1. Livestock & Aqua

ലാഭകരമായ ഡയറി ഫാമിങ്ങിനു വേണ്ടി ഉരുക്കളെ എങ്ങനെ തെരഞ്ഞെടുക്കണം? പാർട്ട് 2( PART 2)

കറവ ശരിയായ രീതിയിൽ നടത്താൻ കഴിവില്ലാത്തതോ അല്ലെങ്കിൽ യന്ത്ര കറവ സ്ഥാപിക്കാൻ സാധ്യമല്ലാത്തതോ ആയ ആളുകൾ പൊടുന്നനെ പോയി വലിയ കറവ തോതുള്ള പശുക്കളെ തെരഞ്ഞെടുത്താൽ വലിയ തോതിലുള്ള പ്രശ്ങ്ങളെ അവർക്കു നേരിടേണ്ടി വരും. ശരിയായ രീതിയിൽ കറവ നടത്താത്ത പക്ഷം അകിട് വീക്കം പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത ഉണ്ട്. People who are not able to do the milking properly or who are not able to install the milking machine will suddenly face big problems if they go and select the big milking cows. There is a risk of diseases like udder inflammation if not milked properly.

K B Bainda
ഡയറി ഫാമിങ്ങിൽ ശരാശരി 12 ലിറ്ററിന് മുകളിൽ പാലുള്ള പശുക്കളെ തെരഞ്ഞെടുത്തെങ്കിൽ മാത്രമേ ലാഭകരമായി മുന്നോട്ടു പോകാൻ കഴിയൂ.
ഡയറി ഫാമിങ്ങിൽ ശരാശരി 12 ലിറ്ററിന് മുകളിൽ പാലുള്ള പശുക്കളെ തെരഞ്ഞെടുത്തെങ്കിൽ മാത്രമേ ലാഭകരമായി മുന്നോട്ടു പോകാൻ കഴിയൂ.

 

 

പശുക്കളെ തെരഞ്ഞെടുക്കുമ്പോൾ മുൻപ് പറഞ്ഞത് പോലെ നമ്മുടെ കാലാവസ്ഥ, നമ്മുടെ സൗകര്യങ്ങൾ നമ്മുടെ അറിവ്, ഇതൊക്കെ പരിഗണിക്കണം. കറവ ശരിയായ രീതിയിൽ നടത്താൻ കഴിവില്ലാത്തതോ അല്ലെങ്കിൽ യന്ത്ര കറവ സ്ഥാപിക്കാൻ സാധ്യമല്ലാത്തതോ ആയ ആളുകൾ പൊടുന്നനെ പോയി വലിയ കറവ തോതുള്ള പശുക്കളെ തെരഞ്ഞെടുത്താൽ വലിയ തോതിലുള്ള പ്രശ്ങ്ങളെ അവർക്കു നേരിടേണ്ടി വരും. ശരിയായ രീതിയിൽ കറവ നടത്താത്ത പക്ഷം അകിട് വീക്കം പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത ഉണ്ട്. അതുപോലെ താരതമ്യേന ചൂട് കൂടിയ പ്രദേശത്തു , തൊഴുത്തിന്റെ നിർമ്മാണ രീതി തൊഴുത്തിന്റെ മേൽക്കൂരയിൽ ടിൻ ഷീറ്റോ അല്ലെങ്കിൽ അലുമിനിയം ഷീറ്റോ ഒക്കെ ഉപയോഗിച്ചാണ് മേൽക്കൂര നിർമ്മിച്ചിട്ടുള്ളതെങ്കിൽ നല്ല ചൂടേൽക്കുന്ന അന്തരീക്ഷമെങ്കിൽ എച്ച് എഫ് പോലുള്ള പശുക്കളെ തെരഞ്ഞെടുക്കാതിരിക്കുക. ഇനി അവയെ തെരഞ്ഞെടുത്തു എങ്കിൽ തൊഴുത്തിന്റെ മേൽക്കൂരയിൽ ഓലയോ പുല്ലോ കൊണ്ടുള്ള ഒരു ആവരണം നൽകേണ്ടത് അത്യാവശ്യമാണ്

മിത ശീതോഷ്ണ കാലാവസ്ഥയെങ്കിൽ അതിനെ അതിജീവിക്കാൻ കഴിവുള്ളസങ്കരയിനം എന്നാൽ ജേഴ്‌സി വിഭാഗമാണ്.
മിത ശീതോഷ്ണ കാലാവസ്ഥയെങ്കിൽ അതിനെ അതിജീവിക്കാൻ കഴിവുള്ളസങ്കരയിനം എന്നാൽ ജേഴ്‌സി വിഭാഗമാണ്.

 

 

പശുക്കളുടെ ദേഹത്ത് ചൂട് ക്രമാതീതമായി വർധിച്ചാൽ ആ ചൂടിനെ ക്രമീകരിക്കാൻ ജന്തു വിഭാഗങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത് കൊഴുപ്പാണ്. തീറ്റയിലേക്കും പാലിലേക്കും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്കും പാലിന്റെ കൊഴുപ്പിലേക്കും ഒക്കെ ഉപയോഗപ്പെടുത്തേണ്ട കൊഴുപ്പുചൂടിനെ നിയന്ത്രിക്കാൻ ഉപയോഗിക്കേണ്ടി വരും. അതുകൊണ്ടാണ് നല്ല കറവ ഉള്ള പശുക്കൾക്കു നല്ല തണുപ്പുള്ള അന്തരീക്ഷം പ്രദാനം ചെയ്യണം എന്ന് പറയുന്നത്. മിത ശീതോഷ്ണ കാലാവസ്ഥയെങ്കിൽ അതിനെ അതിജീവിക്കാൻ കഴിവുള്ളസങ്കരയിനം എന്നാൽ ജേഴ്‌സി വിഭാഗമാണ്. നല്ല കൊഴുപ്പുള്ള പാൽ തരാൻ കഴിവുള്ള ശരാശരി ഉല്പാദന ക്ഷമതയുളള നമ്മുടെ നാട്ടിൽ യോജിച്ച, സാധാരണ കർഷകർക്ക് യോജിച്ച ഇനമാണ് ജേഴ്‌സി ഇനം. ഫാ൦ കണ്ടീഷനിൽ നമുക്ക് വളർത്താൻ യോജിച്ചതും തണുപ്പുള്ള ഇടുക്കി വയനാട് പോലുള്ള പ്രദേശങ്ങളിൽ യോജിച്ചത്, നല്ല തണുപ്പുള്ള അന്തരീക്ഷം 20 ഡിഗ്രിയിൽ താഴെ തണുപ്പുള്ള ഒരന്തരീക്ഷം പ്രദാനം ചെയ്യാൻ കഴിവുള്ള ആളുകൾക്ക് യോജിച്ച ഒരിനം സങ്കരയിനങ്ങളിൽ എച്ച് എഫ് തന്നെയാണ്. ക്രോസ് ബ്രീഡിങ്ങിൽ, സങ്കര വർഗം പശുക്കളെ ആദ്യമായി നമ്മുടെ നാട്ടിൽ കൊണ്ടുവന്നത് സ്വിസ് ബ്രൗൺ എന്ന ഒരിനം ആയിരുന്നു സ്വിറ്റ്‌സർലാണ്ടിൽ നിന്ന് കൊണ്ടുവന്ന ഇരട്ട ഉപയോഗ വർഗ പശുവായിരുന്നു അത്. duel purpose എന്നാൽ വിദേശ രാജ്യങ്ങളിൽ പശുക്കളെ പാലിനും ഇറച്ചിക്കും വേണ്ടിയാണു ഉപയോഗിക്കുന്നത്.

പാലിന് പകരം മിൽക്ക് റീപ്ലെയ്‌സർ പോലെയുള്ള ഭക്ഷ്യ വസ്തുക്കൾ കന്നുകുട്ടികൾക്കു കൊടുക്കുക
പാലിന് പകരം മിൽക്ക് റീപ്ലെയ്‌സർ പോലെയുള്ള ഭക്ഷ്യ വസ്തുക്കൾ കന്നുകുട്ടികൾക്കു കൊടുക്കുക

 

 

നമ്മുടെ നാട്ടിൽ duel purpose period എന്ന് പറയുന്നത് പാലിനും വയലിലെ പണികൾക്കും വേണ്ടിയായിരുന്നു. കാങ്കറേജ് പോലുള്ള ഇനങ്ങൾ, ഹരിയാന പോലുള്ള ഇനങ്ങൾ ഒക്കെ duel purpose നുള്ള പശുക്കൾ ആയിരുന്നു. പാലിനും പണിക്കും ഉപയോഗിക്കുന്നതുപോലെ. പശുക്കളെ ആണെങ്കിലും എരുമക്കളെയാണെങ്കിലും തെരഞ്ഞെടുക്കുമ്പോൾ ലാഭകരമായ ഡയറി ഫാമിങ്ങിൽ ശരാശരി 12 ലിറ്ററിന് മുകളിൽ പാലുള്ള പശുക്കളെ തെരഞ്ഞെടുത്തെങ്കിൽ മാത്രമേ ലാഭകരമായി ഇന്നത്തെ നിലയിൽ നമുക്ക് മുന്നോട്ടു പോകാൻ കഴിയൂ. അതുപോലെ ബീജം തെരഞ്ഞെടുക്കുമോളൊക്കെ വളരെ അധികം ശ്രദ്ധിക്കാനുണ്ട്.നല്ല ഗുണമേന്മയുള്ള ബീജം നല്ല വർഗ ഗുണമുള്ള ബീജം തെരഞ്ഞെടുക്കുകയും അത് കൃത്യമായിട്ട് പ്രത്യേകിച്ച് ഇപ്പോൾ കുത്തിവച്ചാൽ പശുക്കുട്ടിയെ കിട്ടുന്ന തരം ബീജം ഉണ്ട്. ആ ബീജം കുത്തിവെക്കാൻ ശ്രദ്ധിച്ചാൽ നമുക്ക് മികച്ച പശുക്കളുടെ തലമുറയെ ലഭിക്കും. നല്ല പരിചരണങ്ങൾ, പാലിന് പകരം മിൽക്ക് റീപ്ലെയ്‌സർ പോലെയുള്ള ഭക്ഷ്യ വസ്തുക്കൾ കന്നുകുട്ടികൾക്കു കൊടുത്തു പാലിനൊപ്പം അതും കൂടി കൊടുത്തു നല്ല വർഗ ഗുണമുള്ള നല്ല ജനിതക ഗുണമുള്ള നല്ല പ്രത്യത്പാദന ഗുണമുള്ള ഉല്പാദന ഗുണമുള്ള തലമുറയെ വളർത്തിയെടുക്കേണ്ടത് വളരെ ആവശ്യമാണ് ഈ കാര്യത്തിൽ.

തയ്യാറാക്കിയത്
എം വി വിജയൻ കണിച്ചാർ ക്ഷീര വികസനഓഫീസർ,
എടക്കാട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ലാഭകരമായ ഡയറി ഫാമിങ്ങിനു വേണ്ടി ഉരുക്കളെ എങ്ങനെ തെരഞ്ഞെടുക്കണം? പാർട്ട് 1

English Summary: How to select cows for profitable dairy farming? PART 2

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds