ്വാസോച്ഛ്വാസം ക്രമീകരിക്കാന്‍ നാസാരന്ധ്രത്തില്‍ പുല്‍ക്കൊടി കയറ്റി തിരിക്കുന്നതും തലകീഴായി 5-10 സെക്കന്റ് നേരം പിടിക്കുന്നതും നെഞ്ചിന്റെ വശങ്ങളില്‍ ഇടവിട്ട് അമര്‍ത്തുന്നതും നല്ലതാണ്. പൊക്കിള്‍ക്കൊടിയുടെ ഭാഗത്ത് ടിങ്ചര്‍ അയഡിന്‍/ബിറ്റാഡിന്‍ എന്നിവ പുരട്ടുന്നത് അണുബാധ നിയന്ത്രിക്കാന്‍ സഹായിക്കും.Calf rearing is one of the most important areas in animal husbandry. The calf weighs 20-30 kg at birth. To regulate breathing, it is best to hold the grass in the nostrils, hold it upside down for 5-10 seconds, and press intermittently on the sides of the chest. Apply tincture iodine / betadine on the umbilical cord

പ്രസവിച്ച് അരമണിക്കൂറിനകം തന്നെ കന്നുകുട്ടിക്ക് കന്നിപ്പാല്‍ നല്‍കണം. സ്വയം പാല്‍കുടിക്കാന്‍ പ്രേരിപ്പിക്കണം. കന്നിപ്പാലില്‍ (കൊളസ്ട്രം) കൂടിയ അളവില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, രോഗപ്രതിരോധ ഘടകങ്ങള്‍ എന്നിവ അടങ്ങിയ അടങ്ങിയിട്ടുണ്ട്. കന്നുകുട്ടിയെ യഥേഷ്ടം കന്നിപ്പാല്‍ കുടിപ്പിക്കണം. ആവശ്യത്തിലധികമുള്ള പാല്‍ കറന്നെടുത്ത് പുളിപ്പിച്ച കന്നിപ്പാലായി നല്‍കാം.

vechoor cow and calf
vechoor cow and calf


ഒരു കോഴിമുട്ട 275 മില്ലി ലിറ്റര്‍ ചൂടുവെള്ളത്തില്‍ നേര്‍പ്പിച്ച് അരടീസ്പൂണ്‍ ആവണക്കെണ്ണയും 10000 ഇന്റര്‍നാഷണല്‍ യൂണിറ്റ് (lu) വിറ്റാമിന്‍ അ യും കൂട്ടിക്കലര്‍ത്തിയ മിശ്രിതം 525 മില്ലി ലിറ്റര്‍ പാലില്‍ ചേര്‍ത്ത് ദിവസേന 3-4 പ്രാവശ്യം കന്നിപ്പാലിന് പകരമായി നല്‍കാം. മൂന്നുമാസം വരെ കന്നുകുട്ടിക്ക് പാല്‍ നല്‍കണം. ആദ്യമാസം കന്നുകുട്ടിയുടെ ശരീരതൂക്കത്തിന്റെ പത്തിലൊന്നും, രണ്ടാമത്തെ മാസം ശരീരതൂക്കത്തിന്റെ പതിനഞ്ചിലൊന്നും, മൂന്നാം മാസം ഇരുപതിലൊന്ന് എന്ന തോതിലും പാല്‍ നല്‍കണം.

ദിവസേന 8 ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുവിന്റെ ഒരു മുലക്കാമ്പ് കന്നുകുട്ടിക്ക് വിട്ട് നല്‍കാവുന്നതാണ്. രണ്ടാഴ്ച പ്രായത്തില്‍ കന്നുകുട്ടി ചെറിയ അളവില്‍ പച്ചപ്പുല്ല് തിന്നു തുടങ്ങും. തുടര്‍ന്ന് കുറഞ്ഞ അളവില്‍ തീറ്റമിശ്രിതം, ശുദ്ധജലം എന്നിവ നല്‍കാം. വിറ്റാമിന്‍ അ ന്യൂനത പരിഹരിക്കാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 1/2 ടീസ്പൂണ്‍ വീതം മീനെണ്ണ നല്‍കാം.

The cow and the calf
The cow and the calf

കിടാരി പരിപാലനം


6 മാസത്തിനുള്ളില്‍ പ്രായമുള്ള കന്നുകുട്ടികളാണ് കിടാരികള്‍. ഇവയ്ക്ക് പച്ചപ്പുല്ല്, തീറ്റ മിശ്രിതം എന്നിവ നല്‍കണം. തീറ്റയുടെ അളവ് ക്രമമായി വര്‍ദ്ധിപ്പിക്കാം. 6-9 മാസത്തില്‍ ദിവസേന 1.25-1.3 കി.ഗ്രാം. സമീകൃത തീറ്റയും പരുഷാഹാരമായി 5-8 കി.ഗ്രാം. പച്ചപ്പുല്ലും നല്‍കണം. 9-15 മാസത്തില്‍ ദിവസേന 11/2-2 കി.ഗ്രാമും, 20 മാസത്തിനുമേല്‍ 2.25 കി.ഗ്രാമും സമീകൃത തീറ്റ നല്‍കണം. ഇവയ്ക്ക് യഥാക്രമം 15-20 കി.ഗ്രാം., 20-25കി.ഗ്രാം. തീറ്റപ്പുല്ലും നല്‍കണം.

3 ആഴ്ച പ്രായത്തില്‍ കന്നുകുട്ടിക്ക് വിരമരുന്ന് നല്‍കണം. തുടര്‍ന്ന് മാസത്തിലൊരിക്കല്‍ എന്ന തോതില്‍ 6 മാസം വരെയും ചാണകസാമ്പിളുകള്‍ പരിശോധിച്ചും വിരമരുന്ന് നല്‍കാം. ആദ്യത്തെ മൂന്ന് മാസക്കാലയളവില്‍ പൈപ്പറാസിന്‍ അടങ്ങിയ മിശ്രിതങ്ങളും തുടര്‍ന്ന് ബ്രോഡ് സ്‌പെക്ട്രം വിരമരുന്നുകളും നല്‍കണം. കന്നുകുട്ടികളുടെ പ്രായം, ശരീരതൂക്കം എന്നിവയ്ക്കനുസരിച്ച് വിരമരുന്നിന്റെ അളവിലും ഘടനയിലും വ്യത്യാസമുണ്ട്. അടുത്തകാലത്തായി Pyrantel Pamoate അടങ്ങിയ മിശ്രിതങ്ങള്‍ 6 മാസത്തില്‍ ഒറ്റത്തവണ നല്‍കുന്ന കന്നുകുട്ടി വിരയിളക്കല്‍ പ്രക്രീയ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി വരുന്നു. കന്നുകുട്ടി ജനിച്ച് 10 ദിവസത്തിനുള്ളില്‍ ഇത് നല്‍കണം. 3 മാസത്തിന് ശേഷം സീസണനുസരിച്ച് ബ്രോഡ് സ്‌പെക്ട്രം വിരമരുന്ന് നല്കാം.

the calf
the calf

ശാസ്ത്രീയ രീതിയില്‍ വളര്‍ത്തുന്ന കിടാരികള്‍ 15 മാസം പ്രായത്തില്‍ പ്രായപൂര്‍ത്തിയെത്തും. തള്ളപ്പശുവിന്റെ 60% ശരീരതൂക്കം കൈവരിച്ചാല്‍ 15-18 മാസം പ്രായത്തില്‍ കൃത്രിമ ബീജധാനത്തിന് വിധേയമാക്കാം. കിടാരികള്‍ക്ക് പതിവായി വിറ്റാമിന്‍ ധാതുലവണ മിശ്രിതങ്ങള്‍ നല്‍കേണ്ടതാണ്.


തീറ്റയും തീറ്റക്രമവും


കാലിവളര്‍ത്തലില്‍ ചെലവിന്റെ 75 ശതമാനത്തിലധികവും തീറ്റയ്ക്കാണ് വേണ്ടി വരുന്നത്. ഇന്ന് തീറ്റ നിര്‍മാണ രംഗത്ത് നിരവധി പ്രവണതകള്‍ ദൃശ്യമാണ്. വിപണിയില്‍ പൊടി, തരി, പിരി, ഗുളികരൂപത്തില്‍ കാലിത്തീറ്റ ലഭ്യമാണ്. പൊടിത്തീറ്റ കറവപ്പശുക്കള്‍ക്ക് നിലനില്‍പ്പിനായി ഒന്നര-രണ്ട് കി.ഗ്രാം നല്‍കേണ്ടി വരും. ഓരോ രണ്ടര കി.ഗ്രാം പാലിനും ഒരു കിലോ എന്ന തോതില്‍ പാലുല്പാദനത്തിനുള്ള തീറ്റ നല്‍കണം. പശു 5 വയസ്സില്‍ താഴെ പ്രായത്തിലാണെങ്കില്‍ 500 ഗ്രാം. തീറ്റ കൂടുതല്‍ നല്‍കണം. 6 മാസത്തിനുമേല്‍ ചെനയുള്ള പശുക്കള്‍ക്ക് 1/2-1 കി.ഗ്രാം തീറ്റ അധികം നല്‍കണം. ഇതോടൊപ്പം ആവശ്യത്തിന് വൈക്കോല്‍, തീറ്റപ്പുല്ല് എന്നിവ നല്‍കാം. 10 കി.ഗ്രാം തീറ്റപ്പുല്ല് ഒരു കി.ഗ്രാം തീറ്റയ്ക്ക് പകരമായി നല്‍കാം.

വൈക്കോലധിഷ്ഠിത തീറ്റക്രമത്തില്‍ പശുക്കള്‍ക്ക് പോഷക ന്യൂനതകള്‍ സ്വാഭാവികമാണ്. കറവമാടുകള്‍ക്ക് നല്‍കുന്ന തീറ്റ ആവശ്യമായ തോതിലാണെങ്കില്‍പ്പോലും ചിലപ്പോള്‍ അപര്യാപ്തമായ നിലയില്‍ മാത്രമേ പോഷകങ്ങളായി മാറുന്നുള്ളൂ. കൂടാതെ ആമാശയത്തിലെ ആദ്യത്തെ അറയായ റുമനില്‍ നടക്കുന്ന ബാക്ടീരിയത്തിന്റെ പ്രവര്‍ത്തനഫലമായി പോഷകമേന്മ കുറയാനിടവരുന്നു. ഇതിനു പരിഹാരമെന്നോണം ദേശീയ ക്ഷീരവികസന ബോര്‍ഡില്‍ രൂപപ്പെടുത്തിയെടുത്ത നൂതന സാങ്കേതിക വിദ്യയാണ് ബൈപ്പാസ് പ്രോട്ടീന്‍ ടെക്‌നോളജി. ആമാശയത്തിലെ സൂക്ഷ്മാണുക്കളുടെ അമിതമായ പ്രവര്‍ത്തനത്തിനു വിധേയമാകാത്ത, കൂടിയ അളവില്‍ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ അടങ്ങിയ ആഹാരമാണ് ബൈപ്പാസ് പ്രോട്ടീന്‍/കൊഴുപ്പ് തീറ്റകള്‍.

സാധാരണയായി പശുക്കളുടെ ആമാശയത്തിലെ ആദ്യത്തെ അറയായ റൂമനില്‍ തീറ്റഎത്തിയാല്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി അമിനോ അമ്ലങ്ങളും അമോണിയ വാതകമായി മാറുന്നു. സൂക്ഷ്മാണുക്കള്‍ അമിനോ അമ്ലങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അമോണിയ വാതകം ഉപയോഗ്യശൂന്യമായിപ്പോകുന്നു. അതിനാല്‍ തീറ്റയിലെ മൊത്തം പോഷകങ്ങളുടെ മൂന്നിലൊന്ന് മാത്രമേ കറവമാടുകള്‍ക്ക് ലഭിക്കുന്നുള്ളൂ.

ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കുമ്പോള്‍ സൂക്ഷ്മാണുക്കളുടെ അമിതമായ പ്രവര്‍ത്തനത്തെ ചെറുത്ത് നില്‍ക്കാവുന്ന ലിഗ്നിന്‍ ഡബിള്‍ ബോണ്ടുള്ളതിനാല്‍ തീറ്റയിലെ പോഷകങ്ങള്‍ പൂര്‍ണ്ണമായി പശുക്കള്‍ക്ക് ലഭിക്കുന്നു. വിവിധ ലേബലില്‍ ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ വിപണിയില്‍ ലഭ്യമാണ്. പൊടിത്തീറ്റയുടെ 60% അളവില്‍ ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കിയാല്‍ മതിയാകും. കൂടിയ തീറ്റ പരിവര്‍ത്തന ശേഷി, ഉത്പാദനക്ഷമത എന്നിവ ബൈപ്പാസ് പ്രോട്ടീന്‍ തീറ്റയുടെ പ്രത്യേകതകളാണ്. തേങ്ങാപ്പിണ്ണാക്ക്, നിലക്കടലപ്പിണ്ണാക്ക് എന്നിവയില്‍ കൂടിയ അളവില്‍ ബൈപ്പാസ് പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെ അംശം കൂടിയ ബൈപ്പാസ് കൊഴുപ്പ് തീറ്റയും ഇന്ന് വിപണിയിലുണ്ട്. പ്രസവിച്ച് പാലുല്പാദനം കൂടിയ ആദ്യത്തെ 3-4 മാസങ്ങളില്‍ ദിവസേന 100 ഗ്രാം. വീതം ബൈപ്പാസ് കൊഴുപ്പ് തീറ്റ നല്‍കുന്നത് പാലുല്പാദനം വര്‍ദ്ധിപ്പിക്കാനും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുവാനും സഹായിക്കും. തീറ്റ അല്പം വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം പ്രത്യേകമായി നല്‍കണം.ഇങ്ങനെ ഒരു കുഞ്ഞിനെ പരിപാലിക്കുന്നത്ര ശ്രദ്ധയോടെ വേണം കിടാരി പരിപാലനവും നടത്തേണ്ടത്. എങ്കിൽമാത്രമേ നല്ല പാലുത്പാദനം തരാൻ കഴിയും വിധം ആരോഗ്യമുള്ള പശുക്കളെ ലഭിക്കൂ


വിവരങ്ങൾക്ക് കടപ്പാട് : വികാസ് പീഡിയ

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നാടൻ പശു വളർത്തൽ അപേക്ഷ ക്ഷണിച്ചു

#CowFarm#Farmer#AGriculture#Krishi#FTB

English Summary: Calf care is important if the goal is good cows

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds