<
  1. Livestock & Aqua

മീന്‍ വേണ്ടവര്‍ക്ക് ബയോഫ്‌ലോക്ക്, മീനും പച്ചക്കറിയും വേണമെങ്കില്‍ റാസ് അക്വാപോണിക്‌സ്- ഡോ.ജലജകുമാര്‍ പറയുന്നത് ശ്രദ്ധിക്കൂ

മറീന്‍ ബയോളജിയില്‍ ബിരുദാനന്തര ബിരുദവും ഫിഷ് പതോളജിയില്‍ ഡോക്ടറേറ്റുമുള്ള ജലജ കുമാര്‍ കൊല്ലം ജില്ലയില്‍ ദക്ഷിണ മൈനാഗപ്പള്ളിയില്‍ തോട്ടുമുഖത്താണ് താമസം. 25 സെന്റിലാണ് അദ്ദേഹം മീന്‍കൃഷി ചെയ്യുന്നത്. ഒരു സെന്റിന്റെ പടുതാക്കുളവും 4 സെന്റ് കൃഷിയും ചേര്‍ന്നതാണ് റാസ് അക്വാപോണിക്‌സ് സംവിധാനം. കണ്‍സള്‍ട്ടന്‍സി സര്‍വ്വീസും കൃഷിയിട നിര്‍മ്മാണവും ചെയ്യാനുള്ള ഒരു ടീം ഡോക്ടര്‍ക്കൊപ്പമുണ്ട്. കൊല്ലം ജില്ലയിലാണ് പ്രധാനമായും ബോയഫ്‌ലോക്കും അക്വാപോണിക്‌സും നിര്‍മ്മിച്ചു നല്‍കുന്നത്. മറ്റു ജില്ലക്കാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സദാ സന്നദ്ധനാണ് ഈ ശാസ്ത്രജ്ഞന്‍.

Ajith Kumar V R
Dr.Jalaja kumar  in his farm
Dr.Jalaja kumar in his farm

മറീന്‍ ബയോളജിയില്‍ ബിരുദാനന്തര ബിരുദവും ഫിഷ് പതോളജിയില്‍ ഡോക്ടറേറ്റുമുള്ള ജലജ കുമാര്‍ കൊല്ലം ജില്ലയില്‍ ദക്ഷിണ മൈനാഗപ്പള്ളിയില്‍ തോട്ടുമുഖത്താണ് താമസം. 25 സെന്റിലാണ് അദ്ദേഹം മീന്‍കൃഷി ചെയ്യുന്നത്. ഒരു സെന്റിന്റെ പടുതാക്കുളവും 4 സെന്റ് കൃഷിയും ചേര്‍ന്നതാണ് റാസ് അക്വാപോണിക്‌സ് സംവിധാനം. ആദ്യം പയറും തക്കാളിയുമൊക്കെ കൃഷി ചെയ്തിരുന്നു. വെളളപൂച്ചി ഉള്‍പ്പെടെയുള്ള പ്രാണികളുടെ ശല്യം അധികരിച്ചപ്പോള്‍ അത് നിര്‍ത്തി. പുകയില കഷായത്തിലും മറ്റ് ജൈവകീടനാശിനികളിലുമൊന്നും ഒതുങ്ങാത്തവിധമായിരുന്നു ആക്രമണം. രാസമരുന്നുകള്‍ അക്വാപോണിക്‌സില്‍ പ്രയോഗിക്കാനും കഴിയില്ല. അങ്ങിനെ ചീര,ലെറ്റിയൂസ്,പാലക് എന്നിവയിലേക്ക് മാറി. കഴിഞ്ഞവര്‍ഷം കാബേജും ക്വാളിഫ്‌ളവറും കൃഷിയായി. നല്ല വിളവും കിട്ടി.പുതിയകാവ് അഗ്രിഫാമില്‍ നിന്നാണ് വിത്ത് കിട്ടിയിരുന്നത്. ആഗസ്റ്റ്-സെപ്തംബറില്‍ നട്ടാല്‍ ഡിസംബര്‍-ജാനുവരിയിലെ ശൈത്യകാലത്ത് പൂക്കും. എന്നാല്‍ ഈ വര്‍ഷം വിത്ത് കിട്ടിയില്ല. അതുകൊണ്ട് ഇഞ്ചിയും മഞ്ഞളും ചേമ്പും പുതിനയുമാണ് കൃഷി ചെയ്തിരിക്കുന്നത്. പാലക്കാട് മുണ്ടൂരില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററില്‍ ഡോക്ടര്‍ ജലജ കുമാറിന്റെ നേതൃത്വത്തില്‍ ചെയ്ത് വിജയിച്ച അക്വാപോണിക്‌സ് രീതിയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്.

Biofloc tank
Biofloc tank

കാര്‍പ്പും കൈതക്കോരയുമൊക്കെ വളര്‍ത്തിയിരുന്നു. ഇപ്പോള്‍ ഗിഫ്റ്റ് തിലാപ്പിയയാണ് അക്വാപോണിക്‌സിലും ബയോഫ്‌ലോക്കിലും വളര്‍ത്തുന്നത്. വല്ലാര്‍പാടത്തെ മറീന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ ഹാച്ചറിയിലാണ് ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളുള്ളത്. വിജയവാഡയിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ വികസിപ്പിച്ചതാണ് ഗിഫ്റ്റ് തിലാപ്പിയ. ഇപ്പോള്‍ ഫിഷറീസ് വകുപ്പ് നേരിട്ട് കുഞ്ഞുങ്ങളെ ലഭ്യമാക്കുകയാണ്. പാകമായ മത്സ്യങ്ങളെ ഫാമില്‍ നിന്നും നേരിട്ടു വില്‍ക്കുകയാണ് ജലജകുമാര്‍ ചെയ്യുന്നത്. ഹോള്‍സെയില്‍ നല്‍കുമ്പോള്‍ വില കുറയും, അത് ലാഭകരമല്ല. നേരത്തെ കിലോ 300 രൂപയ്ക്കാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ 250 രൂപയ്ക്ക് നല്‍കുന്നു. ശരാശരി 5 കിലോ ഒരു ദിവസം വില്‍ക്കും . അവധി ദിവസങ്ങളില്‍ വില്‍പ്പന കൂടും. 250 - 300 ഗ്രാം തൂക്കം വരുമ്പോള്‍ തന്നെ മത്സ്യങ്ങളെ വില്‍ക്കണം എന്നാണ് ജലജകുമാറിന്റെ അഭിപ്രായം. അതാണ് ടേബിള്‍ സൈസ്. അങ്ങിനെ വില്‍ക്കുന്നതാണ് ലാഭവും. പച്ചക്കറികള്‍ കരുനാഗപ്പള്ളിയിലെ വെല്‍ഗേറ്റിലും വവ്വാക്കാവ്,മാരാരിത്തോട്ടം എന്നിവിടങ്ങളിലെ ഓര്‍ഗാനിക് ഷോപ്പുകളിലുമാണ് നല്‍കുന്നത്. ഈ വര്‍ഷം ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെ ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ചിത്രലാട വളര്‍ത്തേണ്ടിവരും എന്ന് അദ്ദേഹം പറയുന്നു.

RAS Aquaponics bed
RAS Aquaponics bed

ശാസ്ത്രജ്ഞന്റെ തൊഴിലിടങ്ങള്‍

ഫിഷറീസില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷം 2 വര്‍ഷം മറീന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി(MPEDA) യില്‍ ജോലി ചെയ്തു. തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ കൂത്താംകുളി,ഇടുന്തക്കര എന്നിവിടങ്ങളില്‍ പ്രാണ്‍ ഫാമുകള്‍ സ്ഥാപിച്ചു നല്‍കി ,കണ്‍സള്‍ട്ടന്റായി നാല് വര്‍ഷം പ്രവര്‍ത്തിച്ചു.കോസ്റ്റല്‍ റഗുലേഷന്‍ ആക്ട് വന്നപ്പോള്‍ കടലില്‍ നിന്നും വെളളം പമ്പുചെയ്ത് കൃത്രിമകുളമുണ്ടാക്കി കൊഞ്ച് കൃഷി ചെയ്യുന്നത് നിരോധിച്ചു.അതോടെ അവ പൂട്ടേണ്ടി വന്നു. തുടര്‍ന്ന് 4 വര്‍ഷം ചെറിയഴീക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. അതുപേക്ഷിച്ചാണ് മാലി ദ്വീപില്‍ 5 വര്‍ഷം അധ്യാപകനായി ജോലിനോക്കിയത്. പിന്നീട് നേരെ മിഡില്‍ ഈസ്റ്റിലേക്ക്. ഫുജറയില്‍ ഉണക്കമീന്‍ വ്യാപാരം നടത്തുന്ന ഇന്റര്‍നാഷണല്‍ മറീന്‍ എഡിബിള്‍ എന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രണ്ടു വര്‍ഷം .2008 ല്‍ സുനാമി റിഹാബിലിറ്റേഷന്‍ പ്രോജക്ട് വന്നപ്പോള്‍ അതിന്റെ ചീഫായ ഡോക്ടര്‍ എം.കെ.ശശിധരന്‍ പിളളയുടെ താത്പ്പര്യത്തില്‍ സംസ്ഥാന ഫിഷറീസ് വകുപ്പില്‍ ഹോണററി കണ്‍സള്‍ട്ടന്റായി. പതിനൊന്നര വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. ഒടുവില്‍ തീരദേശ വികസന കോര്‍പ്പറേഷനിലിരിക്കെ 2018 മെയില്‍ അതവസാനിപ്പിച്ചു.തുടര്‍ന്നാണ് നാട്ടിലെ മത്സ്യകൃഷി. ഇപ്പോള്‍ രണ്ടര വര്‍ഷം കഴിഞ്ഞിരിക്കുന്നു.

മത്സ്യകൃഷി രജിസ്‌ട്രേഷന്‍

മത്സ്യകൃഷി ചെയ്യുന്നവര്‍ ഫിഷ് ഫാര്‍മേഴ്‌സ് ഡവലപ്‌മെന്റ് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്യണം. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ 5-ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി സബ്‌സിഡി നല്‍കുന്നുണ്ട്. യൂണിറ്റിന് 2രൂപ 50 പൈസ നല്‍കിയാല്‍ മതിയാകും. അക്വാപോണിക്‌സ് മത്സ്യകൃഷി പദ്ധതിക്ക് 6 ലക്ഷം രൂപ ചിലവ് വരുന്നിടത്ത് 2,40,000 രൂപ കേന്ദ്ര-സംസ്ഥാന സബ്‌സിഡിയുണ്ട്. സ്ത്രീകള്‍ക്ക് 50 ശതമാനവും എസ്സി/ എസ്ടികാര്‍ക്ക് 60 ശതമാനവും സബ്‌സിഡി ലഭിക്കും. കാര്‍ഷിക വായ്പയായി 4 ശതമാനം പലിശയില്‍ 3 ലക്ഷം രൂപ വരെ ലഭിക്കും. ഒന്നരലക്ഷം രൂപ വരെ ലഭിക്കാന്‍ പറ്റുചിട്ടി മാത്രം മതിയാവും. ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. മത്സ്യകര്‍ഷകരെ സഹായിക്കാന്‍ പ്രാദേശികമായി അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്, ഡോക്ടര്‍ ജലജ കുമാര്‍ പറഞ്ഞു.

ബയോഫ്‌ലോക്ക്

ബയോഫ്‌ലോക്ക് ഇസ്രയേലി ടെക്‌നോളജിയാണ്. അടുത്തിടെ ഇന്ത്യയിലെത്തുകയും വേഗത്തില്‍ വളരുകയും ചെയ്യുന്ന കൃഷി രീതിയാണിത്. വളരെ ലളിതവും എന്നാല്‍ ഏറെ ശ്രദ്ധ വേണ്ടതുമായ ഒന്നാണ് ബയോഫ്‌ലോക്ക്. ബയോഫ്‌ലോക്ക് എന്നാല്‍ ബാക്ടീരിയകളുടെ ഒരു കൂട്ടമാണ്. സീറോ വേസ്റ്റ് സങ്കല്‍പ്പത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മീന്‍കുളത്തിലെ എല്ലാ വേസ്റ്റും ഭക്ഷണമായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. ഫില്‍റ്റര്‍ ഫീഡിംഗ് കപ്പാസിറ്റിയുള്ള തിലാപ്പിയ,കരിമീന്‍,കാര്‍പ്പ്,കൈതക്കോര തുടങ്ങിയവ വളര്‍ത്താം.

ടാങ്ക് തയ്യാറായി കഴിഞ്ഞാല്‍ അതില്‍ വെള്ളം നിറച്ച് ബാക്ടീരിയകളുടെ കോളനിയുണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കോളനി നമുക്കുതന്നെ തയ്യാറാക്കാം, അല്ലെങ്കില്‍ വാങ്ങാം. വിദേശത്തുനിന്നും വരുന്ന ഫ്‌ലോക്കുകളില്‍ നമുക്ക് വേണ്ടാത്ത ബാക്ടീരിയകളും ചിലപ്പോള്‍ ദോഷം ചെയ്യുന്ന ബാക്ടീരിയകളുമുണ്ടാകാം. അതിനാല്‍ വീട്ടില്‍ തയ്യാറാക്കുന്നതാണ് ഉത്തമം. പൈനാപ്പിള്‍,പഴം, ഈസ്റ്റ്, പഞ്ചസാര,തൈര് തുടങ്ങിയവ ചേര്‍ത്ത് 15 ദിവസംകൊണ്ട് ഇത് തയ്യാറാക്കാം. വെള്ളത്തില്‍ കലക്കാനും സീഡിനൊപ്പം മിക്‌സു ചെയ്യാനും പ്രത്യേകമായി ഇവ തയ്യാറാക്കണം. അക്വാപോണിക്‌സില്‍ നല്‍കുന്നതിന്റെ 30-40 ശതമാനം കുറച്ച് ഫീഡ് മതിയാകും ബയോഫ്‌ലോക്കില്‍ എന്ന് ഡോക്ടര്‍ ജലജ കുമാര്‍ പറയുന്നു. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മുഴുവന്‍ സമയവും വൈദ്യുതി ആവശ്യമാണ് എന്നതാണ്. ജനറേറ്ററും ഇന്‍വര്‍ട്ടറുമൊക്കെയായി ശക്തമായ ബാക്ക്അപ്പ് സംവിധാനം വേണം. അല്ലെങ്കില്‍ ഓക്‌സിജന്‍ ടാബ്ലറ്റ് 50 ഗ്രാം വീതം ഇട്ടുകൊടുക്കണം. 2-3 മണിക്കൂറിലേക്ക് 50 ഗ്രാം മതിയാകും.ഒരു കിലോ ഓക്‌സിജന്‍ ടാബ്‌ലറ്റിന് 300-400 രൂപ വിലവരും.

മൂന്ന് മീറ്ററിന്റെ രണ്ടും 4 മീറ്ററിന്റെ രണ്ടും യൂണിറ്റുകളാണ് ജലജ കുമാറിനുള്ളത്. ടാങ്ക് നിര്‍മ്മിച്ചു നല്‍കുന്ന ധാരാളം ഏജന്‍സികളുണ്ട്. ഈ രംഗത്ത് തട്ടിപ്പുകാര്‍ ഏറെയാണ്. പുതുതായി രംഗത്തുവരുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധയുള്ളവരാകണം.ഉറച്ച തറയാണെങ്കില്‍ ബേയ്‌സ്‌മെന്റ് പ്രത്യേകം തയ്യാറാക്കേണ്ടതില്ല.അല്ലാത്ത പ്രദേശങ്ങളില്‍ ബേസ്‌മെന്റ് ഉണ്ടാക്കിയിട്ടുവേണം ടാങ്ക് തയ്യാറാക്കാന്‍. ജലത്തിലെ കാര്‍ബണിന്റെ അളവ് നിലനിര്‍ത്താന്‍ ആവശ്യമായ അളവില്‍ ഇടയ്ക്ക് പഞ്ചസാര,ശര്‍ക്കര,ചീനിപ്പൊടി, അരിപ്പൊടി,ഗോതമ്പ് പൊടി ഇവയില്‍ ഏതെങ്കിലും ഇട്ടുകൊടുക്കണം. 4 മീറ്ററിന്റെ ബയോഫ്‌ലോക്കില്‍ 3000 കുഞ്ഞുങ്ങളെവരെ വളര്‍ത്താം.സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 മീറ്ററുളള ബയോഫ്‌ലോക്ക് ടാങ്കും ഇന്‍വര്‍ട്ടറും ഉള്‍പ്പെടെ 1,38,000 രൂപയ്ക്ക് ഇപ്പോള്‍ ലഭിക്കും. ഇതിന് 50% സബ്‌സിഡിയുമുണ്ട്. ടാങ്കുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിര്‍മ്മാണചിലവ് കുറയും. കിണറ്റിലെ ജലമാണ് ജലജകുമാര്‍ ഉപയോഗിക്കുന്നത്. പലയിടത്തും കുഴല്‍ക്കിണറുകളെയാണ് ആശ്രയിക്കുക. കേന്ദ്രസര്‍ക്കാര്‍ പദ്ധതി 4 മീറ്ററിന്റെ 7 ടാങ്ക് ,2 കെവി ജനറേറ്റര്‍,കുഴല്‍കിണര്‍ എന്നിവയുടെ പാക്കേജ് ഏഴര ലക്ഷത്തിനുളളതാണ്. എന്നാല്‍ കേരളം അത് കൂടുതല്‍ ആളുകളിലെത്താനായി ഒരു ടാങ്ക് പദ്ധതിയാക്കി .

റാസ് അക്വാപോണിക്‌സ്

റീ സര്‍ക്കുലേറ്ററി അക്വാസിസ്റ്റവും അക്വാപോണിക്‌സും ചേര്‍ന്നുള്ള സംവിധാനമാണ് ഡോ.ജലജ കുമാര്‍ നടത്തിവരുന്നത്. നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളമുള്ള പടുതാക്കുളമാണ് ഒരു സെന്റില്‍ തയ്യാറാക്കിയിരിക്കുന്നത്.ഇതിനെ 10 ബഡുകളുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലാണ് പച്ചക്കറികളും മറ്റും നടുന്നത്. സര്‍ക്കാര്‍ സബ്‌സിഡിയോടെ ആരംഭിച്ചതാണിത്. അമോണിയയും നൈട്രൈറ്റും ദോഷകാരികളാണ്. മത്സ്യങ്ങളുടെ ചെകിളയിലൂടെ പുറത്തുവരുന്ന അമോണിയയും കാഷ്ടത്തിലുളള യൂറിയയുമാണ് വളമായി മാറുന്നത്. നൈട്രസോ മൊണാസ് ബാക്ടീരിയം അമോണിയയെ നൈട്രൈറ്റാക്കും. ഇതിനെ നൈട്രോബാക്ടര്‍ ബാക്ടീരിയ നൈട്രേറ്റാക്കും. ഇതാണ് അക്വാപോണിക്‌സിലെ ശാസ്ത്രം, ജലജകുമാര്‍ പറഞ്ഞു. പരമാവധി ബാക്ടീരിയ വളരാന്‍ അനുവദിക്കുക എന്നതാണ് ഇത് വിജയിക്കാന്‍ ചെയ്യേണ്ടത്. ഒപ്പം ജലത്തിലെ ഓക്‌സിജന്‍ ക്രമപ്പെടുത്തുകയും വേണം. ബയോസ്‌പോഞ്ചും പ്ലാസ്റ്റിക് നെറ്റുമിട്ട രണ്ട് ജാറുകളും മൂവിംഗ് ബെഡ് ബയോറിയാകടറുള്ള മറ്റൊരു ജാറും കക്ക നിറച്ച ജാറും എയ്‌റേഷനും ഇതിന്റെ ഭാഗമാണ്.

ചൈനയെ ആശ്രയിക്കാതെ തരമില്ല

35 മുതല്‍ 110 വാട്ട് വരെയുളള ഉപകരണങ്ങളാണ് കൃഷിക്ക് വേണ്ടത്. ഒക്കെയും ചൈനീസ് നിര്‍മ്മിതം. ഇന്ത്യന്‍ നിര്‍മ്മിത ലോ വോള്‍ട്ടേജ് സാധനങ്ങള്‍ ലഭ്യമല്ല. പമ്പുള്‍പ്പെടെ എല്ലാം ചൈനമയം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഇതിന് മാറ്റം വരുമായിരിക്കും എന്ന് ഡോക്ടര്‍ പറയുന്നു.

ചിലവ്

ഒരു കിലോ മീനിന് ഒന്നര കിലോ തീറ്റ വേണ്ടിവരും. ഹിന്ദുസ്ഥാന്‍ ലിവര്‍, ഗോദ്‌റെജ്, ഗ്രോവെല്‍, സിപി ഫീഡ്‌സ്, കാര്‍ഗില്‍ എന്നിവയാണ് പ്രധാന കമ്പനികള്‍. മത്സ്യകുഞ്ഞുങ്ങള്‍ക്കുള്ള തീറ്റയ്ക്ക് വില കൂടും .അതില്‍ പ്രോട്ടീന്‍ കൂടുതലാണ്. എന്തായാലും ഒരു കിലോ മത്സ്യം പാകമാകാന്‍ ഏകദേശം നൂറു രൂപ ചിലവ് വരും. ഹോള്‍സെയിലായി വിറ്റാല്‍ 150-200 രൂപ വരെ കിട്ടും. റീട്ടെയിലാണെങ്കില്‍ 250-300 രൂപ ലഭിക്കും. മൂന്നു വര്‍ഷം കൊണ്ട് ആറ് വിള എന്നതാണ് കണക്ക്. അതോടെ ബ്രേക്ക്ഈവനാകും. ഇപ്പോള്‍ കരിമീന്‍ കൃഷി കൂടി ആരംഭിച്ചിട്ടുണ്ട് ഡോക്ടര്‍ ജലജകുമാര്‍.അത് കൂടുതല്‍ ഡിമാന്‍ഡുള്ളതും വിലയേറിയതുമായ കൃഷിയാണെന്ന് അദ്ദേഹം പറയുന്നു.

കണ്‍സള്‍ട്ടന്‍സി സര്‍വ്വീസും കൃഷിയിട നിര്‍മ്മാണവും ചെയ്യാനുള്ള ഒരു ടീം ഡോക്ടര്‍ക്കൊപ്പമുണ്ട്. കൊല്ലം ജില്ലയിലാണ് പ്രധാനമായും ബോയഫ്‌ലോക്കും അക്വാപോണിക്‌സും നിര്‍മ്മിച്ചു നല്‍കുന്നത്. മറ്റു ജില്ലക്കാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സദാ സന്നദ്ധനാണ് ഈ ശാസ്ത്രജ്ഞന്‍. മത്സ്യത്തെകുറിച്ച് പഠനം നടത്തി, അത് പഠിപ്പിച്ചും പ്രായോഗിക ജീവിതത്തില്‍ നടപ്പാക്കിയും സന്തോഷത്തോടെ കഴിയുന്ന ജലജകുമാറിന്റെ ഭാര്യ രമാദേവി കെഎസ്ഇബിയില്‍ അസി.എസിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു. മകള്‍ ഊര്‍മ്മിള ദന്ത ഡോക്ടറാണ്.യുകെയില്‍ ജോലി ചെയ്യുന്നു. മകന്‍ സിദ്ധാര്‍ത്ഥ് ഐടി പ്രൊഫഷണലാണ്. ഒരു അമേരിക്കന്‍ കമ്പനിയില്‍ സിസ്റ്റം സപ്പോര്‍ട്ട് എന്‍ജിനീയറാണ്. ഡോ.ജലജകുമാറിന്റെ നമ്പര്‍ - 9447923760 ,E mail- jalajan59@gmail.com


If you want fish, do biofloc, for fish and vegetables, aquaponics is good, Dr.Jalaja kumar says

Jalaja Kumar holds a Masters Degree in Marine Biology and a Doctorate in Fish Pathology and resides at Thottumukham, South Mynagappally, Kollam District. He farms in 25 cents. The Ras Aquaponics system is a combination of a one-cent pond and a 4-cent farm. Initially, peas and tomatoes were cultivated. It stopped when the infestation of insects, including whiteflies, increased. The attack couldn't be controlled using  tobacco tinctures and other biological pesticides. Chemicals cannot be applied to aquaponics. Thus switched to spinach, lettuce and palak. Cabbage and cauliflower were cultivated last year. The yield was good. The seeds were obtained from Puthiyakavu Agrifarm. Planted in August-September, it blooms in winter in December-January. But this year the seeds were not available. Therefore, ginger, turmeric, colocasia and mint are cultivated. The aquaponics method adopted by Dr. Jalaja Kumar at the Integrated Rural Technology Center of Shastra Sahitya Parishad in Mundur, Palakkad has been adopted here as well.

Carp and anabas  were grown. Gift tilapia is now grown in aquaponics and biofloc. Gift tilapia seeds were collected from the hatchery of the Marine Products Export Development Authority in Vallarpadam. Gift Tilapia was developed by the Rajiv Gandhi Center for Aquaculture in Vijayawada. Now the Department of Fisheries is supplying the seeds directly. Jalajakumar sells ripe fish directly from the farm. When it comes to wholesale, the price goes down and it is not profitable. Earlier, it was Rs 300 per kg. Now sells for  Rs.250/-  An average of 5 kg is sold a day. Sales will increase during the holidays. According to Jalajakumar, fish should be sold at a weight of 250-300 grams. That is the table size. Vegetables are supplied to Welgate in Karunagapally and organic shops at Vavvakkavu and Mararithottam. He says it will be difficult to get gift tilapia babies this year as he will have to raise chitralada.

Scientist jobs

After completing his research in Fisheries, he worked for the Marine Products Export Development Authority (MPEDA) for 2 years. He then set up prawn farms at Koothamkuli and Idunthakkara in Kanyakumari district and worked as a consultant for four years. He then worked as a teacher at Cheriyazhikal Vocational Higher Secondary School for 4 years. After that,he worked as a teacher on the island of Mali for 5 years. Then moved  to the Middle East. He was the Chief Executive Officer of International Marine Edible, a company that trades dried fish in Fujairah, for two years. Then joined as Honorary consultant in Kerala fisheries department and worked  for eleven and a half years. Finally, while in the Coastal Area Development Corporation, he  discontinued in May 2018. Then started  fish farming and consultation works.  It's been two and a half years now.

Fisheries Registration

Fish farmers need to register with the Fish Farmers Development Agency. The Kerala State Electricity Board subsidizes electricity by including it in category 5-B. The subsidised rate is  2 50 paise per unit. The Aquaponics aquaculture project costs `6 lakh and has a Central and State subsidy of` 2,40,000. Women will get 50 per cent subsidy and SC / STs will get 60 per cent subsidy. Agricultural loans up to Rs 3 lakh at 4% interest. Land tax receipt  alone is enough to get loan up to Rs 1.5 lakh. Registration is required to receive all these benefits. The government has also appointed aquaculture promoters locally to help fish farmers, Dr Jalaja Kumar said.

Biofloc

Biofloc is an Israeli technology. It is a fast growing fish farming echnique  that has recently arrived in India. Biofloc is a very simple but very attention-grabbing one. Biofloc is a group of bacteria. It works on the Zero Waste concept. All the waste in the fish pond is being converted into food. Fishes like Tilapia, carp, anabas can be reared as they have filter feeding capacity.

Once the tank is ready, the first step is to fill it with water and make a colony of bacteria.
We can make or buy the biofloc ourselves. Biofloc that comes from abroad may contain bacteria that we do not need and sometimes harmful bacteria. So it is better to prepare it at home. It can be prepared in 15 days by processing pineapple, plantains, yeast, sugar and jaggery. These should be specially prepared for mixing with water and mixing with seeds. Dr. Jalaja Kumar says that 30-40 per cent less feed than in aquaponics is enough for biofloc. The most important thing to note is that electricity is required all the time. Both the generator and the inverter backup system is needed. Alternatively, 50 g of oxygen tablet should be given. 50 gm is enough if current is not available for 2-3 hours. A kg of oxygen tablet costs Rs 300-400.


Jalaja Kumar has two units of three meters and two units of 4 meters biofloc units. There are many agencies that manufacture tanks. There are a lot of scammers in this arena. Newcomers should be careful in this regard. If the floor is solid, the basement does not need to be specially prepared. Add sugar, jaggery, sugar powder, rice powder and wheat powder at regular intervals to maintain the carbon content of the water. Up to 3000 seeds can be raised in a 4 meter biofloc. 5 meter biofloc tank and inverter included in the Subhiksha Kerala scheme is now available for Rs.1,38.000. It also has a 50% subsidy. As the number of tanks increases, the construction cost decreases. Jalaja kumar uses well's water for the farms. In many places , fish farmers rely on tube wells. The Central Government project package is of 7 tanks of 4 m, 2 KV generator and tube well costs seven and a half lakhs. But Kerala made it as a one tank project to reach more people.

RAS Aquaponics

Dr. Jalaja Kumar follows recirculatory Aqua system with Aquaponics. A pond with a capacity of 40,000 liters of water has been prepared in one cent. It is attached to 10 beds. This is where vegetables  are planted. It was started with a government subsidy. Ammonia and nitrite are harmful. Ammonia and urea in the feces of manure are converted into manure. Nitroso monas bacteria converts ammonia to nitrite. It is converted as  nitrate by nitrobacter bacteria. This is the science of aquaponics, Jalajakumar said. The key to success is to allow as many bacteria as possible to grow. And regulate the oxygen in the water. Two jars with a biosponge and plastic nets, another jar with a moving bed bioreactor and a jar filled with oysters and aeration are part of it.The equipment required for cultivation is 35 to 110 watts products. All are made in China. Indian companies are not making low voltage equipments. Everything is Chinese, including the pump. The doctor says that this may change in the Make in India plan.

Cost

One kg of fish requires 1.5 kg of feed. The major fish feed companies are Hindustan Lever, Godrej, Growell, CP Feeds and cargil. In any case, it costs around Rs 100 to nurture a kilo of fish. If you sell it wholesale, you can get up to Rs 150-200. In retail, you will get Rs 250-300. It is estimated that there are six crops in three years. Then it will be break even. Dr. Jalajakumar has now started pearlspot farming, which he says is the most in-demand and expensive crop.

 
He has a  team  to do consultancy service and farm construction. He supports the biofloc and aquaponics farmers in Kollam district. This scientist is always ready to give necessary instructions to farmers of other districts. Jalajakumar's wife Remadevi was an Assistant Executive Engineer at KSEB. His daughter Urmila is a dentist working in the UK. His son Siddharth is an IT professional, a system support engineer at an American company. Dr. Jalajakumar's number - 9447923760, E mail- jalajan59@gmail.com

കൃഷിക്കായി യന്ത്രമനുഷ്യര്‌‍ വരുന്നു

English Summary: Dr.Jalajkumar's Biofloc and RAS Aquaponics

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds