<
  1. Livestock & Aqua

കേരളത്തിൻറെ ചില നാടൻ കന്നുകാലി വർഗ്ഗങ്ങളെക്കുറിച്ചറിയാം

ഉപജീവനത്തിനുപരി സ്ഥിര വരുമാനം കിട്ടുന്ന തൊഴിലായി പശുപരിപാലനം മാറിയതോടെ ധാരാളം മാറ്റങ്ങൾ അതുമായി ബന്ധപ്പെട്ട പലമേഖലകളിലും വന്നു കഴിഞ്ഞു. ഒരു തൊഴിൽ എന്നതിനുപരി പശു വളർത്തൽ അനേകം മേഖലകളിലെ തൊഴിലാളികൾക്ക് വരുമാനം നൽകാൻ തുടങ്ങി.

Meera Sandeep
Native cattle breeds of Kerala
Native cattle breeds of Kerala

ഉപജീവനത്തിനുപരി സ്ഥിര വരുമാനം കിട്ടുന്ന തൊഴിലായി പശുപരിപാലനം മാറിയതോടെ ധാരാളം മാറ്റങ്ങൾ അതുമായി ബന്ധപ്പെട്ട പലമേഖലകളിലും വന്നു കഴിഞ്ഞു. 

പാർപ്പിടം, ഭക്ഷണക്രമം, പ്രത്യുല്പാദനം, കറവ, രോഗനിയന്ത്രണം, പാൽ വിപണനം എന്നിങ്ങനെ ഓരോ മേഖലയിലും കാര്യക്ഷമവും ശാസ്ത്രീയവുമായ  സമീപനം സ്വീകരിക്കേണ്ട ആവശ്യകത കൈവന്നു. ഉപജീവനമാർഗ്ഗം എന്ന നിലയിൽ കർഷകന് കൂടുതൽ വരുമാനവും ലാഭവും ലഭിക്കുന്നതിന് ശാസ്ത്രീയമായ സംരക്ഷണ രീതികളും ആവിഷ്കരിക്കപ്പെട്ടു. ഇതിനുപുറമേ പാൽ ഒരു വാണിജ്യ വസ്തുവായതോടെ  പശുപരിപാലനത്തിൽ സാധ്യതകൾ കൂടി വന്നു. അതുവരെ പിന്നോക്കം നിന്ന  ക്ഷീരകാർഷിക മേഖല നവോദാന പ്രക്രിയയിലൂടെ  ഉയരങ്ങളിലെത്തി.

കേരളത്തിൻറെ ചില നാടൻ കന്നുകാലി വർഗ്ഗങ്ങൾ

വെച്ചൂർ:

ലോകത്തിലെ ഏറ്റവുംചെറിയ പശുവെന്ന് കരുതപ്പെടുന്ന ഇനമാണ് വെച്ചൂർ പശുക്കൾ. തവിട്ടുനിറത്തിൽ കാണപ്പെടുന്നു ഈ വിഭാഗം മികച്ച ഉത്പാദനശേഷിയുള്ളവരാണ്. കുറഞ്ഞ തീറ്റ ചിലവ് മതിയെന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. കുളമ്പുരോഗത്തെ ഉൾപ്പെടെ പ്രതിരോധിക്കാൻ ശേഷിയുള്ളവരാണ് ഈ വിഭാഗം പശുക്കൾ. മൂന്നുമുതൽ നാല് ലിറ്റർ വരെ പാൽ പ്രതിദിനം ഇവരിൽ നിന്ന് ലഭിക്കും.

കാസർകോഡ് കുള്ളന്മാർ

കാസർകോഡ്-മംഗലാപുരം പ്രദേശങ്ങളിൽ കാണുന്ന വളരെ ഉയരം കുറഞ്ഞ വിഭാഗമാണിത്. കറുപ്പ്, തവിട്ട് നിറങ്ങളിൽ ആണ് ഈ കുള്ളന്മാർ കാണപ്പെടുന്നത്. ഒരു മീറ്ററിൽ താഴെ മാത്രമേ പൊക്കം ഉണ്ടായിരിക്കുകയുള്ളൂ. പ്രതിദിനം ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കും.

വടകരകുള്ളൻ

വടകര ഭാഗത്ത് കാണപ്പെടുന്ന പ്രത്യേക ഇനം പശുക്കളാണ് വടകര കുള്ളന്മാർ. ചുവപ്പ് ,കറുപ്പ്, തവിട്ട് എന്നിവയാണ് ഈ  വിഭാഗത്തിൻറെ നിറങ്ങൾ. ഒരു മീറ്ററിലധികം മാത്രമാണവരുടെ ഉയരം. പ്രതിദിനം മൂന്നു മുതൽ നാലു ലിറ്റർ വരെ പാൽ ലഭിക്കും. വടകര കുള്ളന്മാർ ശാന്തസ്വഭാവക്കാരല്ല. അതുകൊണ്ടുതന്നെ പരിചയമില്ലാത്തവരോട് ഇവർ അക്രമം കാട്ടും.

കപില

ഈ വിഭാഗം അപൂർവമായി കാണപ്പെടുന്ന ഒന്നാണ്. കാസർഗോഡ് കുള്ളൻമാർക്ക് 1000ൽ  40 എണ്ണം എന്ന കണക്കിലാണ് കപില. കാസർഗോഡ്, മംഗലാപുരം, ഷിമോഗ ജില്ലകളിലും ഈ വിഭാഗം കാണപ്പെടുന്നത്. ഉയരം കുറഞ്ഞ ഈ കന്നുകാലികൾക്ക് ചെമ്പു നിറമാണ്.

English Summary: Here are some of the native cattle breeds of Kerala

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds