പടുതാക്കുളത്തിൽ മഴവെള്ളം നിറഞ്ഞു. അതിന്റെ പി എച് അളവിൽ ശ്രദ്ധിക്കണോ എന്ന് പലർക്കും തോന്നിയേക്കാം. എങ്കിൽ ശ്രദ്ധിക്കണം എന്ന് തന്നെയാണ് പറയാനുള്ളത്. മഴ പെയ്യുമ്പോൾ സ്വാഭാവികമായും നമ്മുടെ കുളങ്ങളിലും കിണറിലുമൊക്കെ വെള്ളം നിറയും ആ വെള്ളത്തിന്റെ കളർ പോലും മാറാറുണ്ട്. അത് മഴ വെള്ളത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടല്ല. മഴ വെള്ളത്തിനു നേരിയ ആസിഡ് സ്വഭാവമാണ് ഉള്ളത്. ഇത് അന്തരീക്ഷ മലിനീകരണം അനുസരിച്ചും മറ്റും വ്യത്യാസപ്പെട്ടിരിക്കും.(ഏകദേശം 2 മുതൽ 5.5 വരെ)..അപ്പോൾ നമ്മുടെ ടാർപോളിൻ കുളത്തിലെ / ടാങ്ക് വെള്ളത്തിൻറെ PH ലെവളിലും മാറ്റം വരാൻ സാധ്യതയുണ്ട്... മഴ വെള്ളത്തിൻറെ പി എച്ച് ലെവൽ 5.5 വരെയാണ്. ഇത് വെള്ളത്തിൽ ഇട്ടിരിക്കുന്ന മീനിന്റെ വളർച്ചയെയും ബാധിക്കും. മഴക്കാലത്ത് വളർത്തുന്ന മീനുകളുടെ കാര്യത്തിലും ഒന്ന് ശ്രദ്ധിച്ചോളൂ.
കാര്യമായ രീതിയിൽ മഴ പെയ്യുമ്പോൾ മഴവെള്ളം കുളത്തിൽ/ടാങ്കിൽ പതിക്കുകയും നാം സജ്ജീകരിച്ചിട്ടുള്ള ഓവർ ഫ്ലോ സംവിധാനത്തിലൂടെ കുളത്തിലുള്ള വെള്ളം പുറത്തേക്ക് പോവുകയും ചെയ്യുന്നു. കുളത്തിലെ മഴവെള്ളത്തിന്റെ അളവ് അതോടൊപ്പം വർധിക്കുകയും ചെയ്യുന്നു.ഇത് വെള്ളത്തിൻറെ PH ലെവലിൽ വലിയ മാറ്റം ഉണ്ടാക്കാൻ കാരണമാകുന്നു. ശരാശരി മത്സ്യങ്ങൾക്ക് വേണ്ട ph 6 മുതൽ 8 വരെയാണ്. അതൊരു 7 ആയെങ്കിലും നിലനിർത്താൻ ശ്രമിക്കുക .hen it rains heavily, the rainwater falls into the pond / tank and drains out of the pond through the overflow system we have set up. The amount of rainwater in the pond also increases. This causes a large change in the pH level of the water. The average fish needs a pH of 6 to 8. Try to keep it at least 7
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:അലങ്കാര മത്സ്യങ്ങള്‍ക്ക് ആല്‍ത്തറ മൂല
# fish#farmer#Agriculture#FTB
Share your comments