1. Livestock & Aqua

ഇൻക്യുബേറ്ററിൽ മുട്ട വിരിയിക്കാൻ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും, മുട്ട വിരിയാതെ വരുന്നതിൻറെ കാരണങ്ങളും_

ഇൻക്യുബേറ്ററിൽ മുട്ട വിരിയിക്കാൻ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും, മുട്ട വിരിയാതെ വരുന്നതിൻറെ കാരണങ്ങളും_  Even before incubation starts the embryo is developing and needs proper care. Hatching eggs suffer from reduced hatchability if the eggs are not cared for properly. വിരിയിപ്പിക്കാനുള്ള മുട്ടകൾ തിരെഞ്ഞെടുക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ

Arun T

ഇൻക്യുബേറ്ററിൽ മുട്ട വിരിയിക്കാൻ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും, മുട്ട വിരിയാതെ വരുന്നതിൻറെ കാരണങ്ങളും_

 Even before incubation starts the embryo is developing and needs proper care. Hatching eggs suffer from reduced hatchability if the eggs are not cared for properly.

വിരിയിപ്പിക്കാനുള്ള മുട്ടകൾ തിരെഞ്ഞെടുക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ

1) മുട്ട 50-60 ഗ്രാം വരെ ഭാരമുള്ളതും നല്ല ഷെയ്പ്പ് ഉള്ളതും തോടിന് കട്ടിയുള്ളതും തോടിന് ക്രാക്ക്, പൊട്ടൽ ഇവ ഇല്ലാത്തതും അഴുക്ക് ഇല്ലാത്തതും ആയിരിക്കണം (അഴുക്ക് ഉണ്ടെങ്കിൽ നന്നായി ക്ലീൻ ചെയ്ത് വേണം വയ്ക്കാൻ ) മുട്ട അധികം പഴക്കം ഇല്ലാത്തതും ആയിരിക്കണം (നോർമ്മൽ ടെം ബറേച്ചറിൽ മാക്സിമം 15 ദിവസത്തിനകവും ഫ്രിഡ്ജിൽ മാക്സിമം 1 മാസത്തിനകവും പഴക്കമുള്ള മുട്ടകൾ വരെ നമുക്ക് ഉപയോഗിക്കാം പക്ഷേ അത്രയും നാൾ സ്റ്റോറ് ചെയ്തു വയ്ക്കാതിരുന്നാൽ വളരെ നല്ലത് നോർമ്മൽ ടെമ്പറേച്ചറിൽ വയ്ക്കുമ്പോൾ വായു സഞ്ചാരം ഉള്ള സ്ഥലത്ത് വയ്ക്കേണ്ട താണ്) അങ്ങനെ സ്റ്റോറ് ചെയ്തു വയ്ക്കുന്ന മുട്ടകൾ ആഴ്ചയിൽ ഒന്ന്, രണ്ട് തവണ ഇളക്കി തിരിച്ച് വയ്ക്കേണ്ടതാണ് അല്ലാത്ത പക്ഷം വിരിയൽ% കുറയാൻ ഇടവരും.

മുട്ട വിരിയാത്തതിനുള്ള കാരണങ്ങൾ

1)ഇൻഫെർട്ടയിൽ .

അതായത് പൂവൻറെ സാന്നിധ്യം ഇല്ലാത്ത മുട്ടകൾ, അങ്ങനെയുള്ള മുട്ടകൾ 21 ദിവസത്തിന് ശേഷം പൊട്ടിച്ച് നോക്കുമ്പോഴും ഫ്രഷ് മുട്ട പോലെ തന്നെ ഇരിക്കും ഒരു മാറ്റവും കാണില്ല.
മറ്റൊന്ന് പഴക്കമുള്ള മുട്ടകൾ അവയും പൊട്ടിച്ച് നോക്കിയാൽ ഫ്രഷ് മുട്ട പോലെ തന്നെ ഇരിക്കും പക്ഷേ അവയിലുള്ള ബീജാണു ചത്ത് നശിച്ചിട്ടുണ്ടാവും

2) മറ്റൊന്ന് മുട്ടട്ടേൺ ചെയ്യാത്തതിലെ തകരാറ്.

ഇൻക്യുബേറ്ററിൽ മുട്ട 18 ദിവസം വരെ ദിവസവും 3 - 4 തവണ പൊസിഷൻ തിരിച്ചും മറിച്ചും വച്ച് കൊടുക്കണം. അല്ലാത്ത പക്ഷം മുട്ട ഒരേ പൊസിഷനിൽ ഇരുന്നാൽ മുട്ടയുടെ മഞ്ഞ ഉണ്ണി ,തോടോട് ചേർന്ന് പറ്റി പിടിച്ച് പോകുന്നു. അങ്ങനെയുള്ള മുട്ടകൾ പൊട്ടിച്ച് നോക്കുമ്പോൾ ഫ്രഷ് മുട്ട പോലെ തോന്നുമെങ്കിലും അവ കലങ്ങിയ അവസ്ഥയിലായിരിക്കും മഞ്ഞ ,തോടിൽ പറ്റി ഒലിച്ച് ഇറങ്ങുന്ന അവസ്ഥയിലായിരിക്കും.

Alter egg position periodically if not incubating within 4-6 days. Turn the eggs to a new position once daily until placing in the incubator.

3) മറ്റൊന്ന് മുട്ട അഴുക്ക് അല്ലെങ്കിൽ ക്രാക്ക് ഉണ്ടെങ്കിൽ

ആ മുട്ടയുടെ ഉള്ളിൽ ബാക്ടീരിയ, ഫംഗസ് മുതലായവ കടന്ന് ഇൻഫക്ഷൻ ഉണ്ടാവുകയും തൽഫലമായി അവ ചീഞ്ഞ് പോവുകയും ചെയ്യുന്നു. അങ്ങനെയുള്ള മട്ടകൾ PM ചെയ്യുമ്പോൾ മുട്ടക്കകത്ത് കറുത്ത ഒരു ദ്രാവകം കാണാം. അവക്ക് ഭയങ്കര ദുർഗന്ധം ആയിരിക്കും. അവ വലിയ ശബ്ദത്തോട് കൂടി പൊട്ടും .കാൻറലിംഗ് (' പ്രകാശകിരണങ്ങൾ കടത്തിവിട്ട് ചെക്ക് ചെയ്യുന്ന രീതി) ചെയ്യുമ്പോൾ തന്നെ അങ്ങനെയുള്ള മുട്ടകൾ എടുത്ത് മാറ്റേണ്ടതാണ് അവ തിരിച്ചറിയുന്ന രീതി, (മുട്ട പ്രകാശത്തെ കടത്തിവിടില്ല, മുട്ടക്ക് ഭാരം കുറവ്, തണുപ്പ് അവസ്ഥ, മുട്ടയുടെ പുറത്ത് മെഴുക് ഉരുകി ഒഴുകിയ പോലെ അടയാളം, ഉണങ്ങി പിടിച്ച ചെറിയഉണ്ണികൾ. ഇവയാണ് തിരിച്ചറിയാനുള്ള കാരണങ്ങൾ 

Avoid eggs with cracked or thin shells. These eggs have difficulty retaining moisture needed for proper chick development. Penetration of disease organisms increase in cracked eggs.

4) മറ്റൊന്ന് വളർച്ചയുടെ ഏതെങ്കിലും ഘട്ടത്തിൽ മുട്ടക്കകത്ത് കുഞ്ഞ് ചത്ത് പോകുന്ന അവസ്ഥ.

അത് സംഭവിക്കുന്നത് ചൂട് കൂടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ബൾബിനോട് ചേർന്നിരിക്കുന്ന മുട്ടകൾക്കും ഇത് സംഭവിക്കാം. ആവ ശ്യമുള്ള ടെമ്പറേച്ചർ 1 മുതൽ 18 ദിവസം വരെ 38 ഡിഗ്രീ സെന്റീ ഗ്രേഡ് (99.5 ഡിഗ്രി ഫാരൻ ഹീറ്റും) ഉം 19മുതൽ 21 വരെ യുള്ള ദിവസങ്ങളിൽ 37 .5 ഡിഗ്രി സെന്റീ ഗ്രേഡും ( 98.5 ഡിഗ്രി ഫാരൻ ഹീറ്റും ആണ് ആവശ്യം

5) മറ്റൊന്ന് ഈർപ്പത്തിൻറെ അഭാവം.

ഈർപ്പം കുറഞ്ഞാൽ മുട്ടക്കകത്തു നിന്ന് കുഞ്ഞിന് പുറത്ത് വരാൻ കഴിയാത്ത അവസ്ഥയാണ് അതേ പോലെ തന്നെ ഹുമിഡിറ്റി കൂടിയാലും ഉണ്ട് പ്രശ്നം .കൂടിയാൻ മുട്ട വിരിയും പക്ഷേകുഞ്ഞ് ഡ്രൈ ആകത്തില്ല നനഞ്ഞ് ഒട്ടി ഇരിക്കും. പൊക്കിൾകൊടി കൊഴിഞ്ഞ് പോകില്ല കറുത്ത ബട്ടൻ പോലെ പറ്റി പിടിച്ച് ഇരിക്കും. കുഞ്ഞിന്റെ ശരീരം ബലൂൺ പോലെ വായൂ കയറി ഇരിക്കും. ഇതൊക്കെയാണ് ഈർപ്പം കൂടിയാലുള്ള പല കാരണങ്ങളിൽ ചിലത് .ആവശ്യമുള്ള ഈർപ്പത്തിൻറെ അളവ്വ് 1മുതൽ 18 ദിവസം വരെ ഈർപ്പം 65% മുതൽ 75% വരെ അല്ലെങ്കിൽ (86 മുതൽ 88 വരെ ഡിഗ്രി ഫാരൻ ഹീറ്റ് വരെ.19 മുതൽ 21 വരെ ദിവസങ്ങളിൽ 80 % മുതൽ 90% വരെ (88 മുതൽ 90 ഡിഗ്രി ഫാരൻ ഹീറ്റ് വരെ) ഇത്രയും കാര്യങ്ങളാണ് നമ്മൾ ഇൻക്യുബേറ്ററിൽ മുട്ട വിരിക്കാൻ വയ്ക്കുമ്പോൾ ശ്രദധിക്കേണ്ട കാര്യങ്ങളും മുട്ട വിരിയാതെ വരുന്നതിന്റെയും പ്രധാന കാരണങ്ങൾ

Store eggs in a cool-humid storage area. Ideal storage conditions include a 55 degree F. temperature and 75% relative humidity. Store the eggs with the small end pointed downward.

മുട്ട ശരിയായ രീതിയിൽ ഉപയോഗിച്ച് 

BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ

മുട്ട ഉത്പ്പാദനം കൂട്ടാൻ കോഴിക്ക്

English Summary: EGG HATCHING IN INCUBATOR kjaroct0120

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds