മീൻ വെയിസ്റ്റിൽ നിന്ന് ചിലവ് കുറഞ്ഞ ഉത്തമ കോഴിത്തീറ്റ.
ഫിഷ് സൈലേജ് നൽകിയാലുള്ള ഗുണങ്ങൾ
1 മാംസ്യത്തിൻറെ ഉത്തമ കലവറ
2 കോഴികൾ പരസ്പരം തൂവൽ കൊത്തി തിന്നുന്ന പ്രവണത നിയന്ത്രണ വിധേയമാവുന്നു
3 തീറ്റ ചിലവിൽ 10 ശതമാനം കുറവ് വരുന്നു
4 ഉറച്ച തോടോടുകൂടിയ വലിയ മുട്ട ലഭിക്കുന്നു.
നിർമിക്കുന്ന വിധം:
6 പ്ലാസ്റ്റിക്ക് ബക്കറ്റുകൾ എടുക്കുക, തിരിച്ചറിയാനായി 1 മുതൽ 6 വരെ നമ്പർ ഇടുക, തണൽ ലഭിക്കുന്ന സ്ഥലത്തു വേണം ബക്കറ്റുകൾ വെക്കാൻ.
ഒന്നാമത്തെ ബക്കറ്റിലേക്കു മീൻ മുറിച്ചു ബാക്കി വരുന്ന അഴുകാത്ത അവശിടങ്ങൾ ഇടുക, അതിലേക്കു ഒരു കിലോ മീൻ വെയ്‌സ്‌റ്റിന് 35 മില്ലി എന്ന തോതിൽ ഫോർമിക് ആസിഡ് ചേർക്കുക, നന്നായി ഇളക്കി അടച്ചു വെക്കുക. രണ്ടാം ദിവസത്തെ വെയിസ്റ്റ് രണ്ടാമത്തെ ബക്കറ്റിൽ ഇടുക, അങ്ങിനെ 6 വരെ തുടരുക, എല്ലാദിവസവും ഒരു പ്രാവശ്യമെങ്കിലും മൽസ്യ അവശിഷ്ടങ്ങൾ ഇളക്കികൊടുക്കണം. ഏഴാമത്തെ ദിവസം ഒന്നാം നമ്പർ ബക്കറ്റിലെ അവശിഷ്ടങ്ങൾ ദ്രവിച്ചു കുഴമ്പു രൂപത്തിൽ ആയിട്ടുണ്ടാവും. ഇതിലേക്ക് മൽസ്യ അവശിഷ്ടത്തിന്റെ പകുതി അളവ് അരിത്തവിടോ ഗോതമ്പുതവിടോ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇടിയപ്പം ഉണ്ടാക്കുന്ന ഹാർഡ് പ്രസ് ഉപയോഗിച്ച് തിരി തീറ്റ നിർമിക്കാം. വെയിലിൽ 3 ദിവസം ഉണക്കിയെടുത്താൽ ഒട്ടും ദുർഗന്ധം ഇല്ലാത്ത പോഷക സമ്പുഷ്ടമായ കോഴിത്തീറ്റ റെഡി.
മീൻ സൈലേജ്, അസോള ,തുടങ്ങിയ ചിലവ് കുറഞ്ഞ ബദൽ മാർഗങ്ങളിലൂടെ തീറ്റ ചിലവ് കർഷകർക്ക് നിയന്ത്രണ വിദേയമാക്കാം.
Share your comments