പശുവിന്റെ പൊക്കിൾ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോൾ പ്രസവത്തിന് സമയമായെന്ന് കണക്കാക്കാം.
പശു പ്രസവിക്കുമ്പോൾ കിടാവിന്റെ തല മാത്രം പുറത്തേക്കു വന്നാൽ, ശ്രദ്ധാപൂർവ്വം തല അകത്തേയ്ക്ക് തള്ളി വിടുക. പിന്നീടു പുറത്തേക്കു വരുന്നത് ശരിയായ രീതിയിൽ കയ്യും തലയും ഒന്നിച്ചായിരിക്കും. പശുക്കൾ ഇരട്ട പെറുമ്പോൾ, കുട്ടികളിൽ ഒരാണും ഒരു പെണ്ണും ആണെങ്കിൽ, പെൺകിടാങ്ങളിൽ തൊണ്ണൂറു ശതമാനത്തിനും പ്രത്യുൽപാദന ക്ഷമത ഉണ്ടാവുകയില്ല.
പശു പ്രസവിച്ചു കഴിഞ്ഞാൽ, കിടാവിന് നൽകുന്ന ആദ്യ ഭക്ഷണം കൊളസ്ട്രം എന്നറിയപ്പെടുന്ന ആദ്യ മുലപ്പാലായിരിക്കണം. അത് കിടാവിന്റെ രോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു. കൂടാതെ പൊതുവേയുള്ള ശാരീരികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പശു പ്രസവിച്ചു കഴിഞ്ഞ് കിടാവിന് വെളുത്തുള്ളിയും, ഉപ്പും, പുളിയും സമം ചേർത്തരച്ച് ചെറിയ ഉരുളകളാക്കി കൊടുത്താൽ വയറ്റിലുണ്ടാകുന്ന അസുഖങ്ങൾ ഒഴിവാകും.
കന്നുകുട്ടികൾക്ക് ശരീര ഭാരത്തിന്റെ പത്തു ശതമാനം പാൽ ദിവസവും നൽകണം.
തൊണ്ടി തേരകത്തിന്റെ ഇല പ്രസവാനന്തരം നൽകുക. മറുപിള്ള (പ്ലാസന്റാ) പോകുന്നത് അനായാസകരമാക്കാം.
പ്രസവശേഷം മറുപിള്ള പെട്ടെന്നു പോകുന്നതിന് പശുക്കൾക്ക് മാവില കൊടുക്കുക. പശുവിന് പ്രസവശേഷം മുളയുടെ പച്ചക്കൂമ്പ് കൊടുക്കുക.
മറുപിള്ള വേഗം പുറത്തു വരുന്നതിന് ഇടയാകും. കന്നുകാലികൾക്ക് പ്രസവശേഷം, മറുപിള്ള വേഗം പുറത്തുപോകാൻ നെല്ലു പുഴുങ്ങിയതോ, കുന്നിയിലയോ കൊടുക്കുക. മറുപിള്ള വേഗം പോകുന്നതിന് പച്ചകൈതച്ചക്ക കൊടുക്കുന്നത് നല്ലതാണ്.
Share your comments