ലോക്ഡൗണിൽ വീട്ടിൽ തന്നെയായപ്പോൾ സാമൂഹികമാധ്യമങ്ങളിലും മറ്റും നീളൻ വിശറി പോലെ വാലുള്ള കുഞ്ഞു സുന്ദരന്മാരെക്കണ്ട് പലരും അതിശയപ്പെട്ടു. ഇത് നമ്മുടെ ഗപ്പി തന്നെയോയെന്ന് സംശയം. ഗപ്പിതന്നെ. ജോഡിക്ക് 10 രൂപമുതൽ 10,000 വരെ വില വരുന്നവ.
പിന്നെ എങ്ങനെ വളർത്താമെന്നായി അന്വേഷണം. പൊട്ടിയ വാട്ടർ ടാങ്കോ കേടു വന്ന ഫ്രിഡ്ജോ എന്തു തന്നെയായാലും മതി. ആക്രിക്കടകളിലും ഇലക്ട്രോണിക്സ് കടകളിലും ചോദിച്ചാലറിയാം കേടുവന്ന ഫ്രിഡ്ജിന്റെ ഡിമാൻഡ്. കാരണക്കാരൻ ഗപ്പിതന്നെ. ഇതിന്റെ വാതിൽ ഇളക്കി മാറ്റിയിട്ടാൽ ഒന്നാന്തരം ഗപ്പി ടാങ്കായി
UPPY , BETTA , ANGEL തുടങ്ങിയവയുടെ കുഞ്ഞുങ്ങൾക്ക് മികച്ച വളർച്ച ലഭിക്കുന്നതിനായി O.S.I DECAP ARTEMIA
കുഞ്ഞുങ്ങൾക്ക് 20 ദിവസത്തിനു ശേഷം നൽകാവുന്ന ഒന്നാംതരം ഫീഡ്
ARTEMIA വിരിയിച്ചു നൽകുന്നതിനേക്കാൾ പോഷക ഗുണം ലഭിക്കുന്നു
കൂടുതൽ കാലം എളുപ്പത്തിൽ സൂക്ഷിക്കാം
DIRECT FEED ആയതിനാൽ വെള്ളവും , സമയവും ലാഭിക്കാം
ARTEMIA SEPERATING NETന്റെ ആവശ്യമില്ല
Phone - 9544578414
28 ദിവസമാണ് ഗപ്പികളുടെ ഗർഭകാലം. പെൺ മത്സ്യങ്ങൾ 20–100 വരെ കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. 3 പെൺഗപ്പികൾക്ക് ഒരു ആൺമത്സ്യം എന്ന തോതിലാണു വളർത്തേണ്ടത്. ഒരേ കുടുംബത്തിൽപ്പെട്ട ആൺ, പെൺ മത്സ്യങ്ങളെ ഒന്നിച്ചു വളർത്തരുത്. ഇങ്ങനെ വളർത്തുമ്പോൾ ഗപ്പികൾ ഇണചേർന്നു അടുത്ത തലമുറയ്ക്ക് അവയുടെ ഗുണവും നിറവും നഷ്ടപ്പെട്ടും. ഇതു ഗപ്പിയുടെ പ്രകൃതമാണ്. അതുകൊണ്ട് ഗപ്പിയെ വളർത്തുമ്പോൾ ഒറ്റപ്രസവത്തിലുണ്ടായ ആൺ, പെൺ ഗപ്പികളെ വേവ്വേറെ വളർത്തണം. അതിലെ പെൺ ഗപ്പികളുമായി ഇണചേരാൻ മറ്റൊരു കുടുംബത്തിലെ ആൺ ഗപ്പിയെ കൊണ്ടുവരണം.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇണചേരാത്ത ഗപ്പികളെ വേണം വളർത്താൻ. രണ്ടര മാസം പ്രായമുള്ള ഇണ ചേരാത്ത ആൺ–പെൺ ഗപ്പികളെ വാങ്ങണം. വിശ്വാസമുള്ള ബ്രീഡറുടെ കൈയിൽനിന്നു വേണം മീനിനെ വാങ്ങാൻ. കൈവശമുള്ള ഗപ്പികളുടെ നിറം വിൽക്കുന്ന മീനിനു ലഭിക്കാതിരിക്കാൻ ചില ബ്രീഡർമാർ കള്ളത്തരം ചെയ്യും. വിലകൂടിയ ഗപ്പികളെയാണ് ഇങ്ങനെ ചെയ്യുന്നത്. ബ്രീഡറുടെ കൈയിലെ യഥാർഥ ഗുണമുള്ള ഗപ്പിയെ മറ്റൊരാളുടെ കൈവശം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇണ ചേർന്ന ഗപ്പികളെയാണ് ഇത്തരക്കാർ വിൽക്കുക.
മറ്റു വിഭാഗത്തിൽപെട്ട ആൺമത്സ്യത്തെക്കൊണ്ട് ഇണചേർക്കും. പിന്നെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ നേരത്തേ ഇണചേർത്ത ആൺമത്സ്യത്തിന്റേതായിരിക്കും. പെൺഗപ്പിയുടെ ഉദരത്തിൽ 8 മാസത്തോളം ഈ ആൺഗപ്പിയുടെ ബീജം ഉണ്ടായിരിക്കും. ഈ 8 മാസവും പെൺഗപ്പിക്ക് പ്രസവിക്കാൻ പിന്നീട് ഇണ ചേരേണ്ട ആവശ്യമില്ല. ഈ സമയത്തു പുതിയ ഇനത്തിൽപെട്ട ആൺഗപ്പിയെക്കൊണ്ട് ഇണചേർത്തിട്ടും കാര്യമുണ്ടാകില്ല. ഇങ്ങനെ കബളിക്കപ്പെടാതെ ശ്രദ്ധിക്കണം.
ഗപ്പികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. അക്വേറിയത്തിലെ വൃത്തി, വായു ലഭ്യത എന്നിവയൊക്കെ എന്നും ശ്രദ്ധിക്കണം.
Share your comments