1.പശു എരുമ വളർത്തൽ : കറവ പശുക്കളെ എരുമ വാങ്ങുന്നതിനായി പൊതുവിഭാഗത്തിലെ കർഷകർക്ക് 50 ശതമാനവും പരമാവധി 27500 രൂപ ) പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും പരമാവധി 35000 രൂപ പശുക്കളെ ആരിൽ നിന്ന് വാങ്ങിയോ അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു (ലോൺ ലിങ്ക്ഡ് ആണെങ്കിൽ ബാങ്കിലേക്ക്) നൽകുന്നു .
2. കാലിത്തൊഴുത്തു നവീകരണം ( ചാണകക്കുഴിയും മുത്ര ടാങ്കും ഉൾപ്പെടെ ): പൊതുവിഭാഗത്തിലെ കർഷകർക്ക് 50 ശതമാനവും (പരമാവധി 25000 രൂപ പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും പരമാവധി 30000 രൂപ )
3. മിനി ഡയറി യുണിറ്റ് ആധുനിക വത്കരണം: 5 പശുക്കളെ വളർത്തുന്ന കർഷകർക്ക് കറവ യന്ത്രം, റബ്ബർ മാറ്റ് ,ഓട്ടോമാറ്റിക് ഡിങ്കിങ് ബൗൾ, സ്ലറി പമ്പ്, ചാണക കുഴി, ബയോഗ്യാസ് പ്ലാൻറ് തുടങ്ങിയ പദ്ധതികൾക്ക് 50 ശതമാനം , പരമാവധി 25000 രൂപ സബ്സിഡി ആയി കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നു.
4. ഗർഭിണി കിടാരി വളർത്തൽ പൊതുവിഭാഗത്തിലെ കർഷകർക്ക് - 50 ശതമാനവും പരമാവധി 14000 രൂപ ) പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും (പരമാവധി 18000 രൂപ ).
5. കന്നുകുട്ടി കാളക്കുട്ടി പോത്തുകുട്ടി വാങ്ങൽ
- പൊതുവിഭാഗത്തിലെ കർഷകർക്ക് 50 ശതമാനവും പരമാവധി 8000 രൂപ ) പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും (പരമാവധി 10000 രൂപ ).
6. കറവയന്ത്രം വാങ്ങൽ: 5 ഉരുക്കളെ വളർത്തുന്നതും 3 കറവ - പശുക്കൾ ഉള്ളതുമായ കർഷകർക്ക് പൊതു വിഭാഗത്തിന് 50 ശതമാനവും പരമാവധി 25000 രൂപ ), പട്ടികജാതി വിഭാഗത്തിന് 75 ശതമാനവും പരമാവധി 30000 രൂപ കറവയന്ത്രം വാങ്ങിക്കഴിയുമ്പോൾ കർഷകന്റെ അക്കൗണ്ടിലേക്കു നൽകുന്നു.
7. ധാതു ലവണങ്ങൾ വിരമരുന്നു വാങ്ങൽ പശുക്കളെ 3 വളർത്തുന്ന എല്ലാ കർഷകർക്കും ഉരു ഒന്നിന് പ്രതിവർഷം 1000 രൂപ എന്ന തോതിൽ 100 ശതമാനം സബ്സിഡി സർക്കാർ ) സ്ഥാപനത്തിൽ നിന്നും നിർവഹണ ഉദാഗസ്ഥൻ വാങ്ങി . കർഷകർക്ക് സൗജന്യമായി നൽകുന്നു.
8. തീറ്റ പുൽക്കൃഷിക്കുള്ള വിത്ത് നടീൽ വസ്തു: 20 സെന്റിന്റെ യൂണിറ്റുകളായി 100 സെന്റുവരെ സ്ഥലത്തു സ്വന്തമായതോ : പാട്ടഭൂമിയിലോ ) ചെറുകിട നാമമാത്ര കർഷകർക്ക് (5 ഏക്കർ 3 വരെ ഭൂമിയുള്ള കർഷകർ ) തീറ്റ പുൽക്കൃഷിക്കുള്ള വിത്ത് ഈ നടിൽ വസ്തു വാങ്ങുന്നതിനു 100 ശതമാനം സബ്സിഡി ( ഒരു 3 ഏക്കറിൽ പരമാവധി 8000 രൂപ ) കർഷകന്റെ ബാങ്ക് ) അക്കൗണ്ടിലേക്കു നൽകുന്നു.
Share your comments