കുറഞ്ഞ ചിലവിൽ ചെയ്യാവുന്ന ഒന്നാണ് ആടുവളർത്തൽ. എന്നാൽ നല്ല വരുമാനം ലഭ്യമാകണമെങ്കിൽ കുട്ടിയായിരിക്കുമ്പോൾ മുതൽ കൃത്യമായി പരിചരിക്കണം. കുട്ടി ജനിച്ച് അരമണിക്കൂറിനുള്ളിൽ കന്നിപ്പാൽ കുടിപ്പിക്കണം. ഏകദേശം അഞ്ചു ദിവസം വരെ ഇത് തുടരണം. കന്നിപ്പാൽ കൊടുത്തു കഴിഞ്ഞാൽ അഞ്ചാം ദിവസം മുതൽ സാധാരണ ആട്ടിൻപാൽ ആറു കിലോ തൂക്കത്തിന് ഒരു ലിറ്റർ പാൽ എന്ന തോതിൽ ദിവസം നാലു തവണ നൽകാം.
Goat rearing can be done at low cost. But in order to earn a good income, one must take proper care of the child from an early age. Colostrum should be given within half an hour of birth. This should continue for about five days.
ഇത് 30 ദിവസം വരെ തുടരാവുന്നതാണ്. പിന്നീട് ആട്ടിൻകുട്ടി 8 കിലോ വരെ ആകുമ്പോൾ ഒരു ലിറ്റർ എന്ന തോതിൽ 30 ദിവസം വരെ നൽകണം. പിന്നീട് 15 കിലോ തൂക്കം കൈവരിക്കുമ്പോൾ ഒരു ലിറ്റർ അളവായി ചുരുക്കാം. രണ്ടാഴ്ച മുതൽ നന്നായി ദഹിക്കുന്ന കിഡ് സ്റ്റാർട്ടർ തീറ്റ നൽകാവുന്നതാണ്. ഇതിനൊപ്പം പച്ചപ്പുല്ലും ആവശ്യത്തിന് നൽകാം. ആട്ടിൻകുട്ടി മൂന്ന് മാസം ആകുമ്പോൾ പാൽ മുഴുവനായി നിർത്താം.
കിഡ് സ്റ്റാർട്ടർ തീറ്റ
മുതിര 30 ഭാഗം, ഗോതമ്പ് 30 ഭാഗം, അരിത്തവിട് അല്ലെങ്കിൽ ഗോതമ്പ് തവിട് 15 ഭാഗം, കേക്ക് രൂപത്തിൽ എണ്ണയില്ലാത്ത കടലപ്പിണ്ണാക്ക് 12 ഭാഗം, ഉപ്പില്ലാത്ത മത്സ്യം 10 ഭാഗം ധാതുലവണം 1.5 ഭാഗം, വിറ്റാമിൻ എ ബി 2, ഡി 3, 25 ഗ്രാം/100 കിലോ മിക്സചറിൽ.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
പ്രസവിച്ച മൂന്നാമത്തെ ആഴ്ച വിരമരുന്ന് നൽകിയിരിക്കണം. എല്ലാ മാസവും ഇത് നൽകണം. ഈ പ്രക്രിയ ആറുമാസം വരെ തുടരണം. കൂടാതെ ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മരുന്ന് നൽകണം.
Share your comments