കേരളത്തിലെ ആട് കർഷകരെ വിവേചന പൂർണമായ വിര മരുന്നുകളുടെ ഉപയോഗത്തിന് പ്രാപ്തരാക്കുന്നതിന് വേണ്ടി കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല, വെറ്റിനറി കോളേജ് മണ്ണുത്തി, പരാദ ശാസ്ത്ര വിഭാഗത്തിൽ വിഭാവനം ചെയ്തതാണ് ഹെം ചെക്ക് എന്ന വിളർച്ച സൂചികാ കാർഡ്. വിരബാധയുടെയും വളർച്ചയുടെയും തീവ്രതയും കണ്ണിലെ പാളികളിൽ കാണപ്പെടുന്ന നിറവും കൂട്ടിയിണക്കിയാണ് ഈ കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമായും ആടുകളിലെ ഹിമോങ്കോസിസ് എന്ന് വിരബാധ ചികിത്സ സൂചിക ആയിട്ടാണ് ഈ കാർഡ് വിഭാവന ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ : ചെറിയൊരു സംരംഭമായി തുടങ്ങാം ആട് വളർത്തൽ
കാർഡിന്റെ പ്രത്യേകത
മൃഗ സംരക്ഷണ രംഗത്ത് ആഗോളതലത്തിൽ ഏറ്റവും സാമ്പത്തികനഷ്ടം ഉണ്ടാകുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ആടുകളിലെ വിരബാധ. വിര ചികിത്സയിലെ ഏറ്റവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ വിര മരുന്നുകളുടെ ഉപയോഗം പലപ്പോഴും ആടുകളുടെ ആരോഗ്യത്തിന് ഗുണം അല്ല.
The Hem Check Anemia Card is a concept conceived by the Department of Parasitology, Department of Veterinary College, Mannuthi, University of Veterinary and Animal Sciences, Kerala, to enable goat farmers in Kerala to use discriminatory deworming drugs.
ബന്ധപ്പെട്ട വാർത്തകൾ : ആട് വളർത്തൽ സംരംഭമായി തുടുങ്ങുന്നവർ അറിയേണ്ട കാര്യങ്ങൾ
അതുകൊണ്ടുതന്നെ ഹെം ചെക്ക് സൂചിക കാർഡ് ഈ രോഗത്തിന് ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ നൽകുന്നു. അഞ്ചു നിറത്തിലുള്ള കണ്ണിലെ പാളികളുടെ നിറങ്ങളും ചികിത്സാ നിർദ്ദേശങ്ങൾ ഇതിൽ നൽകിയിട്ടുണ്ട്. പ്രായപൂർത്തിയായ ആടുകളിലെ ശ്ലെഷ്മസ്തരത്തിലെ നിറവും കാർഡിലെ നിറങ്ങളുമായി താരതമ്യം ചെയ്ത് അതിനോടൊപ്പം നൽകിയ ചികിത്സാരീതി ആടുകൾക്ക് ഉറപ്പുവരുത്തുക. കാർഡിൽ കാണപ്പെടുന്ന നിറങ്ങൾ ചുവപ്പ്, ചുവപ്പ് പിങ്ക്, പിങ്ക് വെള്ള, വെള്ള തുടങ്ങി അഞ്ച് നിറങ്ങളാണ്. ഇതിൽ ആദ്യത്തെ രണ്ട് നിറങ്ങൾ ആരോഗ്യമുള്ള വളർച്ച ഇല്ലാത്തവരെ പ്രതിനിധാനം ചെയ്യുന്നു. ഇവയ്ക്ക് പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യമില്ല എന്നതാണ് ഈ നിറം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇനി പിങ്ക് നിറത്തോട് ആണ് സാദൃശ്യം എങ്കിൽ രണ്ടാഴ്ചയ്ക്കുശേഷം ഒരുതവണ പരിശോധിച്ചശേഷം ചികിത്സ തുടങ്ങാം എന്ന സൂചന നൽകുന്നു.
പിങ്ക് വെള്ള, വെള്ള തുടങ്ങിയ നിറങ്ങളാണ് കാണുന്നതെങ്കിൽ ചികിത്സ ഏറ്റവും അനിവാര്യമാണ്. മണ്ണുത്തി വെറ്റിനറി കോളേജിൽ പ്രവർത്തിക്കുന്ന പരാദ ശാസ്ത്ര വിഭാഗത്തിൽ വിഭാവന ചെയ്ത ഈ വിളർച്ച സൂചിക കാർഡിനെ കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധപ്പെടേണ്ട നമ്പർ-9447668582.
ബന്ധപ്പെട്ട വാർത്തകൾ : ആട് വളർത്താൻ ഉദ്ദേശിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ
Share your comments