<
  1. Livestock & Aqua

ആട്ടിൻകുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുറഞ്ഞ മുതല്‍മുടക്ക്, പരിമിതമായ പാര്‍പ്പിടസൗകര്യം, കുറഞ്ഞ അളവിലുളള തീറ്റ, വേഗത്തില്‍ ലഭിക്കുന്ന ആദായം, ഇടയ്ക്കിടെയുളള പ്രസവം, ഒരു പ്രസവത്തില്‍ തന്നെ ഒന്നിലധികം കുട്ടികള്‍, പോഷകമൂല്യമുളള പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ അനുകൂല ഘടകങ്ങളാണ്. ആട്ടിറച്ചിക്കുളള സ്ഥിരമായ ആവശ്യവും ഉയര്‍ന്ന വിലയും ആടുവളര്‍ത്തലിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.  ആടുകളെ വളര്‍ത്തുവാന്‍ അനുവര്‍ത്തിക്കാവുന്ന രീതികള്‍ താഴെ പറയുന്നു.  കെട്ടിയിട്ടു വളര്‍ത്തുന്ന രീതി : ഒന്നോ രണ്ടോ ആടുകളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഈ രീതി അനുയോജ്യമാണ്. കാര്‍ഷിക വിളകള്‍ നശിപ്പിക്കാതിരിക്കാനും ഈ രീതി സഹായിക്കും.  വ്യാപന സമ്പ്രദായം : പകല്‍ സമയം മുഴുവനും ആടുകളെ പറ്റമായി മേയാന്‍ വിട്ട് രാത്രിയില്‍ മാത്രം ഏതെങ്കിലുമൊരു സ്ഥലത്ത് പാര്‍പ്പിക്കുന്ന രീതിയാണിത്.  മധ്യവര്‍ത്തന രീതി : കൂട്ടിനുളളില്‍ ആടുകള്‍ക്ക് തീറ്റ, വെളളം എന്നിവ ലഭ്യമാക്കുന്നതിനോടൊപ്പം ദിവസേന പകല്‍ അവയെ ഏതാനും മണിക്കൂര്‍ പുറത്ത് മേയാനും അനുവദിക്കുന്നു. ഒരു മുട്ടനാടും അഞ്ച് പെണ്ണാടുകളും ചേര്‍ന്ന ഏറ്റവും ചെറിയ ബ്രീഡിംഗ് യൂണിറ്റ് (പ്രജനന യൂണിറ്റ്) ആയി ആട് സംരംഭം ആരംഭിക്കുന്നതാണ് അഭികാമ്യം. സ്ഥല സൗകര്യമുണ്ടെങ്കില്‍ ഒരു മുട്ടനാടിനൊപ്പം 20 പെണ്ണാടുകളെ വരെ ഒരു ചെറുകിട യൂണിറ്റില്‍ ഉള്‍പ്പെടുത്താം.

Arun T
goat

കുറഞ്ഞ മുതല്‍മുടക്ക്, പരിമിതമായ പാര്‍പ്പിടസൗകര്യം, കുറഞ്ഞ അളവിലുളള തീറ്റ, വേഗത്തില്‍ ലഭിക്കുന്ന ആദായം, ഇടയ്ക്കിടെയുളള പ്രസവം, ഒരു പ്രസവത്തില്‍ തന്നെ ഒന്നിലധികം കുട്ടികള്‍, പോഷകമൂല്യമുളള പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ അനുകൂല ഘടകങ്ങളാണ്. ആട്ടിറച്ചിക്കുളള സ്ഥിരമായ ആവശ്യവും ഉയര്‍ന്ന വിലയും ആടുവളര്‍ത്തലിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. 

ആടുകളെ വളര്‍ത്തുവാന്‍ അനുവര്‍ത്തിക്കാവുന്ന രീതികള്‍ താഴെ പറയുന്നു. 

കെട്ടിയിട്ടു വളര്‍ത്തുന്ന രീതി : ഒന്നോ രണ്ടോ ആടുകളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഈ രീതി അനുയോജ്യമാണ്. കാര്‍ഷിക വിളകള്‍ നശിപ്പിക്കാതിരിക്കാനും ഈ രീതി സഹായിക്കും. 

വ്യാപന സമ്പ്രദായം : പകല്‍ സമയം മുഴുവനും ആടുകളെ പറ്റമായി മേയാന്‍ വിട്ട് രാത്രിയില്‍ മാത്രം ഏതെങ്കിലുമൊരു സ്ഥലത്ത് പാര്‍പ്പിക്കുന്ന രീതിയാണിത്. 

മധ്യവര്‍ത്തന രീതി : കൂട്ടിനുളളില്‍ ആടുകള്‍ക്ക് തീറ്റ, വെളളം എന്നിവ ലഭ്യമാക്കുന്നതിനോടൊപ്പം ദിവസേന പകല്‍ അവയെ ഏതാനും മണിക്കൂര്‍ പുറത്ത് മേയാനും അനുവദിക്കുന്നു

ഒരു മുട്ടനാടും അഞ്ച് പെണ്ണാടുകളും ചേര്‍ന്ന ഏറ്റവും ചെറിയ ബ്രീഡിംഗ് യൂണിറ്റ് (പ്രജനന യൂണിറ്റ്) ആയി ആട് സംരംഭം ആരംഭിക്കുന്നതാണ് അഭികാമ്യം. സ്ഥല സൗകര്യമുണ്ടെങ്കില്‍ ഒരു മുട്ടനാടിനൊപ്പം 20 പെണ്ണാടുകളെ വരെ ഒരു ചെറുകിട യൂണിറ്റില്‍ ഉള്‍പ്പെടുത്താം.

ആറു മാസത്തിനും ഒരു വർഷത്തിനും ഇടയ്ക്ക് പ്രായമുള്ള 19 പെണ്ണ് ആടുകളെയും അവയുമായി രക്തബന്ധമില്ലാത്ത മുട്ടനാടിനെയും വാങ്ങി ഫാം തുടങ്ങാം.

കേരളത്തിന്‍റെ തനത് ആടിനമായ മലബാറി ആടുകളേയോ മലബാറി ആടുകളുമായി   ജംനാപാരി, ബീറ്റാല്‍, സിരോഹി തുടങ്ങിയ ആടിനങ്ങളെ പ്രജനനം നടത്തിയുണ്ടായ മികച്ച വളര്‍ച്ചയുള്ള ഒന്നാം തലമുറയില്‍പ്പെട്ട സങ്കരയിനം ആടുകളേയോ വളര്‍ത്താനായി  തിരഞ്ഞെടുക്കാം. ഏഴ് മുതല്‍ എട്ട് മാസം പ്രായമെത്തിയ പെണ്ണാടുകളെയോ നാല് മാസം പ്രായമെത്തിയ കുഞ്ഞുങ്ങളേയോ ഒരു വയസ്സ് പിന്നിട്ട മുട്ടനാടുകളേയോ വളര്‍ത്താനായി തിരഞ്ഞെടുക്കുന്നതാണ് ഉചിതം. പ്രസവശേഷം രണ്ട് മാസം കഴിഞ്ഞ തള്ളയാടിനെയും കുഞ്ഞുങ്ങളെയും വളർത്താനായി തിരഞ്ഞെടുക്കുന്നതും അഭികാമ്യം തന്നെ. പ്രജനനം നടത്തുന്നതിനായി സമീപ പ്രദേശങ്ങളില്‍ മുട്ടനാടുകളുടെ ലഭ്യതയോ കൃത്രിമബീജധാനത്തിനുള്ള സൗകര്യങ്ങളോ ഉണ്ടെങ്കില്‍ കുറഞ്ഞ എണ്ണം മാത്രം പെണ്ണാടുകളെ വളർത്തുന്നവർ പ്രജനനാവശ്യത്തിനായി പ്രത്യേകം മുട്ടനാടുകളെ വളർത്തേണ്ടതില്ല.

മൂന്ന് മാസം പ്രായം എത്തിയ 10 കിലോ വരുന്ന ആട്ടിൻകുട്ടികൾക്ക് 4000 രൂപ വരെ ലഭിക്കും. 19 പെണ്ണാട് കളുള്ള സംരംഭത്തിൽ നിന്ന് 38 കുട്ടികളെ ഒരുവർഷം ഉൽപാദിപ്പിച്ചു വിൽക്കാൻ കഴിയും. പ്രതിവർഷം 80000 രൂപ വരെ വരുമാനം പ്രതീക്ഷിക്കാം.
goat

കൂടുകള്‍ പണികഴിപ്പിക്കേണ്ട വിധം

കൂടുകള്‍ പണികഴിപ്പിക്കുമ്പോള്‍ ഒരു പെണ്ണാടിന് ഏകദേശം 10 ചതുരശ്ര അടിയും മുട്ടനാടിന് ചുരുങ്ങിയത് 20 – 25 ചതുരശ്ര അടിയും കുട്ടികള്‍ക്ക് 5-6 ചതുരശ്ര അടിയും സ്ഥലം കൂട്ടില്‍ ഉറപ്പാക്കണം. ഈ കണക്കുപ്രകാരം 100-120 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കൂട് പണികഴിപ്പിച്ചാല്‍ അഞ്ച് പെണ്ണാടുകളെയും കുട്ടികളെയും ഒരു മുട്ടനാടിനെയും വളര്‍ത്താം. വളർത്താനുദ്ദേശിക്കുന്ന ആടുകളുടെ എണ്ണത്തിന്റെ ഇരട്ടി ആടുകളെ ഉൾകൊള്ളുന്ന കൂടുകൾ നിർമിക്കുന്നത് പിന്നീട് സഹായകരമാവും.

നല്ല ബലമുള്ള മരതടികളോ ഹോളോബ്രിക്സോ കോൺക്രീറ്റ് ബാറുകളോ സ്‌ക്വയർ പൈപ്പുകളോ ഉപയോഗിച്ച് ഭൂനിരപ്പിൽ നിന്നും 5-6 അടി ഉയർത്തി വേണം കൂടിന്‍റെ പ്ലാറ്റ്‌ഫോം (ആടുകൾ നിൽക്കുന്ന തട്ട്)  നിർമ്മിക്കേണ്ടത്. പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനായി പാകപ്പെടുത്തിയ കവുങ്ങിൻ തടിയോ പനത്തടിയോ നല്ല ഈടുനിൽക്കുന്ന  മരപ്പട്ടികയോ ഉപയോഗപ്പെടുത്താം. ചെലവ് കൂടിയ പ്ലാസ്റ്റിക് സ്ലേറ്റെഡ് ഫ്ലോറുകൾ ഉപയോഗിച്ച് പ്ലാറ്റ്‌ഫോം നിർമിക്കുന്നത് ഒഴിവാക്കുന്നതാണ് ലാഭകരമായ ആടുവളർത്തലിന് ഉത്തമം.

തട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന പട്ടികകൾക്ക് രണ്ട് ഇഞ്ച് വീതിയും ഒരു ഇഞ്ച് കനവും ഉണ്ടായിരിക്കണം. തട്ട് ഒരുക്കാൻ ഉപയോഗിക്കുന്ന മരപ്പട്ടികകൾക്കിടയിൽ 1.25-1.5 സെന്റിമീറ്റർ വിടവ് നൽകണം. പ്ലാറ്റ്‌ഫോമിൽ നിന്നും ഒന്നര-രണ്ട് മീറ്റർ വരെ ഉയരത്തിൽ മരപ്പട്ടികകൊണ്ടോ മുള കൊണ്ടോ ഇഴയകലമുള്ള കമ്പിവല കൊണ്ടോ ഭിത്തി നിർമിക്കാം. മരപ്പട്ടികകൾക്കിടയിൽ തമ്മിൽ 4-6 സെന്റിമീറ്റർ അകലം നൽകണം.

തീറ്റത്തൊട്ടി കൂട്ടിനുള്ളിലോ കൂട്ടില്‍ നിന്ന് തല പുറത്തേക്ക് കടക്കാനുന്ന തരത്തിലോ ക്രമീകരിക്കാം. വ്യാസം കൂടിയ പി.വി.സി. പൈപ്പുകൾ നെടുകെ കീറി ചിലവ് കുറഞ്ഞ രീതിയിൽ തീറ്റത്തൊട്ടി നിർമിക്കാവുന്നതാണ് ഓല കൊണ്ടോ ഓടുകൊണ്ടോ തകര കൊണ്ടോ ടിൻ കോട്ടഡ് അലുമിനിയം ഷീറ്റ് കൊണ്ടൊ മേൽക്കൂര ഒരുക്കാം.

പ്ലാറ്റ്‌ഫോമിൽ നിന്നും മേൽക്കൂരയുടെ ഒത്ത മധ്യത്തിലേക്ക് നാല് മീറ്റർ ഉയരം നൽകണം. ഇരുവശങ്ങളിലും പ്ലാറ്റ്‌ഫോമിൽ നിന്നും മേൽക്കൂരയിലേക്കുള്ള ഉയരം 3 മീറ്റർ നൽകണം. വശങ്ങളിൽ 1- 1.5 മീറ്റർ പുറത്തേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിൽ വേണം മേൽക്കൂര ക്രമീകരിക്കേണ്ടത്.

കേരളത്തിന്‍റെ തനത് ആടിനമായ മലബാറി ആടുകളേയോ മലബാറി ആടുകളുമായി ജംനാപാരി, ബീറ്റാല്‍, സിരോഹി തുടങ്ങിയ ആടിനങ്ങളെ പ്രജനനം നടത്തിയുണ്ടായ മികച്ച വളര്‍ച്ചയുള്ള ഒന്നാം തലമുറയില്‍പ്പെട്ട സങ്കരയിനം ആടുകളേയോ വളര്‍ത്താനായി  തിരഞ്ഞെടുക്കാം.

പകല്‍ സമയത്ത് തുറന്നുവിടുകയും രാത്രി കൂട്ടില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന അര്‍ദ്ധ ഊര്‍ജിത പരിപാലന രീതിയാണ് പുരയിടത്തിലെ ആട് കൃഷിക്ക്  അനുയോജ്യം. തീറ്റപ്പുല്ല്, വൈക്കോല്‍, ഉണക്കപ്പുല്ല്, പ്ലാവ്, മുരിങ്ങ, വേണ്ട, ശീമക്കൊന്ന തുടങ്ങിയ വൃക്ഷയിലകള്‍, അസോള, വാഴയില, പയര്‍ച്ചെടികള്‍, പഴം, പച്ചക്കറിയവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ആടിന് ആഹാരമായി നല്‍കാം.

ദിവസം മുതിര്‍ന്ന ഒരാടിന് ദിവസം 3- 4 കിലോയെങ്കിലും തീറ്റപ്പുല്ലോ, വൃക്ഷയിലകളോ വേണ്ടതുണ്ട്. അരി അഥവാ ഗോതമ്പ്, ധാന്യങ്ങള്‍, തവിട്, പിണ്ണാക്ക് എന്നിവ സമാസമം ചേര്‍ത്തു സാന്ദ്രീകൃതഹാരം നിര്‍മ്മിച്ച് 250-300 ഗ്രാം വീതം ഓരോ മുതിര്‍ന്ന ആടിനും നല്‍കിയാല്‍ ആടുകള്‍ക്ക് കുശാലാകും. നല്ല വളര്‍ച്ച ലഭിക്കാന്‍ പുളിങ്കുരുപ്പൊടി, കപ്പപ്പൊടി, ചോളപ്പൊടി തുടങ്ങിയവയും ധാതുമിശ്രിതവും മിതമായ അളവില്‍ നല്‍കാം. 8-9 മാസം പ്രായമെത്തുമ്പോള്‍ മലബാറി സങ്കരയിനം, ആടുകളെ ഇണ ചേര്‍ക്കാം.

150 ദിവസമാണ് ഗര്‍ഭകാലം. ഒന്ന്-ഒന്നേകാല്‍ വര്‍ഷത്തിനിടയില്‍ രണ്ട് പ്രസവങ്ങള്‍ നടക്കും. ഓരോ പ്രസവത്തിലും രണ്ട് മൂന്ന് വീതം കുഞ്ഞുങ്ങള്‍ ഉണ്ടാവും. മൂന്ന്-മൂന്നര മാസം പ്രായം എത്തിയാല്‍ കുഞ്ഞുങ്ങളെ വിപണനം നടത്താം. ആട്ടിന്‍ പാലിനും മികച്ച  വിപണിയുണ്ട്. ചാണകവും മൂത്രവും സമ്മിശ്ര കൃഷിയിടത്തില്‍ ജൈവവളമായി ഉപയോഗിക്കാം.

ഓരോ ഒന്നരവര്‍ഷം കൂടുമ്പോഴും മുട്ടനാടുകളെ ഫാമില്‍നിന്ന് മാറ്റാന്‍ മറക്കരുത്. ഫാമില്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളില്‍ നിന്ന്  ഏറ്റവും മികച്ചവയെ  തിരഞ്ഞെടുത്ത് അടുത്ത ബ്രീഡിംഗ് സ്റ്റോക്കായി വളര്‍ത്താം.

goat

തീറ്റക്രമം

പ്ലാവ്, മുരിങ്ങ, വേങ്ങ തുടങ്ങിയ മരങ്ങളുടെ ഇലകളും, തീറ്റപ്പുല്ല്, വാഴയില എന്നിവയും ആടുകള്‍ക്ക് തീറ്റയായി നല്‍കാം. ഇവ ഉയരത്തില്‍ കെട്ടിയിട്ടു നല്‍കുന്നതാണ് ഉത്തമം. ഇതിനു പുറമെ കാലിത്തീറ്റയോ താഴെകൊടുത്തിരിക്കുന്ന പട്ടികയില്‍ തീറ്റ മിശ്രിതമോ നിശ്ചയിച്ച അളവില്‍ നല്‍കണം.


പട്ടിക 1

എ                           ഗ്രാം                  ബി                 ഗ്രാം

ചോളം                       37              കപ്പപ്പൊടി             24

അരിത്തവിട്              30              പുളിപ്പൊടി           10

തേങ്ങാപ്പിണ്ണാക്ക്        10              കടലപ്പിണ്ണാക്ക്       33

കടലപ്പിണ്ണാക്ക്           30              അരിത്തവിട്          30

മിനറല്‍ മിശ്രിതം        2               മിനറല്‍ മിശ്രിതം      2

ഉപ്പ്                               1                  ഉപ്പ്                      1

ആകെ                      100              ആകെ                 100

ആട്ടിന്‍കുട്ടി ജനിച്ച് മുപ്പത് മിനിട്ടിനകം കന്നിപ്പാല്‍ നല്‍കണം. മുപ്പത് ദിവസം വരെ അമ്മയുടെ പാല്‍ മാത്രം നല്‍കിയാല്‍ മതി. ഒരു മാസം പ്രായമാകുമ്പോള്‍ ഉയര്‍ന്ന മാംസ്യവും ഊര്‍ജ്ജവും അടങ്ങിയ സ്റ്റാര്‍ട്ടര്‍ 50 ഗ്രാം വീതം നല്‍കാം. ഇതിന്റെ അളവ് ക്രമേണ കൂട്ടി 56 മാസം പ്രായമാകുമ്പോഴേക്കും ഏകദേശം 300 ഗ്രാം തീറ്റ ലഭിക്കുന്ന രീതിയില്‍ നല്‍കാം. ആട്ടിന്‍കുട്ടികള്‍ക്ക് രണ്ടുമാസം മുതല്‍ പുല്ലും ഇലകളും നല്‍കാം.

കറവയുളള ആടുകള്‍ക്ക് സംരക്ഷണ റേഷനു പുറമെ ഓരോ ലിറ്റര്‍ പാലിനും 400 ഗ്രാം ഖരാഹാരം നല്‍കണം. ഗര്‍ഭിണിയായ ആടുകള്‍ക്ക് പ്രസവത്തിന് രണ്ടുമാസം മുമ്പു തൊട്ട് 100-200 ഗ്രാം ഖരാഹാരം കൂടുതലായി നല്‍കേണ്ടതാണ്. ദിവസവും രണ്ടു നേരമായി കൊടുക്കുന്നതാണ് നല്ലത്. കറവയും ചെനയും ഇല്ലാത്ത പ്രായപൂര്‍ത്തിയായ ആടുകള്‍ക്ക് 4 കിലോ ഗ്രാം പ്ലാവില നല്‍കിയാല്‍ മതിയാകും. തീറ്റമിശ്രിതം, അരിഞ്ഞ പുല്ല്, ഇലകള്‍ എന്നിവ ചേര്‍ത്ത് ഗുളിക രൂപത്തിലാക്കി നല്‍കുന്ന സമ്പൂര്‍ണ റേഷന്‍ പല സ്ഥലങ്ങളിലും പ്രചാരത്തില്‍ വന്നിട്ടുണ്ട്. 

goat

ആടുസംരഭകർക്ക്  സർക്കാർ സഹായപദ്ധതികൾ

കൊമേര്‍ഷ്യല്‍ ഗോട്ടറി

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വളർത്തലിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം ലഭിക്കും. തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

ആട് വളർത്തുന്നതിനോ അതിന്റെ കൂട് നിർമിക്കുന്നതിനോ ആണ് ഈ സഹായം ലഭിക്കുന്നത്. ആട് വളർത്തുന്ന കർഷകർക്ക് അല്ലെങ്കിൽ വളർത്താൻ ആഗ്രഹിക്കുന്നവരെ  ഈ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയെ കുറിച്ച് അറിയിക്കുക.

പഞ്ചായത്തിന്റെ കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക ലഭിക്കുന്നത്. APL, BPL എന്ന വേർതിരിവില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം ലഭിക്കും.

കർഷകർക്കും സ്വായം തൊഴിൽ ചെയ്യുന്നവർക്കും മത്സ്യകൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയ പദ്ധതികൾക്കെല്ലാ൦ ഇത് പോലെയുള്ള സഹായങ്ങൾ ലഭിക്കുന്നുണ്ട്. ഈ ആനുകൂല്യം ലഭിക്കാൻ നമ്മുടെ പഞ്ചായത്തിൽ പോയി തൊഴിലുറപ്പ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് എഞ്ചിനീയർ/ ഓവസീയർ നെയോ കാണുക. അപേക്ഷ സാങ്ഷൻ ആയി കഴിഞ്ഞാൽ നമ്മൾ കൂട് പണിഞ്ഞതിന്റെ ചിലവായത്തിന്റെയും ഒരു GST ബില്ല് സമർപ്പിക്കുക. ഇതിന് ശേഷമാണ് നമ്മുക്ക് പണം ലഭിക്കുന്നത്. 4.5 മീറ്റർ നീളവും 2.5 മീറ്റർ വീതിയും ഉള്ള കൂടാണ് ഈ പദ്ധതിയിൽ പണിയാൻ കഴിയുന്നത്. 1,25,000 രൂപ വരെ മാത്രമേ ഇതിന്റെ ചിലവ് ആവാൻ പാടുള്ളു, ഇതിൽ ഒരു ലക്ഷം രൂപയാണ് സർക്കാർ നിന്നും ലഭിക്കുന്നത്.

ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് 2020-21 

4 - 6 മാസം പ്രായമുള്ള മലബാറി ഇനത്തിൽ പെട്ട 5 പെണ്ണാടുകളെയും
1 മുട്ടനാടിനെയും വാങ്ങുന്നതിനായി സർക്കാർ 25000/- രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത്.

For purchase of One Male Malabari and 5 females of Malabari aged 4 - 6 months
this scheme is provided by the Government with grant of Rs.25000/-.

100 ച. അടിയിൽ കുറയാത്ത ആട്ടിൻകൂട് ഉണ്ടായിരിക്കണം. കൂട്ടിൻ്റെ ചിലവ് ഗുണഭോക്താവ് സ്വയം വഹിക്കേണ്ടതാണ്.

ഇഷ്യുറൻസ് നിർബന്ധം.

30 % വനിതകൾക്ക് 10% SC/ST. ഗുണഭോക്താൾക്ക് എന്നിങ്ങനെ മുൻഗണന ഉണ്ട്.

നിലവിൽ ആടിനെ വളർത്തുന്നവർക്കും പുതിയതായി ഈ മേഖലയിലേക്ക് കടക്കാൻ താൽപര്യം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

തൽപരരായ കർഷകർ ആധാർ കാർഡ് , റേഷൻ കാർഡ് , നികുതി ശീട്ട് പകർപ്പ് സഹിതം മൃഗാശുപത്രിയിൽ വന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

മൃഗസംരക്ഷണ വകുപ്പ്- ഗോട്ട്

English Summary: goat farming scheme and goat rearing techniques

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds