<
  1. Livestock & Aqua

പന്നികളിൽ പ്രതിരോധ കുത്തിവെപ്പ് എപ്രകാരം?

പന്നികൾക്ക് വിവിധ രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നൽകുമ്പോൾ അവ തമ്മിൽ 15 ദിവസത്തെ ഇടവേള ഉണ്ടാകണം.

Priyanka Menon
നാലുമാസം പ്രായത്തിലാണ് ആദ്യ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത്
നാലുമാസം പ്രായത്തിലാണ് ആദ്യ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത്

ധാരാളം പകർച്ചവ്യാധികൾ കാണുന്ന പന്നികളിൽ പ്രതിരോധകുത്തിവെപ്പ് നിർബന്ധമായും എടുത്തിരിക്കണം. പന്നികളിൽ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് കുളമ്പുരോഗവും, പന്നിപ്പനിയും. ഈ രോഗസാധ്യത ഇല്ലാതാക്കുവാൻ പ്രതിരോധകുത്തിവെപ്പ് ശരിയായ സമയങ്ങളിൽ നടത്തിയിരിക്കണം. നാലുമാസം പ്രായത്തിലാണ് ആദ്യ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത്. മഴക്കാല സമയത്ത് പന്നികളിൽ കണ്ടുവരുന്ന കുരലടപ്പൻ രോഗത്തിനും പ്രതിരോധ കുത്തിവെപ്പ് മുഖ്യമാണ്. കുരലടപ്പൻ രോഗം ഉണ്ടായാൽ പന്നികൾക്ക് നല്ലരീതിയിൽ പനി ഉണ്ടാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ആദായകരമായി പന്നി വളർത്തൽ

ഇതു കൂടാതെ താട നീര്, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളും കുരലടപ്പൻ രോഗത്തിന് കണ്ടുവരുന്നു. ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ വെറ്റിനറി ഡോക്ടറുടെ സഹായം നിർബന്ധമായും തേടണം മഴക്കാലത്ത് ഈ രോഗ സാധ്യത കൂടുതലായതിനാൽ പ്രതിരോധ കുത്തിവെപ്പ് മഴക്കാലം എത്തും മുൻപേ നടത്തണം. ആറുമാസം പ്രായമുള്ളപ്പോൾ ആദ്യ കുത്തിവെപ്പും, ആറു മാസം ഇടവിട്ട് പ്രതിരോധകുത്തിവെപ്പ് ആവർത്തിക്കുകയും ചെയ്യണം.

Vaccination is mandatory in pigs which are highly contagious.

ബന്ധപ്പെട്ട വാർത്തകൾ: പന്നി വളർത്തൽ നൂറുശതമാനം വിജയസാധ്യതയുള്ള തൊഴിൽ, അറിയേണ്ടത് ഇത്രമാത്രം...

കുത്തിവെപ്പ് എടുക്കുമ്പോൾ

പന്നികൾക്ക് വിവിധ രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നൽകുമ്പോൾ അവ തമ്മിൽ 15 ദിവസത്തെ ഇടവേള ഉണ്ടാകണം. ഇതുകൂടാതെ ഇവയ്ക്ക് നൽകുന്ന ഭക്ഷണകാര്യങ്ങളിൽ ശുചിത്വം ഉറപ്പാക്കണം. അതായത് ഭക്ഷണമായി നൽകുന്ന അറവുശാല അവശിഷ്ടങ്ങൾ മഞ്ഞൾ ഇട്ട് വേവിച്ച് നൽകുന്നതാണ് ശരിയായ രീതി. ഇതുകൂടാതെ കൂടും, പരിസരവും, തീറ്റ പാത്രവും, മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കി ഉപയോഗിക്കാൻ പാടുള്ളൂ. കുരലടപ്പൻ രോഗം പോലെ വ്യാപകമായി കണ്ടുവരുന്ന വൈറസ് രോഗമാണ് പന്നിപ്പനി. പന്നിപ്പനിക്ക് എതിരെ പ്രതിരോധ കുത്തിവെപ്പ് പാൽകുടി മാറ്റി 45 ദിവസം പ്രായമുള്ളപ്പോൾ തന്നെ നൽകണം.

തള്ളപന്നികൾക്ക് പ്രസവിച്ചു അഞ്ചു ദിവസം കഴിഞ്ഞും ഇവ നൽകാം. ആൺ പന്നികളിൽ ആറുമാസം ഇടവിട്ടും മറ്റുള്ളവയ്ക്ക് വർഷംതോറും ഈ പ്രതിരോധ കുത്തിവെപ്പ് നൽകണം. ചെനയുള്ള പന്നികൾക്ക് ഒരിക്കലും പന്നി പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ പാടില്ല. പന്നിപ്പനിയ്ക്ക് എതിരെയുള്ള വാക്സിനേഷൻ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. ഇതിനുള്ള മരുന്നുകൾ പാലോട്ട് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ ആൻഡ് ഹെൽത്ത് വെറ്ററിനറി ബയോളജിക്കൽ എന്ന സ്ഥാപനം നിലവിൽ ഉൽപാദിപ്പിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പന്നി വളർത്തൽ കർഷകർക്ക് 95% സബ്‌സിഡി; സ്ത്രീകൾക്ക് മുൻഗണന, അറിയാം വിശദ വിവരങ്ങൾ

English Summary: How to vaccinate pigs and know about the diseases

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds