2021 ഫെബ്രുവരിയില്‍ ചിറ്റിലപ്പിള്ളി ഫാം കെയര്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത ന്യൂട്രീഷനല്‍ അഗ്രോ ഫീഡ് ഫോര്‍ പൗള്‍ട്രി അഥവ നാഫ്പി എന്ന സപ്ലിമെന്റ് ഫുഡ് വളരെ വിലക്കുറവും ഏറെ ഗുണകരവുമായതാണെന്ന് തെളിയിക്കുന്നു. വിവധ ബ്രാന്റിലുള്ള തീറ്റകള്‍ കൊടുത്തിട്ടും കാല്‍സ്യത്തിന്റെയും വൈറ്റമിനുകളുടെയും മറ്റ് ധാതുലവണങ്ങളുടെയും കുറവ് ഇന്ന് നമ്മുടെ കോഴികള്‍ നേരിടുന്നത് സര്‍വ്വസാധരണമാണ്.
അതുകൊണ്ട് തന്നെ മുട്ടയുത്പാദനത്തിലേക്കുറവും തൂവലുകള്‍ പോകുന്നതും, മുട്ടയുടെ വലിപ്പ വിത്യാസവും, തോടിനുകട്ടിയില്ലാത്ത മുട്ടകള്‍ ഇടുന്നതും ആയുസ്സെത്താതെ തന്നെ കോഴികള്‍ മുട്ടയുത്പാദനം നിലച്ചുപ്പോകുന്നതുമൊക്കെ പൗള്‍ട്രിമേഖലയിലെ നിത്യേനയുള്ള പ്രശ്‌നങ്ങളായി വരുന്നു. ഇതിനെല്ലാം പരിഹാരം എന്നോണം നാം തീറ്റക്കുപുറമെ വിലക്കൂടിയ സപ്ലിമെന്റുകളെയും ആശ്രയിക്കേണ്ടി വരുന്നു. ഇത് വരുമാനം നഷ്ടത്തിനും കോഴിവളര്‍ത്തല്‍ ദുഷ്‌ക്കരമാണെന്ന അവസ്ഥയിലേക്കും എത്തിക്കുന്നു.
ഈ പ്രശ്‌നത്തിനുള്ള പരിഹാരമെന്നോണം ആണ് സി.എഫ്.സി.സി. തീറ്റയായി ഉപയോഗിക്കാവുന്ന എന്നല്‍ ധാരാളം വൈറ്റമിനുകളും കാല്‍സ്യവും ധാതുലവണങ്ങളുമടങ്ങിയ സമീകൃത ആഹരമായി നാഫ്പി യെ വികസിപ്പിച്ചെയുത്തത്.
ഇത് സപ്ലിമെന്റുകളെ അപേക്ഷിച്ച് താരതമ്യേന വിലക്കുറവും എന്നാല്‍ അവയുടെ ഗുണം തരുന്നതുമാണ്. ഡെഫിഷ്യന്‍സികള്‍ നേരിടുന്ന കോഴികള്‍ക്ക് ഇത് 1 മാസം തുടര്‍ച്ചയായി ആഹരത്തിനു പകരം നല്‍കുമ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹാരം ആകും.
2021 മാര്‍ച്ച് മാസത്തെ കരിങ്കോഴി, മുട്ടക്കോഴി എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചുക്കഴിഞ്ഞു. ഈ മാസം സി.എഫ്.സി.സി. യില്‍ നിന്നും കോഴിയെ ബുക്ക് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും നാഫ്പി സൗജന്യമായി പ്രചരണാര്‍ത്ഥം നല്‍കുകയാണ്.
സി.എഫ്.സി.സി. യുടെ ഓഫീസ് നമ്പറിലോ വെബ്‌സൈറ്റ് മുഖേനയോ ബുക്കിംഗ് നടത്താം. വിദേശത്തുള്ളവര്‍ക്കും ഈ സേവനം ഉപയോഗിക്കാം അതിനുപുറമെ വാട്ട്‌സ്ആപ്പിലൂടെയും അവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
Share your comments