കേരളത്തിൽ മാത്രം അല്ല ലോകം മുഴുവനും പ്രശസക്തി നേടിയ എരുമയാണ് മുറ. പഞ്ചാബിലും ഹരിയാനയിലുമായി ജന്മം കൊണ്ട ഇവർ ഇന്ന് ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും കണ്ടുവരുന്നു. ഏറിയ പാലുല്പാദനവും, നീണ്ട കറവ കാലയളവും പാലിന്റെ കൊഴുപ്പും ആണ് ഇവരെ ഇത്രയും പ്രശസ്തർ ആക്കിയത്.
മലയാളിക്ക് എരുമ എന്നതിൽ ഉപരി പോത്ത് എന്ന വാക്കാണ് ഉചിതം. നമ്മുടെ പാൽ ഉത്പാദനം പശു നോക്കുമ്പോൾ ഇറച്ചിയുടെ അമിത ഉപയോഗം പോത്തുകൾ നികത്തുന്നു. ഇവിടെയാണ് ചുരുങ്ങിയ കാലയളവ്കൊണ്ട് ഇന്ത്യയിലെ പല ഇനങ്ങളിൽപെട്ട പോത്തുകൾ കേരളത്തിൽ എത്താൻ തുടങ്ങിയത്. ഇതിൽ ഇപ്പോൾ പ്രധാനി മുറ ആണ്. അറിവില്ലായ്മയും ഇൻറർനെറ്റിൽ കണ്ട ഭീമൻ പോത്തുകളെയും സ്വപ്നം കണ്ട മലയാളി ആദ്യ കാലങ്ങളിൽ അനേകം ചൂഷണങ്ങളിൽ പെടുക ഉണ്ടായി. എന്നാൽ ഇപ്പോഴും ഈ ചുഷണം നിലനിൽക്കുന്നു. അങ്ങനെ ഉയർന്ന പല ചോദ്യങ്ങൾക്കും ഉത്തരം കൂടി ആണ് ഇത്.
1. മുറ പോത്തുകൾ എവിടുന്നു വരുന്നു.
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ 43 ലക്ഷം എരുമകൾ ഹരിയാനയിലും 51 ലക്ഷം എരുമകൾ പഞ്ചാബിലും. Ithil ഹരിയാനയിൽ 80% മുറയും 20% മറ്റുള്ളവയും ആണ് (നീലി രവി, മീനി, ജാഫറാബാദി, മെഹ്സാന പിന്നെ ഇവയുടെ സങ്കര ഇനവും ). പഞ്ചാബിൽ 50% മുറയും 40% നീലി രവിയും ബാക്കി വരുന്നത് വേറെ ഇനങ്ങളും ആണ്.
കണക്കു പ്രകാരം വർഷം 25 ലക്ഷത്തിനു മുകളിൽ കുഞ്ഞുങ്ങൾ ഉണ്ടാവുന്നു. ഇപ്പോഴത്തെ സംവിധാനം വഴി sexed semen(ലിംഗ നിർണയം നടത്തിയ semen) ഉപയോഗം വഴി കൂടുതലും എരുമ കുട്ടികളെ ഉണ്ടാക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും വർഷം 10 ലക്ഷത്തിനു മുകളിൽ പോത്ത് കുഞ്ഞുങ്ങൾ ഉണ്ടാവുന്നു. ഇവയിൽ 0.1% താഴെ മാത്രം ആണ് അടുത്ത തലമുറയായി തുടരുന്നുള്ളു... ബാക്കി ഒക്കെ ചത്തു പോവുകയോ ഇറച്ചിക്കും തുകലിനുമായി കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കൊണ്ടുവരുന്നു.
2. ഹരിയാനയിൽ ഇവിടെ വരുന്നത് എല്ലാം മുറ പോത്തുകൾ ആണോ?
ഹരിയാനയിൽ നിന്നും തന്നെ ആണ് വരുന്നതെങ്കിൽ 90% അതെ എന്നതാണ് ഉത്തരം.
3.അപ്പോൾ എന്തുകൊണ്ട് വരുന്ന പോത്തുകൾ എല്ലാം യുവരാജിനെപോലെയോ സുൽത്താനെ പോലെയോ ഖാലിയെ പോലെയോ വളരുന്നില്ല?
അതിനു ഉത്തരം വളരെ സിംപിൾ ആണ്. നമ്മൾ കാണുന്ന അസാമാന്യ വളർച്ച ഉള്ള പോത്തുകൾ ഞാൻ നേരത്തെ പറഞ്ഞ 0.1%ൽ പെടുന്നതാണ്. ഇത് ഇവർ തുടർന്നുള്ള പ്രജനനത്തിനോ എരുമകൾ സമയത്തു മതി കാണിക്കണോ വളർത്തുന്നതാണ്. അങ്ങനൊരു കുട്ടിയെ അവർ ചെറുപ്പം മുതൽ പൂർണമായും തള്ളയുടെ പാല് കുടിപ്പിക്കും... നല്ല തീറ്റ നൽകും നല്ല ചികിത്സ നൽകും. അപ്പോൾ അവയുടെ വളർച്ച നിരക്ക് കൂടും. ഇങ്ങനെ നേരാംവണ്ണം വളരുന്ന ഒരു കിടാവ് 1 വയസിൽ 250-300കിലോ വരെ തൂക്കം വയ്ക്കും.
ഇവിടെ ഇറച്ചിക്കായി കൊണ്ടുവരുന്നവ 1 വയസു പ്രായമായവ ആയിരിക്കും. 100-150 വരെ ശരീര ഭാരം. ഇവ പിന്നീട് വലിയ വളർച്ച വക്കാത്തതിന് കാരണവും ഇതാണ്. വളരേണ്ട പ്രായത്തിൽ പോഷകകുറവു ഉണ്ടായതുമൂലം. എന്നാൽ പോലും പൂർണ വളർച്ചയിൽ എല്ലാ മുറ പോത്തുകളും avarage 650kg മുകളിൽ തൂക്കം ഉറപ്പാണ്.
4. എങ്ങനെ മുറ പോത്തുകുട്ടികളെ തിരിച്ചറിയാം?
1 വയസായ വളർച്ച മുരടിച്ച ഒരു പോത്തിനെ നോക്കി ഇത് ഏതിനം എന്ന് അറിയാൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും മുറക്ക് മാത്രം ഉള്ള ചില പ്രത്യേകത ഉണ്ട്.
i) വാലിന്റെ അറ്റത്തു വെളുത്ത രോമങ്ങൾ (കറുത്ത രോമം മാത്രം ഉള്ളവയും ഉണ്ട് )
ii) വീതിയുള്ള ചെറുതായി തലയുടെ പിന്നിലേക്ക് ചെവിയിൽ നിന്നും അകന്നു ചെറിയ വളവോടു(ചെറു പ്രായത്തിൽ വളവു ഉണ്ടാവില്ല ) കൂടിയുള്ള കൊമ്പുകൾ.
iii) നീളം കുറഞ്ഞ വീതിയുള്ള തല
iv) കണ്ണുകൾക്ക് മുകളിൽ വരമ്പ് പോലെ ഒരു തടിപ്പ് ഉണ്ടാവും
v) കറുപ്പ് നിറം( ചിലതു ബ്രൗൺ ഹെയർ ആയിരിക്കും )
vi) ശരീരം നിറയെ രോമം ഉണ്ടാവും.
ഇതേ പ്രായമുള്ള ബന്നി , മെഹ്സാന ഇനങ്ങളും ഇതേ പോലെ തന്നെ ആവും ഒറ്റ നോട്ടത്തിൽ വാലിൽ വെള്ള ഉണ്ടാവില്ല എന്ന് മാത്രം.
4. ഇറച്ചിക്കായി നാടൻ ഇനമാണോ മുറ ആണോ നല്ലത്?
ഇറച്ചിക്ക് വളർത്തുമ്പോൾ എല്ലാവരും നോക്കേണ്ടത് ഇനം അല്ല FCR(feed conversion ratio) ആണ്. അതായതു 1കിലോ തീറ്റ കൊടുത്താൽ അതിൽ എത്ര ഗ്രാം ഇറച്ചിയായി ശരീരത്തിൽ പിടിക്കും. നാടൻ ഇനങ്ങളെ അപേക്ഷിച്ചു മുറയുടെ ജനിതക ഘടന വ്യത്യാസം ഉള്ളതുകൊണ്ട് FCR വളരെ കൂടുതൽ ആണ്. അപ്പോൾ ഇറച്ചിക്ക് മുറ തന്നെ ഉചിതം.( ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ മുറയെ കൂടുതലായും ഈ കാരണംകൊണ്ട് ഇറച്ചിക്കായി വളർത്തുന്നു).FCR (feed conversion ratio) is not the type that everyone should look for when raising meat. That is, if 1 kg of feed is given, how many grams of meat will be absorbed by the body? FCR is much higher because the genetic makeup of the method differs from that of the native species. Then the meat method is more appropriate (in countries like Brazil, the method is mostly grown for meat for this reason).
5. മുറ ക്രോസ് എന്താണ്?
ഇന്ന് ഇവിടെ ഹരിയാനയിൽ നിന്നും പോത്തിനെ ഇറക്കികൊടുക്കുന്നവരുടെ ചൂഷണത്തെ ചോദ്യം ചെയ്തപ്പോൾ. പോത്തുകൾ വളർച്ച എത്താത്തപ്പോൾ ഉത്തരം മുട്ടിയ പലരും ചാർത്തിയ പേരാണ് മുറ ക്രോസ്സ്. ഇന്ന് ഹരിയാനയിൽ നിന്നും പോത്തിനെ കൊണ്ടുവരുന്നവരുടെ മുൻകൂർ ജാമ്യം ആണ് "മുറ ക്രോസ് " എന്താണ് മുറ ക്രോസ്സ്???
വളരെ ലളിതമായി പറഞ്ഞാൽ മുറയുമായി വേറെ ഇനത്തിൽ ഉണ്ടായ സങ്കര വർഗം. ഇനിയും ചോദ്യം ഇതാണ്... മുറ എന്തുമായി ക്രോസ്സ് ആയി?? അങ്ങനെ എങ്കിൽ എരുമ ആണോ പോത്തണോ അതിൽ മുറ?? ഇതുവരെ ഉള്ള പരിചയം വച്ചും, കണക്കുകൾ വച്ചും സങ്കര ഇനങ്ങൾ അപ്പന്റെ അഥവാ ബീജം (semen ) ഇതാണോ അതിന്റെ ഗുണങ്ങൾ കാണിക്കും കൂടുതൽ. ഹരിയാനയിൽ മറ്റു പോത്തുകൾക്കു പ്രസക്തി ഇല്ലാത്ത പക്ഷവും പഞ്ചായത്തി bull, പ്രൈവറ്റ് bull, NDRI, HLDB, സൈർബി കൂടാതെ എണ്ണമറ്റ semen പ്രൊഡ്യൂസർ ഒക്കെ അവിടെ ഉണ്ട് എല്ലാവർക്കും മുറ ബീജം കിട്ടാൻ govt നല്ലപോലെ ശ്രെമിക്കുന്നും ഉണ്ട്. ബാക്കി വരുന്ന 20% മറ്റു എരുമകളിൽ ഉള്ള ബുൾസ് ലൈഫ് ലോങ്ങ് ഓടി നടന്നാലും എത്ര ക്രോസ്സ് ബ്രീഡ് ഉണ്ടാക്കാൻ, പറ്റും?? ഇനി ആരെങ്കിലും മുറ ക്രോസ്സ് എന്ന് പറഞ്ഞാൽ എന്തുമായി ക്രോസ്സ് ആയി എന്നും ചോദിക്കുക. ചെറിയ ഇനം പോത്തുകളുമായി ആണെങ്കിൽ നാടൻ പോത്തിന്റെ വില കൊടുക്കുക.
ഫേസ്ബുക് പോസ്റ്റിനു കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുറ പോത്തുകളെ വാങ്ങിക്കുമ്പോൾ നോക്കി വാങ്ങിക്കാം
#Agriculture#Farmer#Krishi#FTB
Share your comments