വർഗ്ഗത്തിൽപ്പെട്ട എമുവിന് നീണ്ട കഴുത്ത്, തൂവലില്ലാത്ത താരതമ്യേന ചെറിയ തല, ശരീരമാക്ഷാനം തവിട്ടു നിറത്തിലുള്ള തൂവലുകൾ, നീളം കൂടിയതും കട്ടിയുള്ള കൽക്കമുള്ളതുമായ കാലുകൾ എന്നിവയുണ്ട്. പ്രായപൂർത്തിയായ എമുവിന് ആറടി പൊക്കവും 45-60 കി.ഗ്രാം തൂക്കവും കാണും. പതിനാറ് വർഷത്തിലധികം മുട്ടയിടാനുള്ള കഴിവുണ്ട്. പച്ചിലകളും കീടങ്ങളും വിവിധ പച്ചക്കറികളും പഴങ്ങളും എമു ആഹാരമാക്കും.
അടയിരിക്കലും മുട്ട വിരിയിക്കലും മുട്ടയുടെ ഭാരം 475 മുതൽ 650 ഗ്രാംവരെ. മുട്ടയ്ക്ക് ഇളംപച്ചയോ കടുംപച്ചയോ നിറമായിരിക്കും. മുട്ടയ്ക്ക്, പരുപരുത്ത പ്രതലവും ഇവയുടെ പ്രത്യേകതയാണ്. മുട്ട ശേഖരിച്ച് മൂന്നോ നാലോ ദിവസത്തിനുള്ളിൽ വിരിയാൻ വയ്ക്കണം. 60 ഡിഗ്രി ഫാരൻഹീറ്റിൽ 10 ദിവസം വരെ സൂക്ഷിക്കാം. പിന്നീട് വിരിയൽ നിരക്ക് കുറയും.
മുട്ട വിരിയിക്കുന്നതിന് ഇൻകുബേറ്റർ ഉപയോഗിക്കാം. വിരിയുന്നതിന് 52-54 ദിവസം വേണം. ആദ്യ ദിവസം തന്നെ ആൺ, പെൺതരം തിരിക്കാം. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ ആദ്യത്തെ 48-72 മണിക്കൂർ ഇൻകുബേറ്ററിൽത്തന്നെ ഇരിക്കുന്നതാണ് നല്ലത്. കാലുകൾ വളഞ്ഞ് പോകുന്ന അവസ്ഥ കുഞ്ഞുങ്ങളിൽ സാധാരണ കാണാറുണ്ട്. ആദ്യത്തെ 72 മണിക്കൂറിനുള്ളിൽ ഇത് തിരുമ്മി ശരിയാക്കണം. ഈ സമയത്ത് കുഞ്ഞുങ്ങൾക്ക് ഒന്നും നൽകേണ്ടതില്ല. അതിനുശേഷം കുഞ്ഞുങ്ങളെ മാറ്റി പാർപ്പിക്കണം. വിരിഞ്ഞിറങ്ങുമ്പോൾത്തന്നെ കുഞ്ഞുങ്ങൾ സ്വയംപര്യാപ്തരാണ്. അടയിരിക്കുന്ന ആൺപക്ഷിയോടൊപ്പം കുഞ്ഞുങ്ങൾ നടന്നാൽ ആൺപക്ഷികൾക്ക് ഇണചേരുന്നതിൽ താത്പര്യം കുറയും.
കുഞ്ഞുങ്ങളുടെ പരിപാലനം
കുഞ്ഞുവിരിയുന്നതിനു മുമ്പ് ഷെഡ്ഡ് വൃത്തിയായി അണുനാശിനി ഉപയോഗിച്ച് കഴുകുക. നിലത്ത് ഉണങ്ങിയ ലിറ്റർ (ഉമി/ഈർച്ചപ്പൊടി) 6-8 ഇഞ്ച് കനത്തിൽ
ഇടുക. രണ്ടാഴ്ച ബ്രൂഡിങ് ചെയ്യണം. ആദ്യത്തെ 10 ദിവസം തറയിൽ ചണച്ചാക്ക് വിരിക്കണം. ഇത് ദിവസേന മാറ്റി ഇടണം. ഒരു മാസം വരെ രാത്രി വെളിച്ചം നൽകണം.
100 മുതൽ 160 വരെ ചതുരശ്ര അടി ചുറ്റളവുള്ള ഒരു ബ്രൂഡർ ഉപയോഗിച്ച് 25 മുതൽ 40 വരെ കുഞ്ഞുങ്ങളെ ആദ്യത്തെ 3 ആഴ്ചയിൽ വളർത്താം (ഒരു കുഞ്ഞിന് 4 ച. അടി സ്ഥലം).
ചൂടു ലഭിക്കുന്നതിന് 24 മണിക്കൂറും ബൾബ് ഇടണം. 100 ചതുരശ്രചുറ്റളവിൽ ഒരു 40 വാൾട്ട് ബൾബു വീതമാണ് വേണ്ടത്. ഓരോ ബ്രൂഡറിലും 1 ലിറ്റർ വീതം കൊള്ളുന്ന വെള്ളപ്പാത്രവും തീറ്റപ്പാത്രവും വയ്ക്കുക.
ബ്രൂഡറിനു ചുറ്റും 21/2 അടി പൊക്കമുള്ള ചിക്ക് ഗാർഡ് വയ്ക്കണം. ക്യാരറ്റ് ചെറിയ കഷണങ്ങളാക്കി കുഞ്ഞുങ്ങൾക്ക് നൽകാം.
3 ആഴ്ച മുതൽ 6 ആഴ്ചവരെ ബ്രൂഡിങ്ങിന്റെ സ്ഥലപരിധി കൂട്ടണം. ധാതുലവണ മിശ്രിതവും വിറ്റാമിനും ചേർത്ത കോഴിത്തീറ്റ കുഞ്ഞുങ്ങൾക്കു നൽകാം.
ആദ്യത്തെ 14 ആഴ്ച അല്ലെങ്കിൽ 10 കി.ഗ്രാം ഭാരം വരുന്നതുവരെ സ്റ്റാർട്ടർ തീറ്റ കൊടുക്കാവുന്നതാണ്.
40 x 13 അടി സ്ഥലം 40 കുഞ്ഞുങ്ങൾക്ക് എന്ന തോതിൽ നൽകണം. കൂടാതെ കുഞ്ഞുങ്ങൾക്ക് ഓടി നടക്കുന്നതിന് 30 ചതുരശ്ര അടി സ്ഥലം വേറെയും നൽകണം.
തറ എപ്പോഴും ഈർപ്പരഹിതമായിരിക്കണം. വെള്ളപ്പാത്രം ദിവസവും വൃത്തിയാക്കണം.
ദിവസവും കുഞ്ഞുങ്ങളുടെ ആഹാരരീതി, വെള്ളം കുടിക്കുന്ന രീതി, തറയിൽ വിരിച്ച ലിറ്ററിന്റെ അവസ്ഥ, കുഞ്ഞുങ്ങളുടെ പൊതുവേയുള്ള സ്വഭാവരീതി എന്നിവ നിരീക്ഷിക്കണം.
കുഞ്ഞുങ്ങളെ അനാവശ്യമായി കയ്യിൽ എടുക്കരുത് പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ കൂട്ടിനുള്ളിൽ ചെറിയ കല്ലുകൾ, ആണി, മൂർച്ചയുള്ള വസ്തുക്കൾ, എല്ലിൻ കഷണങ്ങൾ തുടങ്ങിയവ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. എപ്പോഴും ഒരേ പ്രായത്തിലുള്ളവയെ ഒരേ കൂട്ടിൽ വേണം ഇടാൻ. സന്ദർശകരെ കഴിവതും ഒഴിവാക്കുക
Share your comments