പൊതുവെ മഴക്കാലങ്ങളിൽ കോഴികൾക്ക് പുറത്തു പോയി തീറ്റ ചിക്കി ചികഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. അവ മഴയില്ലാത്ത സ്ഥലത്ത് കേരി ഇരിക്കും. അതിനാൽ മഴക്കാലത്ത് മുട്ട ഉൽപ്പാദനം കുറവായിരിക്കും. ഇതെങ്ങനെ പരിഹരിക്കുമെന്നതിനെ കുറിച്ചാണ് ഈ ലേഖനം.
മഴക്കാലത്ത് സൂര്യപ്രകാശം കുറഞ്ഞിരിക്കുന്നതും, മുട്ട ഉൽപ്പാദനത്തെ ബാധിക്കുന്നു. ധാരാളം പോഷകങ്ങൾ നിറഞ്ഞ പലതരം ഇലകൾ കോഴികൾക്ക് കൊടുക്കുകയാണെങ്കിൽ മുട്ട ഉൽപ്പാദനം വർദ്ധിപ്പിക്കാം. അത്തരം ഇലകൾ ഏതൊക്കെയാണെന്ന് നോക്കാം.
കോഴികൾക്ക് കൊടുക്കാവുന്ന ഇലകളിൽ ഏറ്റവും മെച്ചപ്പെട്ടതാണ് പപ്പായയുടെ ഇലകൾ. ഇലകൾ അരിഞ്ഞോ, നേരിട്ട് കൊത്തി തിന്നാനോ കൊടുക്കാം. ഇതിൽ ധാരാളം പോഷകങ്ങൾ അടിങ്ങിയിരിക്കുന്നതു കൊണ്ട് കോഴികൾ മുട്ടകൾ സമൃദ്ധമായി ഇടുന്നു. അതിനാൽ ഈ ഇലകൾ തീർച്ചയായും നിങ്ങളുടെ കോഴിത്തീറ്റയിൽ ഉൾപ്പെടുത്തണം.
കോഴികൾക്ക് സ്ഥിരമായി കൊടുക്കുന്ന സാധിക്കുന്ന മറ്റൊരു ഇലയാണ് തൊട്ടപ്പയറിൻറെ ഇല. റബ്ബർ എസ്റ്റേറ്റ് പോലുളള സ്ഥലങ്ങളിലാണ് ഇത് ധാരാളം വളരുന്നത്. പയറിൻറെ ഇല പോലെ തന്നെ ഈ ഇലയും ധാരാളം വിറ്റമിൻ നിറഞ്ഞതാണ്.
ചായമൻസയാണ് കോഴികൾക്ക് കൊടുക്കാൻ പറ്റുന്ന മറ്റൊരു ഇല. ഈ ഇലയിലും ഒരുപാടു വിറ്റാമിൻ അടക്കിയതിനാൽ മുട്ട സമൃദ്ധമായി ഇടാൻ സഹായിക്കുന്നു. മുരിഞ്ഞയുടെ ഇലയും കോഴിത്തീറ്റയായി കൊടുക്കാൻ നല്ലതാണ്. മുരിഞ്ഞയുടെ ഇല നമുക്ക് നൽകുന്ന ആരോഗ്യഗുണങ്ങൾ തന്നെ കോഴികൾക്കും നൽകുന്നുണ്ട്. മുരിഞ്ഞയില അരച്ച് ജ്യൂസ് ആക്കി കോഴികൾക്ക് കുടിക്കാൻ കൊടുക്കുന്നതും നല്ലതാണ്.
മേൽ പറഞ്ഞ ഇലകൾ മാറി മാറി, ഓരോ ദിവസം ഓരോ തരം ഇല കോഴികൾക്ക് കൊടുക്കുകയാണെങ്കിൽ തീർച്ചയായും മുട്ട ഉൽപ്പാദനം വർദ്ധിക്കുന്നതാണ്.
വേറൊരു കാര്യം ശ്രദ്ധിക്കേണ്ടത് കോഴികൾക്ക് വിരകൾക്കുള്ള മരുന്ന് കൊടുക്കുക എന്നതാണ്. എങ്കിലേ അവ തുടർച്ചയായി മുട്ടയിടുള്ളൂ. നെറ്റിനകത്തും മറ്റും വളർത്തുന്ന കോഴികളാണെങ്കിൽ 45-50 ദിവസത്തിൽ ഒരിക്കൽ വിരക്കുള്ള മരുന്ന് കൊടുത്താൽ മതി, എന്നാൽ അഴിച്ചു വിട്ടു വളർത്തുന്ന കോഴികളാണെങ്കിൽ തീർച്ചയായും മാസത്തിലൊരിക്കൽ വിരക്കുള്ള മരുന്ന് കൊടുക്കണം.
Share your comments