കുറഞ്ഞ മുതൽമുടക്കും പരിപാലനച്ചെലവും മുതൽ വിപണിയിലെ വൻ ഡിമാൻഡും ഉയർന്ന വിലയും വരെ അനുകൂല ഘടകങ്ങൾ പരിതസ്ഥിതികളോട് വേഗം ഇണങ്ങിച്ചേരാനുള്ള കഴിവുള്ളതുകൊണ്ടും ഇടത്തരം കർഷകരുടെ സാമ്പത്തിക പരിമിതികൾക്ക് അനുയോജ്യമായതുകൊണ്ടും സ്വർണം പോലെ എപ്പോൾ വേണമെങ്കിലും പണമാക്കിമാറ്റാൻ കഴിയുമെന്നതുകൊണ്ടും നമ്മുടെ നാട്ടിൽ ആടു വളർത്തലിനു നല്ല പ്രചാരമുണ്ട്. കുറഞ്ഞ മുതൽമുടക്ക്, പരിമിതമായ പാർപ്പിട സൗകര്യം, കുറഞ്ഞ അളവിലുള്ള തീറ്റ, വേഗത്തിൽ ലഭിക്കുന്ന ആദായം, ഇടയ്ക്കിടെയുള്ള പ്രസവം, ഒരു പ്രസവത്തിൽതന്നെ ഒന്നിലധികം കുട്ടികൾ, പോഷകമൂല്യമുള്ള പാൽ എന്നിവ ആടുവളർത്തലിന്റെ അനുകൂല ഘടകങ്ങളാണ്, ആട്ടിറച്ചിക്കുള്ള സ്ഥിരമായ ആവശ്യവും ഉയർന്ന വിലയും ആടുവളർത്തലിനെ കൂടുതൽ ആകർഷണീയമാക്കുന്നു.
Along with meat production, goats are also very suitable for milk, fiber and skin production. They also produce high quality manure which helps to increase the crop production. Goat has a great and important contribution in the rural economy. Specifically in mountainous, semi-arid and arid regions of India. There are more than 25% goats among the total livestock in the country. Here I am describing about some highly productive goat breeds, benefits and difficulties of goat farming in India.
ആടുവളര്‍ത്തലിന് നിരവധി മേന്മകളുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, വര്‍ദ്ധിച്ച പ്രജനനക്ഷമത, പോഷകമൂല്യമേറിയ ഇറച്ചി, പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ സവിശേഷതകളാണ്. മുന്‍കാലങ്ങളില്‍ ആടുകളെ പാലിനും, ഇറച്ചിയ്ക്കും വേണ്ടി വളര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇറച്ചിയ്ക്കു വേണ്ടിയാണ് കൂടുതലായും വളര്‍ത്തുന്നത്.
കൊഴുപ്പു കണികകളുടെ വലിപ്പം കുറവായതിനാലും, രോഗ പ്രതിരോധ പ്രേരകങ്ങളും അമിനോ അമ്ലങ്ങളും കൂടിയ അളവിലുള്ളതിനാലും ആട്ടിന്‍കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും ഒരുപോലെ യോജിച്ചതാണ്.
ആടു ഫാം തുടങ്ങാന്‍ ഇന്ന് നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. മുടക്കു മുതലില്‍ നിന്നുള്ള ലാഭം തന്നെയാണ് ഏറെപ്പേരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കേരളത്തിൻറെ തനത് ആടു ജനുസ്സുകളായ മലബാറി, ആട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം ആടുകളെ വളര്‍ത്താം.
ഉത്തരേന്ത്യന്‍ ആടുകളായി ജമുനാപാരിയെയും, മറ്റ് ഇന്ത്യന്‍ ജനുസ്സുകളെയും വളര്‍ത്തുന്നവരുണ്ട്. വിദേശജനുസ്സുകളായ ബോയര്‍, ആല്‍പ്പൈന്‍, സാനന്‍ എന്നിവയെ വളര്‍ത്താന്‍ ചിലര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. എന്നാല്‍ വിദേശ ഇനങ്ങളെക്കാള്‍ നല്ലത് സങ്കരയിനം ആടുകളാണെന്ന് ഗവേഷണപഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ആട് വളർത്തൽ സംരംഭമായി തുടങ്ങുമ്പോൾ
1. ആടുഫാം ഒരു പ്രജനന യൂണിറ്റായി തുടങ്ങുക. അതായത് ഒരു യൂണിറ്റിൽ 19 പെണ്ണാടുകളും 1 മുട്ടനാടും എന്ന രീതിയിൽ ആകെ 20 ആടുകൾ.
2. 6 മുതൽ 8 മാസം വരെ പ്രായമുള്ള വർഗ്ഗ-ഗുണമേന്മയുള്ള 19 മലബാറി പെണ്ണാടുകളെയും രക്തബന്ധം ഇല്ലാത്തതും ഗുണമേന്മയുള്ളതുമായ ഒരു മുട്ടൻ ആടിനെയും വാങ്ങി ഇൻഷുറൻസ് ചെയ്യുക.
3. ഇവയ്ക്കു വിരമരുന്നു നൽകി ആടു വസന്ത, കുരളടപ്പൻ എന്നീ പ്രതിരോധ കുത്തി വയ്പുകൾ നൽകി 21 ദിവസം quarentine നൽകി ഫാമിൽ പ്രവേശിപ്പിക്കുക.
4. 240 ചതുരശ്ര അടി വിസ്താരം ഉള്ള ഒരു കൂടു നിർമിക്കാൻ 400 രൂപ നിരക്കിൽ 1 ലക്ഷം രൂപ വേണ്ടി വരും. പെണ്ണാടിനു 10 ചതുരശ്ര അടി, മുട്ടനാടിനു 20 ചതുരശ്ര അടി, കുട്ടികൾക്ക് 1 ചതുരശ്ര അടി എന്നിങ്ങനെയാണ് സ്ഥലവിസ്തീർണം വേണ്ടത്.
5. ഈ ആടുവളർത്തൽ സംരംഭം തുടങ്ങുവാൻ ഏകദേശം മൂന്നു ലക്ഷം രൂപയും 20 സെന്റ് സ്ഥലവും ആണ് ആവശ്യമായി വരുന്നത്.
6. 20 ആടുകൾ വരെയുള്ള യൂണിറ്റിന് പഞ്ചായത്ത് ലൈസൻസ് ആവശ്യമില്ല. ഒരു ദിവസം 40 ലിറ്റർ വെള്ളം മതിയാകും. ഒരു ചെറിയ സംരഭം ആയതിനാൽ നോക്കി നടത്താൻ പ്രത്യേകിച്ചു ജോലിക്കാരെ വേണ്ടതില്ല. ചെറിയ യൂണിറ്റ് ആയതിനാൽ ഇലെക്ട്രിസിറ്റി ആവശ്യമില്ല.
7. യൂണിറ്റിലുള്ള മുട്ടനാടുമായി 19 പെണ്ണാടുകളെയും ബ്രീഡ് ചെയ്യിക്കുക. അവയ്ക്കുണ്ടാകുന്ന മുഴുവൻ കുട്ടികളെയും 3 മാസം എത്തുമ്പോൾ വിൽക്കണം. ഈ സംരംഭത്തിൽ ഒരു വർഷം 38 ആട്ടിൻ കുട്ടികളെ വരെ വിൽക്കാൻ കഴിയും.
8. കിലോയ്ക്ക് 350 രൂപ വെച്ച് 10 കിലോ തൂക്കം വരുന്ന 38 കുട്ടികളുടെ വില്പനയിലൂടെ 1.33 ലക്ഷം രൂപ വാർഷികവരുമാനമായി ലഭിക്കും. 3 വർഷം കൊണ്ടു പ്രോജക്ട് ബ്രേക്ക് ഇവൻ ആവുകയും ചെയ്യും.
9. ചിട്ടയായ പ്രവർത്തനത്തിലൂടെ നല്ലയിനം ആട്ടിൻകുട്ടികളെ അന്തർ-പ്രജനനം ഒഴിവാക്കി പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന അംഗീകൃത ആടു വളർത്തൽ യൂണിറ്റായി ഈ സംരഭത്തെ മാറ്റാൻ കഴിയും.
10. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ഗുണമേന്മയുള്ള ആട്ടിൻകുട്ടികളുടെ വിപണനകേന്ദ്രം ആയി ലാഭകരമായി പ്രവർത്തിക്കാം.
ആടുകള്‍ക്ക് ആവശ്യമായ സാന്ദ്രീകൃതാഹാരങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അല്ലെങ്കില്‍ ഊര്‍ജസാന്ദ്രതയുയര്‍ന്ന ധാന്യങ്ങള്‍ 30 ശതമാനവും, മാംസ്യത്തിന്‍റെ അളവുയര്‍ന്ന പിണ്ണാക്കുകള്‍ 30 ശതമാനവും നാര് ധാരാളമടങ്ങിയ തവിടുകള്‍ 30 ശതമാനവും ബാക്കി ധാതുലവണ ജീവക മിശ്രിതങ്ങളും പ്രോബയോട്ടിക്കുകളും ചേര്‍ത്ത് ആടുകള്‍ക്കുള്ള തീറ്റ സ്വന്തമായി തയാറാക്കാവുന്നതുമാണ്. മുതിര്‍ന്ന ആടുകള്‍ക്ക് ഊര്‍ജസാന്ദ്രത ഉയര്‍ന്ന തീറ്റയും (ധാന്യസമൃദ്ധം) ആട്ടിന്‍കുട്ടികള്‍ക്ക് മാംസ്യത്തിന്‍റെ അളവുയര്‍ന്ന (കൂടുതല്‍ പിണ്ണാക്ക്) തീറ്റയുമാണ് നല്‍കേണ്ടത്.
അനുബന്ധ വാർത്തകൾ
Share your comments