കോഴിക്കോട്: ട്രോളിങ് നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുളളവരിൽ നിന്നും കൊട്ടേഷൻ ക്ഷണിച്ചു.
ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രിവരെയാണ് ഫൈബര്‍ തോണി വാടകയ്ക്ക് നൽകേണ്ടത്.
ഈ കാലയളവിൽ വള്ളങ്ങൾ വാടകയ്ക്ക് നൽകാൻ താല്‍പര്യമുളള വളള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ മെയ് 21 ന് ഉച്ച 3.30-നകം ബേപ്പൂര്‍ ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ലഭിച്ചിരിക്കണം.
കവറിനു പുറത്ത് '2021 ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിനുളള ക്വട്ടേഷന്‍ ' എന്ന രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2414074.For more details call: 0495-2414074
Share your comments