<
  1. Livestock & Aqua

തീരമൈത്രീ പദ്ധതിയുടെ കീഴിൽ ചെറു സംരഭങ്ങൾ തുടങ്ങാൻ ധനസഹായം അപേക്ഷകൾ സെപ്റ്റംബർ 22നുമുൻപ് അതാതു മൽസ്യഭവനുകളിൽ ലഭിക്കണം

2 മുതൽ 5 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾ ആകാം. ഓരോ ഗുണഭോക്താവിനും ഒരു ലക്ഷം രൂപ എന്ന നിരക്കിൽ 5 പേരടങ്ങുന്ന ഗ്രൂപ്പിന് 5 വലക്ഷം രൂപ ഗ്രാന്റായി നൽകും. പദ്ധതി അടങ്കൽ തുകയുടെ 75 % ആണ് ഗ്രാന്റായി നൽകുന്നത്. ബാക്കി 20%ബാങ്ക് ലോണും 5%ഗുണഭോക്തൃവിഹിതവും ആയിരിക്കും. Groups can be from 2 to 5 members. A grant of Rs. 5 lakhs will be given to a group of 5 persons at the rate of Rs. 1 lakh per beneficiary. The grant is 75% of the project cost. The remaining 20% ​​will be bank loans and 5% will be beneficiary contributions

K B Bainda
Pic from PRD
Picture from PRD


കേരള സർക്കാർ ഫിഷെറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് റ്റു ഫിഷർ വിമെൻ ( സാഫ്) മുഖാന്തിരം തീരമൈത്രീ പദ്ധതിയുടെ കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു . നിശ്ചിത പെർഫോർമയിലുള്ള അപേക്ഷകൾ സെപ്റ്റംബർ 22 നുമുൻപ് അതാതു ജില്ലകളിലെ മൽസ്യഭവനുകളിൽ ലഭിച്ചിരിക്കണം.


നിബന്ധനകൾ


2 മുതൽ 5 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾ ആകാം. ഓരോ ഗുണഭോക്താവിനും ഒരു ലക്ഷം രൂപ എന്ന നിരക്കിൽ 5 പേരടങ്ങുന്ന ഗ്രൂപ്പിന് 5 വലക്ഷം രൂപ ഗ്രാന്റായി നൽകും. പദ്ധതി അടങ്കൽ തുകയുടെ 75 % ആണ് ഗ്രാന്റായി നൽകുന്നത്. ബാക്കി 20%ബാങ്ക് ലോണും 5%ഗുണഭോക്തൃവിഹിതവും ആയിരിക്കും. Groups can be from 2 to 5 members. A grant of Rs. 5 lakhs will be given to a group of 5 persons at the rate of Rs. 1 lakh per beneficiary. The grant is 75% of the project cost. The remaining 20% ​​will be bank loans and 5% will be beneficiary contributions.


താഴെ പറയുന്ന പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്.


1 ഉണക്ക മൽസ്യ നിർമ്മാണം.(ആധുനിക ഡ്രയർ ഉപയോഗിച്ച്)


2 സീഫുഡ് റെസ്റ്റോറന്റ്


3 പച്ചമൽസ്യ കിയോസ്ക്


4 ധാന്യപ്പൊടി മില്ല്


5 ഹൗസ് കീപ്പിംഗ് (ലോൺഡ്രീ/ ഡ്രൈക്ളീൻ സർവീസസ് )


6 പലവ്യഞ്ജനക്കട - ഹോം ഡെലിവറി ഉൾപ്പെടെ


7 വസ്ത്ര നിർമ്മാണ യൂണിറ്റ്


8 ട്യുഷൻ സെന്റർ

തീരമൈത്രീ പദ്ധതിയുടെ കീഴിൽ ചെറു സംരഭങ്ങൾ നടത്തുന്ന വനിതകൾ
തീരമൈത്രീ പദ്ധതിയുടെ കീഴിൽ ചെറു സംരഭങ്ങൾ നടത്തുന്ന വനിതകൾ (PRD)


ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം

1 ഫിഷർമെൻ ഫാമിലി റെജിസ്റ്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം അപേക്ഷകർ.


2 പ്രളയത്തിലോ ഓഖി ദുരന്തത്തിലോ മരണപ്പെട്ട മൽസ്യത്തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്കു മുൻഗണന.


3 തീരനൈപുണ്യ പരിശീലനം ലഭിച്ചവർ


4 പ്രായമായവർ, ട്രാൻസ്ജെൻഡർ,ഭിന്നശേഷിക്കാർ,മാനസികമോ ശാരീരികമോ ആയ വെല്ലുവിളി നേരിടുന്ന കുട്ടികളുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന.


5 പൊതുവിഭാഗം അപേക്ഷകർ 20 -50 ഇടയിൽ പ്രായമുള്ളവരായിരിക്കണം.


കൂടുതൽ വിവിരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ ; 9074780630

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ മാസം നടക്കുന്ന ഓൺലൈൻ പരിശീലനങ്ങൾ

#Fisherwomen#SAF#Malsyafed#Kerala#Agricuture

English Summary: Funding to start small enterprises under the Theeramaythri Scheme

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds