കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ചാക്ക് ഒന്നിന് 400 രൂപ സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ ക്ഷീര വികസന വകുപ്പ് നൽകും. ഓഗസ്റ്റ് 17ന് ക്ഷീരവികസനവകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഓൺലൈൻ വഴി പദ്ധതി ഉദ്ഘാടനം ചെയ്യും. ക്ഷീര സംഘങ്ങളിൽ ഏപ്രിൽ മാസം അളന്ന പാലിന്റെ അടിസ്ഥാനത്തിലാണ് കാലിത്തീറ്റ നൽകുന്നത്.സംഘത്തിൽ പ്രതിദിനം 10 ലിറ്റർ പാൽ നൽകുന്ന കർഷകന് 50 കിലോയുടെ ഒരു ചാക്ക് സബ്‌സിഡി നിരക്കിൽ ലഭിക്കും. 11 മുതൽ 20 ലിറ്റർ പാൽ അളക്കുന്ന കർഷകന് മൂന്ന് ചാക്കുകളും 20 ലിറ്ററിന് മുകളിൽ പാൽ അളക്കുന്ന കർഷകന് അഞ്ച് ചാക്ക് കാലിത്തീറ്റയും ലഭിക്കും. കേരള ഫീഡ്‌സ്, മിൽമ എന്നീ സ്ഥാപനങ്ങൾ ഉൽപാദിക്കുന്ന കാലിത്തീറ്റയാണ് വിതരണം ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ആഗസ്റ്റ് 17 മുതൽ കേരള ഫീഡ്‌സ് , മിൽമ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്‌സിഡി നിരക്കിൽ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.Last week, the government had decided to provide a subsidy of Rs 400 per bag of Kerala Feeds and Milma fodder from August 17 to dairy farmers.
ഏപ്രിൽ മാസം അളന്ന പാലിന്റെ അടിസ്ഥാനത്തിൽ പരമാവധി 5 ചാക്ക് കാലിത്തീറ്റ ഒരു കർഷകന് എന്ന നിലയിൽ 2.95 ലക്ഷം ചാക്ക് കാലിത്തീറ്റ വിതരണം ചെയ്യാനായിരുന്നു തീരുമാനം. ആ പദ്ധതിയുടെ ഉദ്ഘാടനമാണ് വരുന്ന തിങ്കളാഴ്ച ക്ഷീരവികസന വകുപ്പ് മന്ത്രി നിർവഹിക്കുന്നത്.. 10 ലിറ്ററിന് താഴെ പാൽ നൽകുന്നവർക്ക് ഒരു ചാക്ക് , 10 മുതൽ 20 ലിറ്റർ വരെ പാൽ നൽകുന്നവർക്ക് 3 ചാക്കും, 20 ലിറ്ററിന് മുകളിൽ പാൽ നൽകുന്നവർക്ക് 5 ചാക്കും എന്നിങ്ങനെയാണ് കാലിത്തീറ്റ നൽകുന്നത്. ക്ഷീര സംഘങ്ങളിൽ അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കന്നുകാലി കർഷകർക്ക് 25 % സബ്സിഡിയും,7 ലക്ഷം രൂപ വരെയും സർക്കാർ വായ്പ നൽകുന്നു
#Dairy#farmer#Milk#Cow
Share your comments