കുഞ്ഞുങ്ങളെ ബ്രൂഡറിൽ ഇടുമ്പോൾ തറ നന്നായി വൃത്തിയാക്കിയ ശേഷം കുമ്മായംകലക്കി ചുറ്റും ബ്രെഷ് ഉപയോഗിച്ച് പൂശുക , ശേഷം മരപ്പൂള് അല്ലെങ്കിൽ മരപൊടി ഉപയോഗിച്ച് 5 cm ഘനത്തിൽ തറയിൽ വിരിക്കുക ആദ്യത്തെ 3 ദിവസം കുഞ്ഞുങ്ങളെ ചുളുക്കിയ പേപ്പർ വിരിച്ചു ചുറ്റും സ്റ്റീൽ വലയം കെട്ടി അലൂമിനിയം കപ്പോടുകൂടിയ ഹോളറിൽ സെറ്റ് ചെയ്ത ബൾബ് ഇട്ടു ബ്രൂഡിങ് നടത്തുക . വെള്ളപ്പാത്രം തറയിൽ ഈർപ്പം ഉണ്ടാകാത്ത വിധം ക്രമീകരിക്കുക (സ്വന്തം ഇഷ്ടപ്രകാരം ഉള്ള പാത്രം ഉപയോഗികം ) ആ ദിവസങ്ങളിൽ തീറ്റ പേപ്പറിൽ തന്നെ ഇട്ടു കൊടുകാം . ബ്രൂഡിങ് നടത്തുമ്പോൾ ഒരു കുഞ്ഞിന് 1 വാട്ട് നിരക്കിൽ ബൾബ് സെറ്റ് ചെയുക ,തുടർന്നുള്ള ദിവസങ്ങളിൽ കൃത്യമായി തീറ്റയും വെള്ളവും ഉറപ്പു വരുത്തുക തീറ്റ പാത്രം ആഴ്ചയിൽ 2 ദിവസവും വെള്ളപാത്രം ഡെയിലിയും കഴുകി വൃത്തിയാക്കിയതിനു ശേഷം ഉപയോഗിക്കുന്നത് കുഞ്ഞുകളുടെ ആരോഗ്യ വളർച്ചക്ക് നല്ലതാണ്.
പിടക്കോഴികൾക്ക് ഒരുദിവസം മുതൽ ഒരുമാസം വരെ സ്റാർട്ടർ തീറ്റയും , ഒരുമാസം മുതൽ നാലര മാസം വരെ ഗ്രോവർ തീറ്റയും നാലര,മാസം മുതൽ ലയർ തീറ്റയും കൊടുകാം പച്ചില പച്ചപ്പുല്ല് പപ്പായ ഇല തുളസി ഇല വാഴയില മുതലായവയും കൊടുക്കാം
പൂവൻക്കോഴികൾക്ക് ഒരുദിവസം മുതൽ ഒരുമാസം വരെ സ്റാർട്ടർ തീറ്റയും , ഒരുമാസം മുതൽ 2 അര kg തൂക്കം വരും വരെ ഫിനിഷർ തീറ്റയും കൊടുകാം (ഇറച്ചിക്ക് വേണ്ടി ആണെകിൽ മാത്രം )
കൂടാതെ വാക്സിനുകൾ കൃത്യമായി കൊടുത്താൽ വൈറസ് രോഗങ്ങളെ തടയാൻ സാധിക്കും
ബ്രൂഡറിൽ ചൂട് ആ വിശ്യത്തിന് ക്രമീകരിക്കുക ചൂട് കുറവാണെങ്കിൽ കുഞ്ഞുങ്ങൾ ബൾബിനടിയിൽ വന്ന് കുട്ടംകൂടി നിൽക്കും ചൂട് കൂടുതലാണെന്നങ്കിൽ ബ്രൂഡറിന്റെ സൈഡിൽ പോയി നിൽക്കും അങ്ങിനെ വരുമ്പോൾ ബൾബ് കുറച്ച് ഉയർത്തി കൊടുക്കുകയോ ബൾബ് വാട്ട്സ് കുറച്ച് കൊടുക്കുകയോ ചെയ്യാം
Share your comments