കേരള സർക്കാർ, കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലും
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും ചിക്ക് സെക്സിംഗ് & ഹാച്ചറി മാനേജെന്റ് കോഴ്സ് 2021 ൽ ആരംഭിക്കുന്ന പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ 01.01.2021ന് 25 വയസ്സ് കവിയാത്തവരും എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത പാസ്സായവരും ആയിരിക്കണം. അപേക്ഷകർക്ക് കൈവിരലുകൾക്ക് അംഗവൈകല്യം ഇല്ലാത്തവരും കണ്ണട ഉപയോഗിക്കാതെ നല്ല കാഴ്ചശക്തി ഉളളവരും ആയിരിക്കണം (മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്).
തെരഞ്ഞെടുക്കപ്പെടുന്നവർ നിലവിലുള്ള പരിശീലന ഫീസായി 500/- രൂപാ/സർക്കാർ പുതുക്കി നിശ്ചയിക്കുന്ന ഫീസ് പ്രവേശന സമയത്ത് അടയ്ക്കണ്ടതാണ്. പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ടവർ ഫീസ് നൽകേണ്ടതില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 09.03.2021 വൈകുന്നേരം 5 മണിയ്ക്ക് ആണ്.
2021 മാർച്ച് മാസം 16,7 തീയതികൾ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ്
വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അഭിമുഖ് സമയത്ത് എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ (ഒറിജിനൽ) (കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കൈ വിരലുകൾക്ക് അംഗവൈകല്യം ഇല്ല എന്ന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
താഴെപ്പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ
പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ, മൃഗസംരക്ഷണ പരിശീലനകേന്ദ്രം ,കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം- 695043 എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ്.
അപേക്ഷാ ഫാറത്തിന്റെ മാതൃക മൃഗസംരക്ഷണ വകുപ്പിന്റെ www.ahd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. യോഗ്യതാ മാനദണ്ഡങ്ങൾ
പാലിക്കാത്തതും അപൂർണ്ണമായതും 09.03.2021 ന് വൈകുന്നേരം 5 മണിയ്ക്ക് ശേഷം
ലഭിക്കുന്നതുമായ അപേക്ഷകൾ പൂർണ്ണമായും നിരസിക്കുന്നതാണ്.
Share your comments