കുട്ടികളുടെ ആരോഗ്യം (Children's health) എപ്പോഴും മികച്ചതായിരിക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കുട്ടികളുടെ ഭക്ഷണത്തിൽ അവർ പൂർണ ശ്രദ്ധ ചെലുത്തുന്നത്. എന്നിരുന്നാലും, കുട്ടികൾക്ക് പശുവിൻ പാലാണോ എരുമപ്പാലാണോ (Cow milk vs Buffallo Milk) നല്ലതെന്ന കാര്യത്തിൽ രക്ഷിതാക്കൾ പലപ്പോഴും ആശയക്കുഴപ്പത്തിലാകാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മധ്യവയസ്സിൽ സ്ത്രീകളിൽ ശരീരഭാരം വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?
കുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാൽ. കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പാലിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ പശുവിന്റെയോ എരുമയുടെയോ പാലിൽ ഏതാണ് കുട്ടിയുടെ ആരോഗ്യത്തിന് നല്ലത് എന്ന് നമുക്ക് മനസ്സിലാക്കിയിരിക്കണം.
പശുവിൻ പാലോ എരുമപ്പാലോ ? (Cow milk vs Buffallo Milk)
പശുവിൻ പാലിൽ എരുമപ്പാലിനേക്കാൾ കൊഴുപ്പ് കുറവാണ്. അതിനാൽ ഇത് ദഹിക്കുന്നതിന് വളരെ എളുപ്പമാണ്. അതേ സമയം, പാലിന്റെ സ്ഥിരതയുടെ കാര്യത്തിൽ പശുവിൻ പാൽ എരുമപ്പാലിനേക്കാൾ കട്ടിയുള്ളതാണ്. അതുകൊണ്ടാണ് പശുവിൻ പാൽ തൈര്, പനീർ, ഖീർ, കുൽഫി, റാസ് മലായ്, രസഗുള തുടങ്ങിയവ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.
എരുമപ്പാലിലാകട്ടെ പശുവിൻ പാലിനേക്കാൾ കൂടുതൽ പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, കുഞ്ഞുങ്ങൾക്ക് ഈ പാൽ ദഹിപ്പിക്കാൻ പ്രയാസമാണ്. ഒരു വയസ്സുള്ള കുഞ്ഞിന് എരുമപ്പാലിന് പകരം പശുവിൻ പാൽ നൽകുന്നതിന്റെ കാരണവും ഇതാണ്.
ദഹിക്കാൻ എളുപ്പമുള്ളതും കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതാണെന്നതിനാൽ ചെറുപ്പത്തിൽ തന്നെ പശുവിൻ പാൽ കുട്ടിക്ക് കൊടുക്കുന്നതാണ് നല്ലതെന്ന് കരുതപ്പെടുന്നു. എരുമപ്പാലിൽ പ്രോട്ടീൻ, കാൽസ്യം, കൊഴുപ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ദഹനത്തിന്റെ കാര്യത്തിലാകുമ്പോൾ അത് കുട്ടികളുടെ വയറിന് അത്ര നല്ലതല്ല.
അതുകൊണ്ട് തന്നെ വളരെ ചെറിയ കുട്ടികൾക്ക് പശുവിൻ പാൽ നൽകുന്നത് നല്ലതാണെന്ന് പറയാം. കാരണം ഇത് ദഹിപ്പിക്കാൻ വളരെ എളുപ്പമാണ്. മാത്രമല്ല കുഞ്ഞുങ്ങളിൽ ജലാംശം നിലനിർത്തുന്നതിനും സഹായിക്കും.
മുതിർന്നവരും പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. എങ്കിലും ഡയറ്റിങ്ങിലുള്ളവർ പാൽ കുടിയ്ക്കുന്നത് അത്ര നല്ലതല്ല. കാരണം, പാലിൽ പൂരിത കൊഴുപ്പും ഉയർന്ന കലോറിയും അടങ്ങിയിട്ടുണ്ട്, ശരീരഭാരം കുറയ്ക്കുമ്പോൾ അവഗണിക്കേണ്ട രണ്ട് ഘടകങ്ങളാണിവ.
250 മില്ലി പാലിൽ (1 കപ്പ്) ഏകദേശം 5 ഗ്രാം കൊഴുപ്പും 152 കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഡയറ്റിങ് ചെയ്യുന്നവരുടെ ശരീരത്തിൽ ഒരു ദിവസം പരിമിതമായ കലോറി മാത്രമേ ഉൾക്കൊള്ളാവൂ.
Share your comments